ഷെം

ഷെം (Hebrew: שם, Modern Shem Tiberian Šēm ; Greek: Σημ Sēm; Arabic: سام) ഹീബ്രു ബൈബിളിൽ നോഹയുടെ മക്കളിൽ ഒരാൾ ആയിരുന്നു. സെമിറ്റിക് (Semitic) വംശത്തിന്റെ പേര് ഷെമിൽ നിന്നാണുണ്ടായത്. സെമിറ്റിക് എന്ന വാക്ക് കൊണ്ടുദ്ദേശിക്കുന്നത് ഷെമ്മിൽ നിന്നുൽഭവിച്ചത് എന്നാണ്. ഷെം അറബി, ഹീബ്രു, അസ്സീറിയൻ എന്നീ വിവിധ സെമിറ്റിക് ജനതകളുടെ പിതാമഹനാണെന്നാണ് വിശ്വാസം. ഉൽപ്പത്തിപ്പുസ്തകം (Genesis) 11:10 അനുസരിച്ച് പ്രളയം ഉണ്ടായ വർഷം ഷെമിനു 99 വയസ്സു ആയിരുന്നു. ഇദ്ദേഹത്തിനു അഞ്ചു ആൺ മക്കൾ ഉണ്ടായിരുന്നു (Elam, Asshur, Arpachshad, Lud, and Aram). ഇദ്ദേഹത്തിന്റെ മകനായ അർപാക്ഷാഡിന്റെ (Arpachshad) സന്തതി പരമ്പരകളിൽ പെട്ട അബ്രഹാം ഹീബ്രുകളുടെയും, അറബികളുടെയും പിതാ മഹൻ ആണ്. ഷെമിന്റെ അഞ്ചു മക്കളാണ് ഏലം, അസ്സീറിയ, അഷുർ, ലുദ്, അരാം എന്നീ ജനതകളുടെ പിതാമഹർ എന്നു് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചരിത്രകാരൻ ഫ്ലാവിയസ് ജോസഫസ് രേഖപ്പെടുത്തിയിരുന്നു. ഇസ്ലാമിക വിശ്വാസങ്ങൾ അനുസരിച്ച് ഷെം നൂഹ് നബിയുടെ വിശ്വാസികളായ മക്കളിൽ ഒരാളാണ്, നൂഹ് നബിക്ക് ശേഷം പ്രവാചക സ്ഥാനം ലഭിച്ച ആളായിട്ട് ഷെമ്മിനെ കണക്കാക്കുന്നു.[2]

ഷെം
നോഹയുടെ മക്കളിൽ ഒരാൾ
ജനനം1557 AM [1]
കുട്ടികൾElam
Asshur
Arpachshad
Lud
Aram
മാതാപിതാക്ക(ൾ)നോഹ


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  • Gary Greenberg, author of several books on Egyptian/Hebrew mythology and President of the Biblical Archaeology Society of New York
  •  "Sem (Shem)" . Catholic Encyclopedia. New York: Robert Appleton Company. 1913.


Persondata
NAMESons Of Noah
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https:https://www.search.com.vn/wiki/index.php?lang=ml&q=ഷെം&oldid=1809988" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്