വിരാട് കോഹ്‌ലി

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(വിരാട് കോഹ്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിരാട് കോലി; born 5 November 1988) ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമാണ്[1].[2]ലോക ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് കോഹ്ലി.ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വിജയിച്ച ക്യാപ്റ്റനും കോഹ്ലിയാണ്.

വിരാട് കോലി
കോലി 2017
വ്യക്തിഗത വിവരങ്ങൾ
ജനനം (1988-11-05) 5 നവംബർ 1988  (35 വയസ്സ്)
ഡൽഹി, ഇന്ത്യ
ഉയരം5 ft 9 in (1.75 m)
ബാറ്റിംഗ് രീതിവലത് കൈ
ബൗളിംഗ് രീതിവലത് കൈ മീഡിയം പേസ്
റോൾബാറ്റിംഗ് ഓർഡർ, ടീം ക്യാപ്റ്റൻ
ബന്ധങ്ങൾ
വെബ്സൈറ്റ്www.viratkohli.club
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 269)20 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്12 ഒക്ടോബർ 2018 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 175)18 ആഗസ്ത് 2008 v ശ്രീ ലങ്ക
അവസാന ഏകദിനം29 October 2023 v ഇംഗ്ലണ്ട്
ഏകദിന ജെഴ്സി നം.18
ആദ്യ ടി20 (ക്യാപ് 31)12 ജൂൺ 2010 v സിംബാവെ
അവസാന ടി208 ജൂലൈ 2018 v ഇംഗ്ലണ്ട്
ടി20 ജെഴ്സി നം.18
പ്രാദേശിക തലത്തിൽ
വർഷംടീം
2006–മുതൽഡൽഹി
2008–മുതൽറോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (സ്ക്വാഡ് നം. 18)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾടെസ്റ്റ്ഏക ദിനംടി 20FC
കളികൾ114216114105
നേടിയ റൺസ്6,33110,23240088,580
ബാറ്റിംഗ് ശരാശരി54.5759.8352.2454.64
100-കൾ/50-കൾ28/2850/641/3731/27
ഉയർന്ന സ്കോർ254*183122*254*
എറിഞ്ഞ പന്തുകൾ163641146631
വിക്കറ്റുകൾ0443
ബൗളിംഗ് ശരാശരി166.2549.50110.00
ഇന്നിംഗ്സിൽ 5 വിക്കറ്റ്-000
മത്സരത്തിൽ 10 വിക്കറ്റ്-000
മികച്ച ബൗളിംഗ്1/151/131/19
ക്യാച്ചുകൾ/സ്റ്റം‌പിംഗ്67/–103/–32/–98/–
ഉറവിടം: ESPNcricinfo, 1 november 2018


T20 ക്രിക്കറ്റ്റിലും IPL ലും ഏറ്റവും അധികം റൺസ് നേടിയ വ്യക്തിയാണ് കോഹ്ലി. T20 വേൾഡ് കപ്പിൽ 2 വട്ടം മാൻ ഓഫ് ദി സീരീസ് നേടിയ ഏക താരവും കോഹ്ലിയാണ്.

വ്യക്തി ജീവിതം

പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോലി ജനിച്ചത്.[3] വികാസ് കോഹ്‌ലി അദ്ദേഹത്തിന്റെ മൂത്തസഹോദരനും ഭാവന അദ്ദേഹത്തിന്റെ മൂത്തസഹോദരിയുമാണ്.[4] വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം. ഒരു വക്കീലായിരുന്നു വിരാടിന്റെ പിതാവ് പ്രേം, 2006 ൽ മരണമടഞ്ഞു.[3][5] t

യൂത്ത് ക്രിക്കറ്റും പിന്നീടുള്ള ജീവിതവും

1998-ൽ ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ കോലിയും അതിലൊരംഗമായിരുന്നു.[5] തന്റെ പിതാവിന്റെ മരണദിവസം രഞ്ജി ട്രോഫി ടൂർണമെന്റിൽ ഡൽഹിക്കുവേണ്ടി കർണാടകയ്ക്കെതിരായി ബാറ്റേന്തിയ മാച്ചായിരുന്നു കോലിയുടെ ക്രിക്കറ്റ് അദ്ദേഹം സ്മരണാഞ്ജലികൾ നേർന്നു. പത്രങ്ങൾ ആ വാർത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടി.[6]

മലേഷ്യയിൽ വെച്ചു നടന്ന അണ്ടർ-19 ലോകകപ്പിലെ ഇന്ത്യയുടെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ടീം ക്യാപ്റ്റനായിരുന്ന കോലിയുടെ പങ്ക് വലുതായിരുന്നു.[7] വെസ്റ്റിൻഡീസിനെതിരായ അണ്ടർ-19 മത്സരങ്ങളിൽ 6 മാച്ചുകളിൽ നിന്നായി ഒരു സെഞ്ചുറിയടക്കം 235 റൺസ്, നാലാമനായിറങ്ങിയ കോലി അടിച്ചെടുത്തു.[8] ടൂർണ്ണമെന്റിൽ എതിർടീമുകൾ അടിപതറുന്ന ചൂടൻതന്ത്രങ്ങൾ ബോളിങ്ങിലും കോലി കൊണ്ടുവന്നു.[9] അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകളിൽ " ആ ദിവസത്തിനു ശേഷം അവൻ വളരെ മാറി. ഒറ്റ രാത്രി കൊണ്ട് കൂടുതൽ വിവേകമുള്ള പുരുഷനായവൻ. ഓരോ മാച്ചും അവൻ കൂടുതൽ കൂടുതൽ ശ്രദ്ധയോടെ കളിക്കാൻ തുടങ്ങി. പുറത്ത് ബെഞ്ചിലിരിക്കുന്നത് അവൻ വെറുത്തു. ആ ദിവസത്തിനു ശേഷം തന്റെ ജീവിതം തന്നെ ക്രിക്കറ്റിനു വേണ്ടിയാണെന്ന പോലെയായിരുന്നു പിന്നീടുള്ള ദിനങ്ങൾ."[3]

ഓസ്ട്രേലിയയിൽ നടന്ന എമെർജിങ്ങ് പ്ലേയേഴ്സ് ടൂർണ്ണമെന്റിൽ ഇന്ത്യയുടെ നിർണ്ണായക വിജയത്തിനു പിന്നിൽ കോലിയായിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികൾ. കോലിയുടെ സെഞ്ച്വറിയുടെ തിളക്കത്തോടെ ഇന്ത്യ 17 റൺസിനു വിജയിച്ചു. ഏഴ് കളികളിൽ നിന്നായി രണ്ട് ശതകങ്ങളും രണ്ട് അർദ്ധശതകങ്ങളുമുൾപ്പെടെ 398 റൺസ് സ്കോർ ചെയ്ത് കോലി ടൂർണ്ണമെന്റിലെ മികച്ച താരമായി.[10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വിരാട്_കോഹ്‌ലി&oldid=3996366" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ