നിഘണ്ടു

ഒരു ഭാഷയിലെ വാക്കുകൾ അക്ഷരമാലാക്രമത്തിലോ വർണമാലാക്രമത്തിലോ അടുക്കി അവയുടെ അർഥവും ഉച്ചാരണവും നിർവചനങ്ങളും പ്രയോഗങ്ങളും മറ്റു വിവരങ്ങളും അതേ ഭാഷയിലോ മറ്റു് ഭാഷകളിലോ നൽകുന്ന അവലംബഗ്രന്ഥമാണ്‌ നിഘണ്ടു അഥവാ ശബ്ദകോശം.[1]

നിഘണ്ടു

ഒരു വാക്കിനു തന്നെ ചിലപ്പോൾ ഒന്നിലധികം അർഥങ്ങളുണ്ടാവാം. ഇത്തരം സന്ദർങ്ങളിൽ, 'കൂടുതൽ പ്രചാരമുള്ള അർഥം ആദ്യം' എന്ന ക്രമമാണ് മിക്ക നിഘണ്ടുക്കളിലും സ്വീകരിക്കുന്നത്.

നിഘണ്ടുക്കൾ സാധാരണയായി പുസ്തകരൂപത്തിലാണ് ലഭ്യമാകുന്നത്. കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വേർ പ്രോഗ്രാം രൂപത്തിലും ഇപ്പോൾ നിഘണ്ടുക്കൾ ലഭ്യമാണ്. ഇന്റർനെറ്റ് മുഖേന ഉപയോഗിക്കാവുന്ന അനേകംഓൺലൈൻ നിഘണ്ടുക്കൾനിലവിലുണ്ട്.

അനേകം വാല്യങ്ങളുള്ള ഒരു ലത്തീൻ നിഘണ്ടു, ഗ്രസ് സർവകലാശാലയുടെ പുസ്തകശാലയിൽ

ചരിത്രം

അക്കാഡിയൻ സാമ്രാജ്യത്തിലെ ക്യൂണിഫോം പട്ടികകളാണ് അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കം ചെന്ന നിഘണ്ടുക്കൾ. ഇവ സുമേറിയൻ-അക്കാഡിയൻ ദ്വിഭാഷാ പദാവലികൾ ആയിരുന്നു. എബ്ല (ഇപ്പോഴത്തെ സിറിയ) എന്ന പ്രദേശത്തുനിന്ന് കണ്ടെടുക്കപ്പെട്ട ഇവ, ഏകദേശം 2300 ബി.സി.ഇ.യിൽ നിലന്നിന്നിരുന്നവയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.[2]

ബി.സി. മൂന്നാം നൂറ്റാണ്ടിനടുത്ത് രചിക്കപ്പെട്ട എര്യ (?) എന്ന ചൈനീസ് നിഘണ്ടുവാണ് അറിയപ്പെടുന്നവയിൽ ഏറ്റവും പഴക്കം ചെന്ന ഏകഭാഷാ നിഘണ്ടു.

ഫിലിറ്റസ് ഓഫ് കോസ് രചിച്ച ചിട്ടയില്ലാത്ത വാക്കുകൾ (Ἄτακτοι γλῶσσαι, Átaktoi glôssai) എന്ന ശബ്ദസംഗ്രഹം ഹോമറിന്റെ ഗ്രന്ഥങ്ങളിലെയും മറ്റനേകം സാഹിത്ര്യഗ്രന്ഥങ്ങളിലെയും വാക്കുകളും, സംസാരഭാഷയിൽനിന്നുള്ള വാക്കുകളും, സാങ്കേതികപദങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു.[3]

ഹോമർ സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള ശബ്ദാവലികളിൽ ഇന്നും നിലനിൽക്കുന്നവയിൽ ഏറ്റവും പഴക്കം ചെന്നത് അപ്പൊല്ലോനിയസ് ദ സോഫിസ്റ്റ് (ക്രിസ്ത്വബ്ദം 1-ആം ശതകം) രചിച്ച ശബ്ദാവലിയാണ്.[2]

ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ അമരസിംഹൻ രചിച്ച ശബ്ദകോശമായ 'അമരകോശ'മാണ് ആദ്യത്തെ സംസ്കൃത ശബ്ദകോശം. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്.

മലയാളത്തിൽ

മലയാളത്തിലെ ആദ്യകാലനിഘണ്ടുക്കളിൽ ശ്രദ്ധേയമായത് ഹെർമൻ ഗുണ്ടർട്ടിന്റെ നിഘണ്ടു ആണ്. അക്കാലത്തു തന്നെ ആണ് ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുവും എഴുതപ്പെട്ടത്. പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയത് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി ആണ്.

  1. 1846 ഡിക്ഷ്നറി ഓഫ് ങൈ ആന്റ് കൊളോക്യൽ മലയാളം- ഇംഗ്ലീഷ് അജ്ഞാതം
  2. 1849 ഇംഗ്ലീഷ് മലയാളം ഡിക്ഷനറി സി എം എസ് പ്രസ്സ്
  3. 1856 മലയാളം ഇംഗ്ലീഷ്, ഇംഗ്ലീഷ് മലയാളം ഡിക്ഷ്നറി ഇ. ലാസറോൺ
  4. 1860

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നിഘണ്ടു&oldid=3959433" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്