ശിശിരം

ഭൂമിയിൽ അനുഭവപ്പെടുന്ന ഒരു ഋതുവാണ് ശിശിരം.ശൈത്യകാലം എന്നും പൊതുവെ അറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തോതിലാണ് ശൈത്യം അനുഭവപ്പെടാറ്. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന കാലമാണ് ഇത്. ഉത്തരാർധ ഗോളത്തിൽ, പാശ്ചാത്യ രാജ്യങ്ങളിൽ മഞ്ഞു വീഴ്ചയടക്കമുള്ള പ്രതിഭാസങ്ങൾക്ക് ശൈത്യം കാരണമാകാറുണ്ട്. സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലത്തിൽ നിൽക്കുന്ന സമയത്താണ് ശൈത്യകാലം അനുഭവപ്പെടുക.

സാധാരണ ഗതിയിൽ ശരത്കാലത്തിനും വസന്തകാലത്തിനും ഇടയിലാണ് ശൈത്യം കടന്നുവരാറ്. പ്രകൃതിയിലെ ഏറ്റവും മനോഹരമായ ഋതുക്കളിൽ ഒന്നാണ് ശൈത്യം. ഏറെ കാൽപ്പനികമായ അർത്ഥ തലങ്ങളിലാണ് സാഹിത്യത്തിൽ അടക്കം ശൈത്യത്തെ പ്രതിനിധീകരിച്ച് കാണാറ്. ശൈത്യ കാലങ്ങളിൽ മരങ്ങൾ ഇലകൾ പൊഴിക്കുന്നു. കേരളത്തിലെ സവിശേഷമായ കാലാവസ്ഥയനുസരിച്ച് ശൈത്യം പ്രസക്തമല്ല.

താരതമ്യേന കുറഞ്ഞ നിലയിലെ കേരളത്തിൽ താപനിലകളിൽ വ്യത്യാസം ഉണ്ടാകാറുള്ളു. പക്ഷെ കേരളത്തിലെ ശൈത്യകാലത്തിൽമരങ്ങൾ ഇലപൊഴിക്കാറുണ്ട്. നവംബർ അവസാനത്തോടെയാണ് കേരളത്തിൽ ശിശിരം അനുഭവപ്പെടാറ്, ഡിസംബർ, ജനുവരി മാസങ്ങളിൽ ശൈത്യം കനക്കാറുണ്ട്. കേരളത്തിലെ ഉയർന്ന മേഖലകളായ വയനാട്, ഇടുക്കി, നെല്ലിയാമ്പതി മേഖലകളിൽ മഞ്ഞ് വീഴ്ചയടക്കമുള്ള പ്രതിഭാസങ്ങൾക്ക് ശൈത്യം വഴിവെക്കാറുണ്ട്.

ജനുവരി മാസത്തിൽ അവസാനത്തിലേക്കടുക്കുന്ന ശൈത്യം പിന്നീട് വേനലിലേക്ക് നീങ്ങാറാണ് പതിവ്. മറ്റുള്ള ഇടങ്ങളിൽ വസന്ത കാലത്തിലേക്കും. ഉത്തരേന്ത്യയിൽ അതികഠിനമായ ശൈത്യമാണ് അനുഭവപ്പെടാറ്. താപനില മിക്കപ്പോഴും പൂജ്യം ഡിഗ്രിക്ക് താഴെ എത്താറുണ്ട്. ആഗോള താപനമടക്കമുള്ള പ്രതിഭാസങ്ങൾ ലോകത്താകമാനം അതി കഠിനവും, ക്രമരഹിതവുമായ ശൈത്യകാലങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയായിട്ടുണ്ട്.

"https:https://www.search.com.vn/wiki/index.php?lang=ml&q=ശിശിരം&oldid=3264433" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്