വ്യാപാരശിഷ്ടം

ഒരു രാജ്യം ഒരു വർഷം മറ്റ് രാഷ്ട്രങ്ങളുമായി നടത്തിയ ദൃശ്യകയറ്റുമതിയുടെയും ദൃശ്യഇറക്കുമതിയുടെയും മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെയാണ് വ്യാപാരശിഷ്ടം അഥവാ ബാലൻസ് ഓഫ് ട്രേഡ് എന്ന് പറയുന്നത്. ദൃശ്യ കയറ്റുമതി, ദൃശ്യ ഇറക്കുമതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സാധനങ്ങളുടെ മാത്രം ക്രയ-വിക്രയങ്ങളാണ്. സേവനങ്ങൾ ദൃശ്യ ഘടകങ്ങളിൽ ഉൾപ്പെടുന്നില്ല, അതിനാൽ വ്യാപാരശിഷ്ടത്തിൽ സേവനങ്ങളുടെ മൂല്യം ഉൾപ്പെടുന്നില്ല. വ്യാപാരശിഷ്ടം മിച്ചമോ, കമ്മിയോ ആകാം.[1]

അന്താരാഷ്ട്ര നാണയ നിധി ഡാറ്റയെ അടിസ്ഥാനമാക്കി സഞ്ചിത കറന്റ് അക്കൗണ്ട് ബാലൻസ് 1980–2008.
അന്താരാഷ്ട്ര നാണയ നിധി ഡാറ്റയെ അടിസ്ഥാനമാക്കി പ്രതിശീർഷ കറന്റ് അക്കൗണ്ട് ബാലൻസ് 1980–2008..

വ്യാപാരമിച്ചം

ഒരു രാജ്യത്തെ ദൃശ്യകയറ്റുമതിയുടെ മൂല്യം ദൃശ്യഇറക്കുമതിയുടെ മൂല്യത്തെക്കാൾ കൂടുതലാണെങ്കിൽ അവിടെ വ്യാപാരമിച്ചം (ട്രേഡ് സർപ്ലസ്) ആണ് ഉണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വ്യാപാരശിഷ്ടം ആ രാജ്യത്തിന് അനുകൂലമാണെന്ന് പറയാം.

വ്യാപാരകമ്മി

ഒരു രാജ്യത്തെ ദൃശ്യഇറക്കുമതിയുടെ മൂല്യം ദൃശ്യകയറ്റുമതിയുടെ മൂല്യത്തെക്കാൾ കൂടുതലാണെങ്കിൽ അവിടെ വ്യാപാരകമ്മി (ട്രേഡ് ഡെഫിസിറ്റ്) ആണ് ഉണ്ടാകുന്നത്. ഈ സന്ദർഭത്തിൽ വ്യാപാരശിഷ്ടം ആ രാജ്യത്തിന് പ്രതികൂലമാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വ്യാപാരശിഷ്ടം&oldid=3393224" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്