യുഎസ് എയർവേസ്

2015 ഏപ്രിൽ 8-നു പ്രവർത്തനങ്ങൾ അവസാനിപ്പിച്ച പ്രമുഖ അമേരിക്കൻ എയർലൈനാണ് യുഎസ് എയർവേസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യുഎസ് എയർവേസിനും അമേരിക്കൻ എയർലൈൻസിനും കൂടി ഒരു സിംഗിൾ ഓപ്പറേറ്റിംഗ് സർട്ടിഫിക്കറ്റ് (എസ്ഒസി) നൽകിയപ്പോഴാണ് ഇത് സംഭവിച്ചത്. ഈ രണ്ട് എയർലൈനുകളും ലയിച്ചു. യുഎസ് എയർവേസ് സ്റ്റാർ അലയൻസിൽ അംഗമായിരുന്നു, മാർച്ച്‌ 2014-ൽ വൺവേൾഡിൽ അഫിലിയേറ്റ് അംഗമായി.

2013 ഫെബ്രുവരിയിൽ യുഎസ് എയർവേസും അമേരിക്കൻ എയർലൈൻസും ലയിച്ചു ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ രൂപീകരിക്കാനുള്ള പദ്ധതി പ്രഖ്യപ്പിക്കപ്പെട്ടു. [1] യുഎസ് എയർവേസിൻറെയും അമേരിക്കൻ എയർലൈൻസിൻറെയും ഉടമസ്ഥ കമ്പനികൾ 2013 ഡിസംബർ 9-നു ലയിച്ചു. [2][3]

ചരിത്രം

ഡു പോന്റ് സഹോദരങ്ങളായ റിച്ചാർഡ്‌ ഡി. ഡു പോന്റ്, അലക്സിസ് ഫെലിക്സ് ഡു പോന്റ് ജൂനിയർ, സിഇഒ സ്റ്റീവൻ ഗാർഡ്നർ എന്നിവർ ചേർന്നു ആരംഭിച്ച ഓൾ അമേരിക്കൻ ഏവിയേഷൻ ഐഎൻസി എന്ന കമ്പനി രൂപീകരിച്ചതു മുതൽ യുഎസ് എയർവേസിൻറെ ചരിത്രം ആരംഭിക്കുന്നു. പിറ്റ്സ്ബെർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ 1939-ൽ ഓഹിയോ റിവർ വാലിയിലേക്ക്‌ സർവീസ് നടത്തിയിരുന്നു. 1949-ൽ കമ്പനിയെ പുനർനാമം ചെയ്തു ഓൾ അമേരിക്കൻ എയർവേസ് ആയി, 1953-ൽ അല്ലെഘെനി എയർലൈൻസ്‌ എന്നാക്കി. [4]

1973-ൽ യാത്രക്കാരുടെ എന്നതിൽ ലോകത്തിലേ ഏറ്റവും വലിയ ഒൻപതാമത്തെ എയർലൈൻസായിരുന്നു. വികാസത്തിൻറെ കൂടെ വേദനകളും കൂടി: 1970കളിൽ അല്ലെഘെനി എയർലൈൻസിനെ ഉപഭോക്താ നിരാശയുടെ കാരണത്താൽ അഘോണി എയർ എന്ന് കളിയാക്കി വിളിച്ചു. [5]

അല്ലെഘെനി എയർലൈൻസും ഹെൻസൺ എയർലൈൻസും തമ്മിലുണ്ടാക്കിയ ധാരണയാണ്, ഇന്ന് വളരെ പ്രഭലമായി ഉപയോഗിക്കപ്പെടുന്ന, വ്യോമയാന രംഗത്തെ ആദ്യ കോഡ്ഷെയർ ധാരണകൾ. [6]

1979-ൽ അല്ലെഘെനി എയർലൈൻസ് പേര് യുഎസ്എയർ എന്നാക്കിമാറ്റി. [7]. 1997-ൽ യുഎസ്എയർ പുനർനാമം ചെയ്തു യുഎസ് എയർവേസ് എന്നാക്കി. [8]

കോഡ്ഷെയർ ധാരണകൾ

2014 ജൂണിലെ നിലയനുസരിച്ചു യുഎസ് എയർവേസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: [9] എയർ ബെർലിൻ, അമേരിക്കൻ എയർലൈൻസ്‌, ബ്രിട്ടീഷ്‌ എയർവേസ്, ഫിൻഎയർ, ഹവായിയൻ എയർലൈൻസ്‌, ഐബീരിയ, ഖത്തർ എയർവേസ്, റോയൽ ജോർദാനിയൻ, ടിഎഎം എയർലൈൻസ്‌. [10] [11][12][13] [14]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=യുഎസ്_എയർവേസ്&oldid=3917156" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്