റോമൻ കലണ്ടർ

റോമൻ സാമ്രാജ്യത്തിലും റോമൻ റിപ്പബ്ലിക്കിലും ഉപയോഗിച്ചിരുന്ന കലണ്ടറാണ് റോമൻ കലണ്ടർ. ബിസി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റോമൻ ചക്രവർത്തിമാരായിരുന്ന ജൂലിയസ് സീസറും പിന്നീട് ഭരണാധികാരിയായിരുന്ന അഗസ്റ്റസ് സീസറും ചില പരിഷ്കാരങ്ങളോടെ ഉപയോഗിച്ചുവന്ന ജൂലിയൻ കലണ്ടറിനെയും റോമൻ കലണ്ടർ എന്നു വിളിക്കാറുണ്ട്. റോമൻ രീതിയിൽ കാലവും തീയതികളും കണക്കാക്കിയിരുന്ന സമ്പ്രദായങ്ങളെയും പൊതുവിൽ റോമൻ കലണ്ടർ രീതി എന്നുവിളിക്കാറുണ്ട്. എന്നാൽ റോമൻ ഈജിപ്തിലെ തന്നെ അലക്സാണ്ട്രിയൻ കലണ്ടർ, ബൈസന്റൈൻ കലണ്ടർ, ഗ്രിഗോറിയൻ കലണ്ടർ എന്നിവയൊന്നും ഇതിൽ ഉൾപ്പെടുന്നില്ല.

ചരിത്രം

പുരാതന റോമൻ കലണ്ടർ

ഇന്നു നാം കാണുന്ന ഗ്രിഗോറിയൻ കലണ്ടർ പുരാതന റോമിൽ ഉപയോഗിച്ചിരുന്ന ദശമാസ കലണ്ടറിന്റെ തുടർച്ചയാണ്. മാർച്ചിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന 10 മാസങ്ങളാണ് പുരാതന റോമൻ കലണ്ടറിലുണ്ടായിരുന്നത്. ഭരണപരമായ കാര്യങ്ങൾക്കും ഉത്സവങ്ങളുടെ നടത്തിപ്പിനായുമാണ് പ്രധാനാമായും കലണ്ടർ ഉപയോഗിച്ചിരുന്നത്. ഡിസംബറിനു ശേഷം വരുന്ന കടുത്ത ശൈത്യകാലത്ത് ഇത്തരം കാര്യങ്ങളൊന്നും നടക്കാത്തതിനാൽ ഡിസംബർ കഴിഞ്ഞുള്ള 50 ദിവസങ്ങൾ അവധിക്കാലമായി കണക്കാക്കി കലണ്ടറിൽ നിന്നും ഒഴിവാക്കിയിരുന്നു.[1]

8 ദിവസങ്ങളുള്ള ആഴ്ച സമ്പ്രദായം അന്ന് റോമിൽ ഉപയോഗിച്ചിരുന്നു. ഇങ്ങനെയുള്ള 38 ആഴ്ചകൾ ചേർന്ന 304 ദിവസങ്ങളാണ് പഴയ റോമൻ കലണ്ടറിൽ ക്രമീകരിച്ചിരുന്നത്. മാർട്ടിയോസ്, അപ്രിലിസ്, മൈയസ്, ജൂനിയസ്, ക്വിന്റിലിസ്, സെക്സ്റ്റൈലിസ്, സെപ്തംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നിങ്ങനെ 31ഉം 30 ഉം ദിവസങ്ങൾ വീതമുള്ള 10 മാസങ്ങളാണുണ്ടായിരുന്നത്. 31 ദിവസങ്ങളുള്ള മാസങ്ങളെ പൂർണ്ണങ്ങൾ എന്നും (full) 30 ദിവസങ്ങൾ വീതമുള്ള മാസങ്ങളെ പൊള്ള (hollow) എന്നും വിളിച്ചു. മാസങ്ങളും ദിവസങ്ങളും താഴെ പട്ടികയിൽ നൽകിയിരിക്കുന്നു.[1]

പുരാതന റോമൻ കലണ്ടർ
ആധുനിക നാമംപഴയ ലാറ്റിൻ നാമംദിവസങ്ങൾലാറ്റിൻ നാമത്തിന്റെ അർത്ഥം
മാർച്ച്മാർട്ടിയോസ്31മാർസിന്റെ മാസം
ഏപ്രിൽഅപ്രിലിസ്30അഫ്രൊഡൈറ്റിന്റെ മാസം[2]
മെയ്മൈയസ്31മൈയസ്സിന്റെ മാസം
ജൂൺജൂനിയസ്30ജൂനിയസ്സിന്റെ മാസം
ജൂലൈക്വിന്റിലിസ്31അ‍ഞ്ചാമത്തെ മാസം
ആഗസ്റ്റ്സെക്സ്റ്റൈലിസ്30ആറാമത്തെ മാസം
സെപ്തംബർസെപ്തംബർ30ഏഴാമത്തെ മാസം
ഒക്ടോബർമെഒക്ടോബർ31എട്ടാമത്തെ മാസം
നവംബർനവംബർ30ഒമ്പതാമത്തെ മാസം
ഡിസംബർഡിസംബർ30പത്താമത്തെ മാസം
ആകെ ദിവസങ്ങൾ304

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റോമൻ_കലണ്ടർ&oldid=3713724" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്