വായന

ഒരു ഭാഷയിൽ എഴുതുന്നത് കാഴ്ചയിലൂടെയോ സ്പർശനത്തിലൂടെയോ മനസ്സിലാക്കുന്നതാണ് വായന. അച്ചടിച്ചതോ എഴുതപ്പെട്ടതോ ആയ ഭാഷയിൽ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ, അടയാളങ്ങൾ, വിവരങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഒരു വൈജ്ഞാനിക പ്രക്രിയയാണിത്.[1][2] ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധ വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു. വായന അറിവ് വർദ്ധിപ്പിക്കും. അധ്യാപകരെയും ഗവേഷകരെയും സംബന്ധിച്ചിടത്തോളം വാക്ക് എന്നത് തിരിച്ചറിയൽ, അക്ഷരവിന്യാസം, അക്ഷരമാല, സ്വരസൂചകം, സ്വരസൂചക അവബോധം, പദാവലി, മനസ്സിലാക്കൽ, ഒഴുക്ക്, പ്രചോദനം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന ഒരു ബഹുമുഖ പ്രക്രിയയാണ് വായന.[3] മറ്റൊരു തരത്തിലുള്ള വായനയും എഴുത്തും (അപകട ചിഹ്നവും ഇമോജും) സംഭാഷണത്തെ അടിസ്ഥാനമാക്കിയ ലിപിയല്ല.[4]

കണ്ണൂർ ജില്ലാ സെൻട്രൽ ലൈബ്രറിക്ക് പുറത്തുള്ള വായനശാല.

അവലോകനം

വായന സാധാരണയായി നിശബ്ദമായി ചെയ്യപ്പെടുന്നു ഒരു വ്യക്തിഗത പ്രവർത്തനമാണ്. എന്നിരുന്നാലും ചിലപ്പോൾ ഒരു വ്യക്തി മറ്റ് ശ്രോതാക്കൾക്കായി ഉച്ചത്തിൽ വായിക്കുന്നു. അല്ലെങ്കിൽ നന്നായി മനസ്സിലാക്കാൻ സ്വന്തം ഉപയോഗത്തിനായി ഉറക്കെ വായിക്കുന്നു.[5]

ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകൾ, വർത്തമാനപ്പത്രങ്ങൾ, നോട്ടു ബുക്ക് തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. പെൻസിലോ, പെനയോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.

ആംഗലേയത്തിൽ റീഡ്(ഇംഗ്ലീഷ്: read) എന്നും അറബിയിൽ ഖിറാഅത്ത്(ഇംഗ്ലീഷ്: قرائة) എന്നുമാണ് വായനയുടെ പേരുകൾ. വിജ്ഞാനം നേടാനുള്ള ഒരു പ്രധാന വഴിയാണിത്. ഇതിനുവേണ്ടി ആദ്യകാലങ്ങൾ മുതൽ പുസ്തകങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഇ-വായന ഏറെ പ്രചരിക്കപ്പെട്ടു. എഴുത്തുകളാണ് എപ്പോഴും വായിക്കപ്പെടുന്നതും വായിക്കപ്പെടേണ്ടതും വായനയുടെ സംരക്ഷണത്തിനുവേണ്ടിയാണ് ഗ്രന്ഥാലയങ്ങൾ നിലകൊള്ളുന്നത്.

ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വായന&oldid=3985562" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്