വേക് ദ്വീപ്

ഒരു പവിഴദ്വീപാണ് വേക് ദ്വീപ് (/ˈwk/; വേക് അറ്റോൾ എന്നും അറിയപ്പെടുന്നു). ഇതിന്റെ തീരത്തിന്റെ ആകെ നീളം 19 കിലോമീറ്ററാണ്. മാർഷൽ ദ്വീപുകൾക്ക് തൊട്ടുവടക്കായാണ് ഇതിന്റെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ ഭൂവിഭാഗമാണ് ഇത്. യു.എസ്. ആഭ്യന്തരവകുപ്പിലെ ഓഫീസ് ഓഫ് ഇൻസുലാർ അഫയേഴ്സ് ആണ് ഈ ദ്വീപ് ഭരിക്കുന്നത്. ദ്വീപിലെ 2.85 ചതുരശ്രകിലോമീറ്റർ ഭൂമിയിൽ ഏകദേശം 150 ആൾക്കാർ താമസിക്കുന്നുണ്ട്. ദ്വീപിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിതമാണ്. അമേരിക്കൻ വ്യോമസേനയാണ് ദ്വീപിന്റെ മേൽനോട്ടം നടത്തുന്നത്. ഇവിടെ അമേരിക്കൻ കരസേനയുടെ നിയന്ത്രണത്തിലുള്ള ഒരു മിസൈൽ വ്യൂഹവുമുണ്ട്. വേക് ദ്വീപ് എന്ന ഏറ്റവും വലിയ ദ്വീപാണ് അറ്റോളിന്റെ സിരാകേന്ദ്രം. ഇവിടെയാണ് വേക് ഐലന്റ് വ്യോമത്താവളത്തിന്റെ (IATA: എ.ഡബ്ല്യൂ.കെ., ICAO: പി.ഡബ്ല്യൂ.എ.കെ.) സ്ഥാനം. ഇവിടെയുള്ള റൺവേയുടെ നീളം 3000 മീറ്ററാണ്.

വേക് ദ്വീപ്
Geography
Locationവടക്കൻ പസഫിക്
Coordinates19°18′N 166°38′E / 19.300°N 166.633°E / 19.300; 166.633
Administration
 United States of America
 United States Air Force ആണ് വേക് ദ്വീപ് ഭരിക്കുന്നത്
Demographics
Populationഉദ്ദേശം. 150 (2009)[1]
അറ്റോളിന്റെ ആകാശദൃശ്യം. പടിഞ്ഞാറേയ്ക്കുള്ള കാഴ്ച്ച

2009 ജനുവരി 6-ന് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യൂ. ബുഷ് ഈ അറ്റോൾ പസഫിക് റിമോട്ട് ഐലന്റ്സ് മറൈൻ നാഷണൽ മോണ്യുമെന്റിന്റെ ഭാഗമായി ഉൾപ്പെടുത്തി.[3][4] സ്ഥിതിവിവരക്കണക്കുകളുടെ ആവശ്യങ്ങൾക്കായി വേക്ക് ഐലന്റ് അമേരിക്കൻ ഐക്യനാടുകളുടെ മൈനർ ഔട്ട്‌ലൈയിംഗ് ദ്വീപുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കുറിപ്പുകൾ

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വേക്_ദ്വീപ്&oldid=3980919" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്