രാംബരൺ യാദവ്

നേപ്പാളിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാംബരൺ യാദവ് (ജനനം: ഫെബ്രുവരി 4, 1947 - ). രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷിയായ നേപ്പാളി കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.

രാംബരൺ യാദവ്
രാംബരൺ യാദവ്


ആദ്യ നേപ്പാൾ പ്രസിഡന്റ്
നിലവിൽ
അധികാരമേറ്റത്
23 ജുലൈ 2008[1]
വൈസ് പ്രസിഡന്റ്  പർമാനന്ദ് ഝാ
പ്രധാനമന്ത്രിഗിരിജ പ്രസാദ് കൊയ്‌രാള
പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ (നിയുക്തം)
മുൻഗാമിഗിരിജ പ്രസാദ് കൊയ്‌രാള (ആക്റ്റിങ്)

ജനനം (1948-02-04) 4 ഫെബ്രുവരി 1948  (76 വയസ്സ്)
Saphai, Nepal
രാഷ്ട്രീയകക്ഷിനേപ്പാളി കോൺഗ്രസ്
മതംഹിന്ദു

2008 ജൂലൈ 21-ന് നേപ്പാൾ ഭരണഘടനാസമിതിയിലെ വോട്ടെടുപ്പിൽ 594 അംഗങ്ങളിൽ 308 വോട്ടുനേടിയാണ്‌ രാംബരൺ വിജയിച്ചത്‌ [2] . ഏപ്രിലിൽ നടന്ന ഭരണഘടനാസമിതി തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ മാവോവാദികളുടെ പിന്തുണയുള്ള രാംരാജ പ്രസാദ് സിങ്ങിനെ പരാജയപ്പെടുത്തിയാണ്‌ രാംബരൺ ചരിത്രനിയോഗത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

താനി-രാംരതി യാദവ് ദമ്പതികളുടെ മകനായി പിറന്ന രാംബരണിന്റെ വിദ്യാഭ്യാസം ഏറെയും ഇന്ത്യയിലായിരുന്നു. കൊൽക്കത്തയിൽവെച്ച് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നത്. 1991ൽ അധികാരത്തിലെത്തിയ നേപ്പാളി കോൺഗ്രസ് സർക്കാരിൽ ആരോഗ്യ സഹമന്ത്രിയായിരുന്നു[3]. 1999ൽ നേപ്പാളി കോൺഗ്രസ് ടിക്കറ്റിൽ പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു [4]. അതിനുശേഷം ആരോഗ്യമന്ത്രിയാകുകയും ചെയ്തു[5][6].

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=രാംബരൺ_യാദവ്&oldid=3789549" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്