ലിനക്സ് കെർണൽ

ഓപ്പറേറ്റിങ്‌ സിസ്റ്റം

ലിനസ് ടോർവാൾഡ്സ് വികസിപ്പിച്ചിടുത്ത കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം കെർണലാണ് ലിനക്സ് (ആംഗലേയം: Linux). സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ എന്നീ പ്രത്യയശാസ്ത്രങ്ങളുടെ ജൈവോദാഹരണമാണ് ലിനക്സ്. ലിനക്സ് കേർണൽ സ്വതന്ത്രവും ഓപ്പൺ സോഴ്സുമാണ്,[3][4] മോണോലിത്തിക്ക്, മോഡുലാർ,[5] മൾട്ടിടാസ്കിംഗ്, യുണിക്സ് പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം കേർണൽ ആണ്. ഗ്നൂ/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഈ കേർണ്ണലാണ് ഉപയോഗിക്കുന്നത്. ലിനക്സ് ആദ്യമായി തയ്യാറാക്കപ്പെട്ടത് ഇന്റൽ മൈക്രൊപ്രോസസർ കമ്പനിയുടെ i386 ചിപ്പുകൾക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ ലിനക്സ് മിക്ക പ്രധാന മൈക്രോപ്രോസസറുകളെയും പിന്തുണയ്ക്കുന്നുണ്ട്. മൊബൈൽ ഫോൺ, പേഴ്സണൽ കമ്പ്യൂട്ടർ തുടങ്ങി സൂപ്പർ കമ്പ്യൂട്ടറുകളിൽ വരെ ഇന്ന് ലിനക്സ് പ്രവർത്തിപ്പിക്കുന്നുണ്ട്.

ലിനക്സ് കെർണൽ
Tux
ടക്സ് പെൻഗ്വിൻ, ലിനക്സിന്റെ ചിഹ്നം[1]
ലിനക്സ് കേർണൽ 3.0.0 ബൂട്ട് ചെയ്യുന്നു
നിർമ്മാതാവ്Linus Torvalds and thousands of collaborators
പ്രോഗ്രാമിങ് ചെയ്തത് C and assembly[2]
ഒ.എസ്. കുടുംബംUnix-like
പ്രാരംഭ പൂർണ്ണരൂപം0.01 (17 സെപ്റ്റംബർ 1991; 32 വർഷങ്ങൾക്ക് മുമ്പ് (1991-09-17))
ലഭ്യമായ ഭാഷ(കൾ)English
കേർണൽ തരംMonolithic
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
GPLv2 with optional binary blobs
വെബ് സൈറ്റ്www.kernel.org

ചരിത്രം

1991 -ലാണ് ലിനസ് ട്രൊവാൾഡ്സ് എന്ന ഫിൻ‌ലാഡുകാരൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി, ഹെൽ‌സിങ്കി യൂണിവേഴ്‌സിറ്റിയിലെ പഠനവേളയിൽ ലിനക്സ് എന്ന ഈ കേർണ്ണലിന്റെ പണിതീർത്തത്. 1991 സെപ്റ്റംബർ 17 നു ഇതിന്റെ ആദ്യരൂപം ഇന്റർനെറ്റിൽ ലഭ്യമായി. മറ്റനേകം പ്രതിഭകളുടെ വിദഗ്ദമായ ഇടപെടലുകൾക്ക് ശേഷമാണു് ഇന്നു കാണുന്ന ലിനക്സ് കെർണൽ രൂപപ്പെട്ടത്. ഇന്നും ലിനസ് ട്രൊവാൾഡ്സ് തന്നെയാണ് ലിനക്സ് കെർണൽ നവീകരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.ടക്സ്, എന്നുപേരുള്ള ഒരു പെൻ‌ഗ്വിൻ ആണ് ലിനക്സിന്റെ ഭാഗ്യചിഹ്നവും അടയാളവും. ലിനക്സ് എന്ന പേരു നിർദ്ദേശിച്ചതാകട്ടെ ഹെൽ‌സിങ്കി സാങ്കേതിക സർവ്വകലാശാലയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന അരി ലെംകെ എന്നു പേരുള്ള സെർവർ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു.

ലൈസൻസ്

ലിനക്സ് കെർണൽ ജി.പി.എൽ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രത്തിനാൽ നിയന്ത്രിച്ചിരിക്കുന്നു. ജി.പി.എൽ അനുമതിപത്രം അനുസരിച്ച്, ലിനക്സ് കെർണലിൽ വരുത്തുന്ന മാറ്റങ്ങൾക്കും, കെർണലിന്റെ സോഴ്സിൽ നിന്നു് ഉരുത്തിരിയുന്ന സോഫ്റ്റ്‌വെയറുകൾക്കും എക്കാലവും സ്വതന്ത്രമായി പകർത്താവുന്നതും പുനർസൃഷ്ടിക്കാവുന്നതോ പുതുക്കിയെഴുതാവുന്നതോ ആയിരിക്കുകയും ചെയ്യും. പക്ഷേ, ലിനക്സ് കേർണ്ണലോ, അതിൽ പിന്നീടു വരുത്തുന്ന മാറ്റങ്ങളോ ഒരിക്കലും പകർപ്പവകാശമുള്ളതാക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്.

ഉച്ചാരണം

ലിനസ് ട്രൊവാൾഡ്സിന്റെ പേരിൽ നിന്ന് ഊഹിക്കാവുന്ന ഉച്ചാരണമായ ലിനക്സ് എന്നു തന്നെയാണ് ലിനക്സിന്റെ പ്രധാന ഉച്ചാരണം. എങ്കിലും ഇംഗ്ലീഷ് ഉച്ചാരണങ്ങളോട് കൂടുതൽ സ്വരചേർച്ചയുള്ള ലൈനക്സ് എന്ന ഉച്ചാരണവും നിലവിലുണ്ട്.

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

  • കെർണൽ.ഓർഗ് - ലിനക്സ് കെർണൽ നിലവറ, ഔദ്യോഗിക കെർണൽ റെപ്പോസിറ്റോറി
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ en:Linux kernel എന്ന താളിൽ ലഭ്യമാണ്

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ en:Inside Linux Kernel എന്ന താളിൽ ലഭ്യമാണ്

"https:https://www.search.com.vn/wiki/index.php?lang=ml&q=ലിനക്സ്_കെർണൽ&oldid=4075759" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്