റോസ്മേരി ഡിവിറ്റ്

അമേരിക്കന്‍ ചലചിത്ര നടന്‍

റോസ്മേരി ബ്രാഡോക്ക് ഡിവിറ്റ് (ജനനം: ഒക്ടോബർ 26, 1971)[1] ഒരു അമേരിക്കൻ നടിയാണ്. ഫോക്‌സ് ടെലിവിഷൻ പരമ്പരയായ സ്റ്റാൻഡോഫിൽ (2006-07) ഭാവി ഭർത്താവ് റോൺ ലിവിംഗ്‌സ്റ്റണിനൊപ്പം എമിലി ലേമാനെ അവതരിപ്പിച്ച ഡെവിറ്റ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് താര എന്ന ടെലിവിഷൻ ഷോയിൽ ചാർമെയ്ൻ ക്രെയ്‌ൻ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. 2008-ലെ റേച്ചൽ ഗെറ്റിംഗ് മാരീഡ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്ത അവതരിപ്പിച്ച് ഡിവിറ്റ് മികച്ച സഹനടിക്കുള്ള നിരവധി അവാർഡുകളും നാമനിർദ്ദേശങ്ങളും നേടി. 1982-ൽ പുറത്തിറങ്ങിയ പോൾട്ടർജിസ്റ്റ് എന്ന ചിത്രത്തിൻറെ ഇതേ പേരിലുള്ള റീമേക്ക് ആയ പോൾട്ടർജിസ്റ്റ് (2015) എന്ന ഹൊറർ/ത്രില്ലറിൽ അവർ ഒരു വേഷം അവതരിപ്പിച്ചു.

റോസ്മേരി ഡിവിറ്റ്
ഡെവിറ്റ് 2009 ലെ ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡ്സ് വേളയിൽ.
ജനനം
റോസ്മേരി ബ്രാഡോക്ക് ഡിവിറ്റ്

(1971-10-26) ഒക്ടോബർ 26, 1971  (52 വയസ്സ്)
ഫ്ലഷിംഗ്, ക്വീൻസ്, ന്യൂയോർക്ക്, യു.എസ്.
കലാലയംഹോഫ്സ്ട്ര യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം2001–ഇതുവരെ
ജീവിതപങ്കാളി(കൾ)
ക്രിസ് മെസീന
(m. 1995; div. 2006)

കുട്ടികൾ2

ആദ്യകാല ജീവിതം

റോസ്മേരി, (ബ്രാഡോക്ക്) കെന്നി ഡിവിറ്റ് എന്നിവരുടെ മകളായി ന്യൂയോർക്കിലെ ക്വീൻസിലുള്ള ഫ്ലഷിംഗിലാണ് ഡെവിറ്റ് ജനിച്ചത്. മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ജെയിംസ് ജെ. ബ്രാഡോക്കിന്റെ ചെറുമകളായ[2] അവർ ജെയിംസ് ജെ. ബ്രാഡോക്കിന്റെ ജീവിതം ചിത്രീകരിക്കുന്ന സിൻഡ്രെല്ല മാൻ എന്ന സിനിമയിൽ അയൽവാസിയായ സാറാ വിൽസൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ന്യൂജഴ്‌സിയിലെ ഹാനോവർ ടൗൺഷിപ്പിൽ താമസിച്ചിരുന്ന റോസ്മേരി ഡെവിറ്റ് വിപ്പാനി പാർക്ക് ഹൈസ്‌കൂളിലെ ബിരുദധാരിയാണ്.[3] നിരവധി ഹൈസ്കൂൾ നാടകങ്ങളിൽ അക്കാലത്ത് അവർ അഭിനയിച്ചിരുന്നു.[4][5] ഹോഫ്‌സ്‌ട്രാ യൂണിവേഴ്‌സിറ്റിയിലെ ന്യൂ കോളേജിൽ ചേർന്ന ഡിവിറ്റ് അവിടെനിന്ന് ക്രിയേറ്റീവ് സ്റ്റഡീസിൽ ബാച്ചിലർ ഓഫ് ആർട്‌സ് ബിരുദം നേടി.[6] ഹോഫ്‌സ്‌ട്രാ യൂണിവേഴ്‌സിറ്റിയിൽ ആയിരിക്കുമ്പോൾ അവൾ ആൽഫ ഫിയിലും ചേർന്നു. ന്യൂയോർക്കിലെ ആക്ടേഴ്‌സ് സെന്ററിൽനിന്ന് അവർ അധിക പരിശീലനം നേടിയിരുന്നു.[7]

കരിയർ

2016-ൽ, ഡാമിയൻ ചാസെല്ലിന്റെ സംഗീത പ്രണയ ചിത്രമായിരുന്ന ലാ ലാ ലാൻഡിൽ റയാൻ ഗോസ്ലിംഗിനും എമ്മ സ്റ്റോണിനുമൊപ്പം ഡിവിറ്റ് പ്രത്യക്ഷപ്പെട്ടു. ജേസൺ റീറ്റ്‌മാന്റെ മെൻ, വിമൻ & ചിൽഡ്രൻ, ജെറമി റെന്നറിനൊപ്പം മൈക്കൽ ക്യൂസ്റ്റയുടെ കിൽ ദ മെസഞ്ചർ, മാറ്റ് ഡാമനൊപ്പം ഗസ് വാൻ സാന്റെ പ്രോമിസ്ഡ് ലാൻഡ്, എമിലി ബ്ലണ്ട്, മാർക്ക് ഡുപ്ലാസ് എന്നിവർക്കൊപ്പം ലിൻ ഷെൽട്ടന്റെ യുവർ സിസ്റ്റേഴ്‌സ് സിസ്റ്റർ, ജോനാഥൻ ഡെമ്മിന്റെ റേച്ചൽ ഗെറ്റിംഗ് മാരീഡ് എന്നിവ അവരുടെ മറ്റ് സിനിമാ അംഗീകാരങ്ങളിൽ ഉൾപ്പെടുന്നു. 2017-ലെ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത ജാമി ഡാഗ് സംവിധാനം ചെയ്ത ഇൻഡി-ത്രില്ലർ ചിത്രം സ്വീറ്റ് വിർജീനിയയിൽ ഡെവിറ്റ് പ്രത്യക്ഷപ്പെട്ടു. 2018-ൽ, അരിസോണ എന്ന ചിത്രത്തിൽ ഡാനി മക്‌ബ്രൈഡിനൊപ്പവും സംവിധായിക ജോഡി ഫോസ്റ്ററിനായി ബ്ലാക്ക് മിറർ എന്ന ബ്രിട്ടീഷ് പരമ്പരയുടെ നാലാം സീസണിലെ രണ്ടാം എപ്പിസോഡിലും ഡീവിറ്റ് അഭിനയിച്ചിരുന്നു. ടെലിവിഷനിൽ, ടോണി കോളെറ്റിനൊപ്പം ഷോടൈം കോമഡി പരമ്പരയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് താരയുടെ മൂന്ന് സീസണുകളിൽ ഡെവിറ്റ് വേഷം അവതരിപ്പിച്ചു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് താരയിലെ വേഷത്തിന് പുറമേ, മാഡ് മെൻ എന്ന എ.എം.സി. പരമ്പരയുടെ ആദ്യ സീസണിൽ ഡോൺ ഡ്രേപ്പറിന്റെ (ജോൺ ഹാം) ബൊഹീമിയൻ മിസ്‌ട്രസ് ആയ മിഡ്‌ജ് ഡാനിയൽസ് എന്ന കഥാപാത്രമായന ഡിവിറ്റ് ആവർത്തിച്ചുള്ള വേഷം ചെയ്തു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റോസ്മേരി_ഡിവിറ്റ്&oldid=3830711" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ