റോസ പാർക്സ്

അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് ആക്കം നൽകുന്നതിൽ വലിയ പങ്കു വഹിച്ച റോസ ലൂയിസ് മക്‌കോളി പാ‍ർൿസ്‌ (1913 ഫെബ്രുവരി 4 - 2005 ഒക്ടോബർ 24) ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവർത്തനങ്ങളുടെ അമ്മ (Mother of the Modern-Day Civil Rights Movement) എന്നു അമേരിക്കൻ കോൺ‍ഗ്രസ്സ് വിശേഷിപ്പിച്ച വനിതയാണ്‌.[1] 1955 ഡിസംബർ ഒന്നാം തീയതി , റോസ പാ‍ർൿസ്‌ ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ്‌ ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിച്ചതിനാൽ‍, വംശീയമായ വേർതിരിവ് നിലനിർത്തുന്നത് ഉദ്ദേശിച്ച് നടപ്പാക്കപ്പെട്ടിരുന്ന ജിം ക്രോ നിയമങ്ങളുടെ ലംഘനത്തിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മാർട്ടിൻ ലൂഥർ കിംഗിന്റെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ട മോണ്ട്ഗോമറി ബസ്‌ ബഹിഷ്കരണസമരം, കറുത്ത വർഗ്ഗക്കാരുടെ പൗരാവകാകാശങ്ങൾക്കുവേണ്ടി അമേരിക്കൻ ഐക്യ നാടുകളിൽ നടന്ന ഏറ്റവും വലിയ സമരങ്ങളിൽ ഒന്നായിരുന്നു. അലബാമയിലെ യു. എസ്. ഡിസ്ട്രിക്ട് കോടതി ഈ കേസിൽ പ്രക്ഷോഭകർ‌ക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്കായി പ്രത്യേകസീറ്റുകൾ നീക്കിവക്കുന്നത് നിർത്തലാക്കുകയും ചെയ്തു..[2]

ഫെബ്രുവരി 4, 1913 – ഒക്ടോബർ 24 2005

ജനനം:1913 ഫെബ്രുവരി 4
ജനന സ്ഥലം:ടാസ്കിജി, അലബാമ
മരണം:2005 ഒക്ടോബർ 24
മരണ സ്ഥലം:ഡെറ്റ്രോയിറ്റ്, മിഷിഗൺ
മുന്നണി:അമേരിക്കയിലെ പൗരാവകാശ പ്രവർത്തനങ്ങൾ

ബാല്യം /വിദ്യാഭ്യാസം /വിവാഹം

മാതാവ് അധ്യാപികയും പിതാവ് മരപണിക്കാരനുമായിരുന്നു. കറുത്ത വർഗ്ഗക്കാർ ഏറെയുള്ള അലബാമ സംസ്ഥാനത്തിലായിരുന്നു ജനനം. അനാരോഗ്യം പിടിപ്പെട്ടിരുന്ന ബാല്യകാലത്ത് മാതാപിതാക്കളുടെ വിവാഹമോചനത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. കറൂത്ത വർഗ്ഗക്കാരുടെ സഭയായ ആഫ്രിക്കൻ മെതൊഡിസ്റ്റ് എപിസ്ക്കോപ്പൽ ചർച്ചിലെ അംഗങ്ങളായിരുന്നു കുടുംബക്കാർ.

അമ്മയേയും അമ്മൂമ്മയേയും പരിചരിക്കേണ്ടി വന്നതിനാൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ റോസയ്ക്ക് സാധിച്ചിരുന്നില്ല. വെള്ളക്കാരുടെ കുട്ടികൾ ബസ്സിലും കറുത്ത കുട്ടികൾ നടന്നും സ്ക്കൂളിൽ പോകുക എന്നതായിരുന്നു അന്നത്തെ സമ്പ്രദായം. കടകൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലും ബസ്സുകളിലെ ഇരിപ്പടങ്ങളിലും ഈ വർഗ്ഗവ്യത്യാസം പ്രത്യക്ഷമായി നിലനിർത്തിയിരുന്നു. വെള്ള വർഗ്ഗ മേധാവിത്ത വാദികളായ (white supremists) കൂ ക്ലക്സ് ക്ലാൻ കറുത്ത കുട്ടികൾ പഠിക്കുന്ന സ്ക്കൂൾ കത്തിക്കുകയും അവിടുത്തെ വെള്ളക്കാരായ അധ്യാപകരെ ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നത് റോസയുടെ ബാല്യകാലത്തെ സംഭവങ്ങളാണ്.

റോസ 19ആമത്തെ വയസ്സിൽ വിവാഹിതയായി. ബാർബറും , കറുത്ത വർഗ്ഗക്കാരുടെ സംഘാടകനുമായിരുന്നു ഭർത്താവ് റേമണ്ട് പാർക്ക്സ്. റേമണ്ടിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹശേഷം ഹൈസ്ക്കൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. പത്ത് ശതമാനത്തിൽ താഴെ മാത്രം കറുത്ത വർഗ്ഗക്കാരേ അന്ന് ഹൈസ്ക്കുൾ പൂർത്തിയാക്കിയിരുന്നുള്ളൂ.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റോസ_പാർക്സ്&oldid=3675817" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്