ലിറ്റിൽ ഫാൾസ്, ന്യൂയോർക്ക്

ലിറ്റിൽ ഫാൾസ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ഹെർകിമർ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 4,946 ആയിരുന്നു.[2] മൊഹാവ്ക് നദിയുടെ ഇരുകരകളിലുമാണ് നഗരം നിർമ്മിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിൽ ജലപാതങ്ങൾ നദിയിലൂടെ മുകളിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്തിയിരുന്നു. 1825 ൽ പൂർത്തീകരിക്കപ്പെട്ടതും ഗ്രേറ്റ് തടാകങ്ങളെ ഹഡ്‌സൺ നദിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ളതുമായ ഈറി കനാലിന്റെ നിർമ്മാണത്തിലൂടെ താഴ്‌വരയിലൂടെയുള്ള ഗതാഗതം അഭിവൃദ്ധിപ്പെട്ടു. നഗരത്തിന്റെ അതേ പേരുള്ള ലിറ്റിൽ ഫാൾസ് പട്ടണത്തിന്റെ വടക്കുകിഴക്കൻ കോണിൽ യൂട്ടിക്കയുടെ കിഴക്കുഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

ലിറ്റിൽ ഫാൾസ്
Skyline
Skyline
Location within Herkimer County
Location within Herkimer County
Little Falls is located in New York
Little Falls
Little Falls
Location within Herkimer County
Little Falls is located in the United States
Little Falls
Little Falls
Little Falls (the United States)
Coordinates: 43°2′34″N 74°51′27″W / 43.04278°N 74.85750°W / 43.04278; -74.85750
CountryUnited States
StateNew York
CountyHerkimer
ഭരണസമ്പ്രദായം
 • MayorMark Blask (D)
 • Common Council
Members' List
വിസ്തീർണ്ണം
 • ആകെ4.0 ച മൈ (10.3 ച.കി.മീ.)
 • ഭൂമി3.8 ച മൈ (9.9 ച.കി.മീ.)
 • ജലം0.2 ച മൈ (0.4 ച.കി.മീ.)
ഉയരം
420 അടി (128 മീ)
ജനസംഖ്യ
 (2010)
 • ആകെ4,946
 • കണക്ക് 
(2018)[1]
4,645
 • ജനസാന്ദ്രത1,289/ച മൈ (497.5/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code
13365
ഏരിയ കോഡ്315
FIPS code36-42741
GNIS feature ID0955522
വെബ്സൈറ്റ്www.cityoflittlefalls.net

ചരിത്രം

ജർമ്മൻ പാലറ്റൈൻസിന് ബർനെറ്റ്സ്ഫീൽഡ് പേറ്റന്റിന് കീഴിൽ ഭൂമി നൽകിയപ്പോൾ 1723 ൽ യൂറോപ്യൻ വംശജർ ലിറ്റിൽ ഫാൾസ് പ്രദേശത്ത് ആദ്യമായി താമസമാക്കി. ന്യൂയോർക്ക് കോളനിയിലെ ഏറ്റവും പടിഞ്ഞാറുള്ള യൂറോപ്യൻ കുടിയേറ്റസ്ഥലമായിരുന്നു അത്. വെള്ളച്ചാട്ടത്തിന് ചുറ്റും ചരക്കുനീക്കം സാധ്യമാക്കേണ്ടതിന്റെ ആവശ്യകത ഭാവി നഗരത്തിന്റെ സൈറ്റിൽ ഒരു വ്യാപാര സ്ഥാനത്തിന്റെ നിർമ്മിതിയെ പ്രോത്സാഹിപ്പിച്ചു. ഇത് പട്ടണത്തിലെ ആദ്യത്തെ വാസസ്ഥലമായിരുന്നു. ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധസമയത്ത് കുടിയേറ്റക്കാർ ആക്രമിക്കപ്പെട്ടുവെങ്കിലും അവരുടെ കൃഷിയിടങ്ങൾ പുനർനിർമ്മിക്കപ്പെട്ടു.

ഇവിടുത്തെ ചെറിയ വാസസ്ഥലം 1782 ജൂണിൽ കൂടുതലായും മൊഹാവ്ക്, ടോറികൾ എന്നിവരിൽപ്പെട്ട ഇറോക്വോയിസ് ഇന്ത്യക്കാർ നശിപ്പിച്ചു. ചില സമയങ്ങളിൽ "റോക്ക്ടൺ", "റോക്ക് സിറ്റി" എന്നും അറിയപ്പെട്ടിരുന്ന ഈ ഗ്രാമത്തിൽ 1790 വരെ പുനരധിവാസം നടന്നരുന്നില്ല. 1811-ലും 1827 ലും ലിറ്റിൽ ഫാൾസ് ഒരു ഗ്രാമമായി സംയോജിപ്പിക്കപ്പെട്ടിരുന്നു. 1895-ൽ ലിറ്റിൽ ഫാൾസ് പട്ടണം ചാർട്ടർ ചെയ്യപ്പെട്ടു.

പടിഞ്ഞാറൻ ഉൾനാടൻ കനാൽ (ഈറി കനാലിന്റെ ആദ്യകാല ശ്രമം) 1792 ൽ നിർമ്മിക്കപ്പെടുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ഉണർവ്വുണ്ടാകുകയും ചെയ്തു. 1825 ൽ പൂർത്തീകരിക്കപ്പെട്ട ഈറി കനാൽ നഗരത്തിലൂടെ കടന്നുപോകുന്നു.

പട്ടണത്തിലുടനീളം ഡയറി ഫാമുകൾ സ്ഥിതിചെയ്തിരുന്ന ലിറ്റിൽ ഫാൾസ് പത്തൊൻപതാം നൂറ്റാണ്ടിന്റെ മൂന്നാം പാദത്തിൽ ചീസ് ഉൽപ്പാദനത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. ഇതിന്റെ ഉൽപ്പന്നങ്ങൾ ന്യൂയോർക്ക് നഗരത്തിലേയും മറ്റ് പ്രധാന നഗരങ്ങളിലേയും വിപണികളിലേയ്ക്ക് അയച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ തുണിത്തരങ്ങൾ, കയ്യുറകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായുള്ള ഫാക്ടറികളിൽ ജോലി ചെയ്തിരുന്ന കിഴക്കൻ, തെക്കൻ യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാരെ ഈ പട്ടണം ആകർഷിച്ചിരുന്നു.

1900 ൽ 10,381 പേർ ലിറ്റിൽ ഫാൾസിൽ താമസിച്ചിരുന്നു. 1920 ലുണ്ടായിരുന്ന 13,029 ഇവിടുത്തെ ഏറ്റവും ഉയർന്ന ജനസംഖ്യയായിരുന്നു. വലിയ നഗരങ്ങളുടെ വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും നൂറ്റാണ്ടിന്റെ മധ്യത്തിൽ മൊഹാവ്ക് താഴ്വരയിലെ ഉൽപാദനത്തിലുണ്ടായ ഇടിവും ഇവിടെ ജനസംഖ്യ കുറയാൻ കാരണമായി.

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 4.0 ചതുരശ്ര മൈൽ (10.3 ചതുരശ്ര കിലോമീറ്റർ ) ആണ്. അതിൽ 3.8 ചതുരശ്ര മൈൽ (9.8 ചതുരശ്ര കിലോമീറ്റർ) കരപ്രദേശവും 0.15 ചതുരശ്ര മൈൽ (0.4 ചതുരശ്ര കിലോമീറ്റർ) അഥവാ 3.79 ശതമാനം ജലം ഉൾപ്പെട്ടതുമാണ്.[3] ന്യൂയോർക്കിലെ കോഹോസ് നദിയിലെ മറ്റൊരു വെള്ളച്ചാട്ടത്തേക്കാൾ ചെറുതായ ഒരു വെള്ളച്ചാട്ടത്തിനടുത്ത് മൊഹാവ്ക് നദിയുടെ വടക്കൻ കരയിലാണ് ലിറ്റിൽ ഫാൾസ് നഗരത്തിന്റെ സ്ഥാനം.

ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 5, ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 167, ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 169, ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 170 എന്നീ പാതകൾ ലിറ്റിൽ ഫാൾസ് നഗരത്തിൽ ഒത്തുചേരുന്നു. NY 170 പാതയ്ക്ക് അതിന്റെ തെക്കൻ ടെർമിനസ് നഗരത്തിലുള്ളപ്പോൾ NY169 ന് അതിന്റെ തെക്കൻ ടെർമിനസ് നഗരത്തിന് തെക്ക് ഡാനൂബ് പട്ടണത്തിലുണ്ട്.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ