ലിറ്റിൽ ബോയ്

ആറ്റം ബോംബ്

രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ഹിരോഷിമയിൽ വർഷിച്ച അണുബോംബിന്റെ കോഡ്നാമമാണ്‌ ലിറ്റിൽ ബോയ് (Little Boy- ചെറിയ കുട്ടി). കേണൽ പോൾ ടിബ്ബെറ്റ്സ് പൈലറ്റായിരുന്ന B-29 സൂപ്പർഫോർട്രെസ്സ് എനോള ഗേ എന്ന യുദ്ധവിമാനമാണ്‌ 1945 ഓഗസ്റ്റ് 6-ന്‌ ഈ ബോംബിട്ടത്. ആയുധമായി ഉപയോഗിക്കപ്പെട്ട ആദ്യത്തെ അണുബോംബായിരുന്നു ഇത്. മൂന്ന് ദിവസങ്ങൾക്കുശേഷം നാഗസാക്കിയിൽ ഫാറ്റ് മാൻ എന്ന അണുബോംബും ഉപയോഗിക്കപ്പെട്ടു. [2]

ചെറിയ കുട്ടി (Little Boy)

ലിറ്റിൽ ബോയ് ബോംബിന്റെ മാതൃക.
വിഭാഗംആണവായുധം
ഉല്പ്പാദന സ്ഥലം അമേരിക്ക
വിശദാംശങ്ങൾ
ഭാരം9,700 pounds (4,400 kg)[1]
നീളം120 inches (3.0 m)[1]
വ്യാസം28 inches (710 mm)[1]

Blast yield13–18 kt (54–75 TJ)

യുറാനിയം 235-ന്റെ ന്യൂക്ലിയർ ഫിഷൻ വഴിയാണ്‌ ബോംബിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെട്ടത്. നാലു ടണ്ണോളം ഭാരമുണ്ടായിരുന്ന ബോംബിന്റെ 600 മില്ലിഗ്രാം പിണ്ഡം ഐൻസ്റ്റൈന്റെ സമവാക്യമനുസരിച്ച് ഊർജ്ജമാക്കി മാറ്റിയതിലൂടെ 13-18 കിലോടൺ ടി.എൻ.ടി. യുടെ സ്ഫോടകശേഷിയാണ്‌ ലഭിച്ചത്. 140000 പേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ചെയിൻ റിയാക്ഷൻ എന്ന പ്രവർത്തനത്തിലൂടെയാണ് പിണ്ഡം ഊർജ്ജമാകുന്നത്. ആണവഇന്ധനത്തിൽ ന്യൂട്രോണുകൾ കടത്തിവിടുന്നു.അപ്പോൾ അവ ബന്ധനോർജം കൂടിയ മറ്റൊരു മൂലകമാകും .അപ്പോൾ അതിന്റെ മാസിന്റെ ചെറിയൊരുഭാഗം ഊർജ്ജമായിമാറുന്നു.ആ ഊർജ്ജമാണ് ഹിരോഷിമയിലെ പതിനായിരങ്ങളുടെ മരണകാരണം.ആണവഇന്ധനം ഒരു പരിധിയിലധികം ഒന്നിച്ചുവച്ചാൽ അത് തനിയെ പൊട്ടിത്തെറിക്കും.അതിനാൽ ഇവ കഷണങ്ങളായാണ് കൊണ്ട് പോകുക.ഇവയെ സ്ഫോടന സമയത്ത് ഒന്നിപ്പിക്കുന്നു .എന്നാൽ അത് അതിവേഗത്തിൽ നടത്തേണ്ടതുണ്ട്.അത് സാധിക്കുന്നതിന് അണുബോംബിന്റെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിക്കണം

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലിറ്റിൽ_ബോയ്&oldid=3982463" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്