വികിരണം

ഊ൪ജ്ജത്തെ അന്തരീക്ഷത്തിലൂടെയോ ദ്രവ്യമാദ്ധ്യമത്തിലൂടെയോ തരംഗമായോ കണികയായോ ഉത്സ൪ജ്ജിക്കുകയോ പ്രസരിപ്പിക്കുകയോ ചെയ്യുന്നതിനെ ഭൗതികശാസ്ത്രത്തിൽ വികിരണം (Radiation) എന്നുപറയുന്നു. ഒരു ഉറവിടത്തിൽ നിന്ന് വരുന്നതും ശൂന്യതയിലൂടെ സഞ്ചരിക്കുന്നതുമായ ഊർജ്ജമാണു വികിരണം, കൂടാതെ വിവിധ വസ്തുക്കളിലേക്ക് തുളച്ചുകയറാനും ഇവയ്ക്കു കഴിയും. ഇതിന് ദ്രവ്യത്തിൽ ചാർജ്ജ് കണങ്ങളെ (അയോണുകൾ) ഉത്പാദിപ്പിക്കാൻ കഴിയും. അസ്ഥിരമായ ആറ്റങ്ങളാണ് അയോണൈസിംഗ് വികിരണം നിർമ്മിക്കുന്നത്.

താഴെപ്പറയുന്നവ ഇതിൽപ്പെടുന്നു

  1. വൈദ്യുതകാന്തീക വികിരണം- റേഡിയോ തരംഗങ്ങൾ, മൈക്രോ തരംഗങ്ങൾ, ഇൻഫ്രാറെഡ്, ദൃശ്യപ്രകാശം, അൾട്രാവയലറ്റ്, ഗാമാകിരണങ്ങൾ, എക്സ് റേ കിരണങ്ങൾ പോലെയുളളവ
  2. കണികാ വികിരണം (പാ൪ട്ടിക്കിൾ റേഡിയേഷൻ) - ആൽഫാ വികിരണം, ബീറ്റാ വികിരണം, ന‌്യൂട്രോൺ വികിരണം പോലുളളവ (അപൂജ്യ ഊ൪ജമുളള കണങ്ങൾ
  3. ശബ്ദീയ വികിരണം (അകോസ്റ്റിക് റേഡിയേഷൻ) - അൾട്രാസൗണ്ട്, സൗണ്ട്, ഭൗമതരംഗങ്ങൾ പോലുളളവ (ഭൗതിക പ്രസരണമാധ്യമവിധേയമായത്)
  4. ഭൂഗുരുത്വ വികിരണം (ഗ്രാവിറ്റേഷണൽ റേഡിയേഷൻ)- ഭൂഗുരുത്വതരംഗത്തിന്റെയോ അന്തരാളസമയത്തിന്റെ വക്രതയുടെയോ രൂപത്തിൽ ഉണ്ടാകുന്ന വികിരണം.
"https:https://www.search.com.vn/wiki/index.php?lang=ml&q=വികിരണം&oldid=3372950" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്