മൊഹമ്മദ് കൈഫ്

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

മൊഹമ്മദ് കൈഫ് (ഹിന്ദി: मोहम्मद कैफ) (ജനനം: 1980 ഡിസംബർ 1) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഇന്ത്യൻ ടീം ജേതാക്കളായ 2000ൽ നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ അദ്ദേഹമാണ് നയിച്ചത്. ആ ടൂർണമെന്റോടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ഇന്ത്യൻ സീനിയർ ടീമിൽ ഇടംനേടുകയും ചെയ്തു. ആക്രമിച്ചുകളിക്കാനും, പ്രതിരോധിച്ചുകളിക്കാനും പ്രാവീണ്യമുള്ള അദ്ദേഹം അക്കാലത്ത് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു. ഫീൽഡിൽ, യുവരാജ് സിങ്-മൊഹമ്മദ് കൈഫ് ദ്വയങ്ങളായിരുന്നു അക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച കവർ ഫീൽഡർമാർ. ബംഗ്ലദേശ് പ്രീമിയർ ലീഗ് ടീമായ ഡുറോന്റോ രാജ്സാഹി ക്ലബ് അദ്ദേഹത്തെ $350,000ന് ലേലത്തിലെടുത്തു.

മൊഹമ്മദ് കൈഫ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1980-12-01) 1 ഡിസംബർ 1980  (43 വയസ്സ്)
അലഹബാദ്, ഉത്തർപ്രദേശ്
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ഓഫ് ബ്രേക്ക്
റോൾബാറ്റ്സ്മാൻ
ബന്ധങ്ങൾമൊഹമ്മദ് താരിഫ് (അച്ഛൻ)
മൊഹമ്മദ് സൈഫ് (സഹോദരൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്2 മാർച്ച് 2000 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്30 ജൂൺ 2006 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം28 ജനുവരി 2002 v ഇംഗ്ലണ്ട്
അവസാന ഏകദിനം29 നവംബർ 2006 v ദക്ഷിണാഫ്രിക്ക
പ്രാദേശിക തലത്തിൽ
വർഷംടീം
1998–തുടരുന്നുഉത്തർപ്രദേശ്
2008–2009രാജസ്ഥാൻ റോയൽസ്
2010കിങ്സ് XI പഞ്ചാബ്
2011–തുടരുന്നുറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾടെസ്റ്റ്ഏകദിനംഫസ്റ്റ് ക്ലാസ്സ്ട്വന്റി20
കളികൾ1312512949
നേടിയ റൺസ്62427537581723
ബാറ്റിംഗ് ശരാശരി32.8432.0141.8820.65
100-കൾ/50-കൾ1/32/1715/450/4
ഉയർന്ന സ്കോർ148*111*202*68
എറിഞ്ഞ പന്തുകൾ181472
വിക്കറ്റുകൾ20
ബൗളിംഗ് ശരാശരി35.45
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ്n/a
മികച്ച ബൗളിംഗ്3/4
ക്യാച്ചുകൾ/സ്റ്റം‌പിംഗ്14/055/0116/023/0
ഉറവിടം: [1], 9 ഒക്ടോബർ 2011

സ്വകാര്യ ജീവിതം

1980 ഡിസംബർ 1ന് ഉത്തർപ്രദേശിലെ അലഹബാദിലാണ് കൈഫ് ജനിച്ചത്.[1] അദ്ദേഹത്തിന്റെ പിതാവായ മൊഹമ്മദ് താരിഫ് റെയിൽവേസ്, ഉത്തർപ്രദേശ് എന്നീ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്..[2] കൈഫിന്റെ സഹോദരനായ മൊഹമ്മദ് സൈഫ് മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്.[3] നോയിഡ സ്വദേശിയായ പൂജ എന്ന മാധ്യമപ്രവർത്തകയെ 2011 മാർച്ചിൽ അദ്ദേഹം വിവാഹം കഴിച്ചു.[4]

പ്രധാന ടീമുകൾ

താഴെപറയുന്ന പ്രധാന ടീമുകൾക്കുവേണ്ടി കൈഫ് കളിച്ചിട്ടുണ്ട്:[5]

അന്താരാഷ്ട്ര ക്രിക്കറ്റ് ശതകങ്ങൾ

ടെസ്റ്റ് ശതകങ്ങൾ

മൊഹമ്മദ് കൈഫിന്റെ ടെസ്റ്റ് ശതകങ്ങൾ
ക്രമ നം.Score4s6sഎതിരാളിവേദിതീയതിമത്സരഫലം
1148*120  West Indiesസെന്റ് ലൂസിയ10 ജൂൺ 2006സമനില

ഏകദിന ശതകങ്ങൾ

മൊഹമ്മദ് കൈഫിന്റെ ഏകദിന ശതകങ്ങൾ
ക്രമ നം.സ്കോർ4s6sഎതിരാളിവേദിതീയതിമത്സരഫലം
1111*81  സിംബാബ്‌വെആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ14 സെപ്റ്റംബർ 2002ഇന്ത്യ 14 റൺസിന് വിജയിച്ചു
2102*110  ന്യൂസിലൻഡ്ഹരാരെ സ്പോർട്ട്സ് ക്ലബ്, ഹരാരെ2 സെപ്റ്റംബർ 2005ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു

ശതകങ്ങളുടെ പട്ടിക എതിരാളികളുടെ അടിസ്ഥാനത്തിൽ

ക്രമ നം.ടീംടെസ്റ്റ്ഏകദിനംആകെ
1  West Indies101
2  സിംബാബ്‌വെ011
3  ന്യൂസിലൻഡ്011
ആകെ123

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മൊഹമ്മദ്_കൈഫ്&oldid=3642057" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ