ഷിരിട്ടോക്കോ ദേശീയോദ്യാനം

ഷിരിട്ടോക്കോ ദേശീയോദ്യാനം  (知床国立公園? Shiretoko Kokuritsu Kōen), ജപ്പാനിലെ ഹോക്കിഡോ ദ്വീപിലെ വടക്കുകിഴക്കൻ മുനമ്പിലെ ഷിരിട്ടോക്കോ പെനിൻസുലയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഒരു ദേശീയോദ്യനമാണ്. "ഷിരിട്ടോക്കോ" എന്ന വാക്ക് "sir etok" എന്ന ഐനു വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇതിനർത്ഥം മുന്നോട്ടു തള്ളിനിൽക്കുന്ന ഭൂമി എന്നാണ്. ജപ്പാനിലെ ഏറ്റവും വിദൂരസ്ഥമായ പ്രദേശങ്ങളിലൊന്നാണിത്. പെനിൻസുലയുടെ ഭൂരിഭാഗവും കാൽനടയായോ ബോട്ടിലോ മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളു. ജപ്പാനിൽ ഏറ്റവും വലിയ ബ്രൗൺ കരടി അംഗസംഖ്യയുള്ള ഈ പാർക്കിൽനിന്ന് കുനാശിരി ദ്വീപ് വീക്ഷിക്കുവാൻ സാധിക്കുന്നു. ഈ ദ്വീപിൻറെ ഉടമസ്ഥതയെച്ചൊല്ലി ജപ്പാനും റഷ്യയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ ദേശീയോദ്യനാത്തിൽ കമൂയിവാക്ക ഫാൾസ് (カムイワッカの滝? Kamuiwakka-no-taki) എന്നറിയപ്പെടുന്ന ചൂടു നീരുറവകൾ കാണപ്പെടുന്നു. കമൂയിവാക്ക എന്നാൽ ഐനുവിൽ "ദൈവങ്ങളുടെ ജലം" എന്നാണർത്ഥം.

Shiretoko National Park
知床国立公園
View from the sea
Map showing the location of Shiretoko National Park
Map showing the location of Shiretoko National Park
Shiretoko National Park in Japan
LocationHokkaidō, Japan
Coordinates44°06′N 145°11′E / 44.100°N 145.183°E / 44.100; 145.183
Area386.33 km2 (149.16 sq mi)
EstablishedJune 1, 1964
Official nameShiretoko
TypeNatural
Criteriaix, x
Designated2005 (29th session)
Reference no.1193
State PartyJapan
RegionAsia-Pacific

2005 ൽ യുനെസ്കോ ഈ പ്രദേശം ഒരു ലോക പൈതൃകസ്ഥലമായി പ്രഖ്യാപിച്ചു. റഷ്യയിലെ കുരിൽ ദ്വീപുകളുമായി ചേർന്ന് ഈ പ്രദേശം വികസിപ്പിച്ച് ഒരു ലോക പൈതൃക സമാധാന പാർക്ക് രൂപീകരിക്കുവാനും അവർ നിർദ്ദേശം നൽകി.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്