നോഹ

ബൈബിളിലും ഖുറാനിലും സമാനമായി പരാമർശിക്കപ്പെട്ട വ്യക്തിത്വമാണ്‌ നോഹ (നോവ). ഇംഗ്ലീഷ്: Noah ,Noe അഥവാ Noach; ഹീബ്രു: נוֹחַ or נֹחַ, ആധുനീക ഹീബ്രു ഭാഷ [Nóaḥ] Error: {{Transliteration}}: unrecognized transliteration standard: (help) ടൈബീരിയൻ Nōªḥ ; Nūḥ ; "Rest" അറബി: നൂഹ് [1] )ബൈബിളിലെ നീതിമാൻ. ആദിമനുഷ്യനായ ആദമിന്റെ വംശത്തിൽ പത്താമൻ. ലാമെക്ക് ആണ് പിതാവ് .ബൈബിളിൽ പരാമർശിക്കപ്പെട്ടതിൻപ്രകാരം [2] ഡിലുവനു മുന്നുള്ള സഭാപിതാക്കന്മാരിൽ പത്താമത്തയാളാണ്‌ അദ്ദേഹം. ഷെം, ഹാം, യാഫെത്ത് എന്നിവർ മക്കളാണ്. അധമജീവിതത്തിനു ശിക്ഷയായി പ്രളയത്തോടെ സകലതിനെയും നശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ നീതിമാനായ നോഹയെയും വംശത്തെയും രക്ഷിക്കാൻ ദൈവം നിശ്ചയിച്ചു. അതിനായി ഗോഫർ മരം കൊണ്ടുള്ള ഒരു കപ്പൽ (പേടകം) ഉണ്ടാക്കാനും ഒരാണും പെണ്ണും വീതം ഓരോ ജോഡി ജീവജാലങ്ങളെക്കൂടി കരുതിക്കൊള്ളാനും യഹോവ കല്പിച്ചു. 40 നാളത്തെ പേമാരിക്കും 150 ദിവസത്തെ മഹാപ്രളയത്തിനും ശേഷം നോഹ 350 കൊല്ലം ജീവിച്ചുവെന്നും 950-ആം വയസ്സിൽ മരിച്ചുവെന്നുമാണ് കഥ. അദ്ദേഹത്തിന്റെ മക്കളുടെ വംശ പരമ്പരയാണ്‌ ഇന്നത്തെ മനുഷ്യർ എന്നു വിശ്വസിക്കപ്പെടുന്നു. ഇതേ രീതിയിൽ തന്നെ ഹിന്ദു മതഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന മനുവും ഇതേ രീതിയിൽ തന്നെ ഭൂമിയെ രക്ഷിക്കാനായി വലിയ കപ്പൽ നിർമ്മിച്ചയാളാണ്‌. പല ചരിത്രകാരന്മാരും നോഹയും മനുവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.

നോഹയുടെ പെട്ടകം, ഫ്രാൻസോഷിസര് മേയ്സ്തർ ("The French Master"), ബുഡാപെസ്റ്റിലെ മ്യൂസിയത്തിൽ ഇന്ന് ക്രി.വ.1675.

ദൈവദൂതനായ പ്രവാചകൻ എന്ന് ഇസ്ലാമിൽ വിശ്വസിക്കപ്പെടുന്ന നൂഹ് നബി ജീവിച്ച പ്രദേശങ്ങൾ ഇപ്പോഴത്തെ ഇറാക്കിലാണ് സ്ഥിതിചെയ്യുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.

പേരിനു പിന്നിൽ

ഖുറാനിൽ

ബിംബാരാധകരായ സുമേറിയൻ ജനതയെ അദ്ദേഹം സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ചു. 950 വർഷം അദ്ദേഹം പ്രബോധനം ചെയ്തിട്ടുണ്ട്.Quran 29:14 [അവലംബം ആവശ്യമാണ്] ഇറാക്കിൽ വെച്ചാണ് നൂഹ് നബി ചരിത്ര പ്രസിദ്ധമായ കപ്പലുണ്ടാക്കിയത്.[അവലംബം ആവശ്യമാണ്] ദൈവത്തിന്റെ മുന്നറിയിപ്പ് പ്രകാരം പ്രളയം ഉണ്ടായി. നൂഹ് നബിയുടെ കപ്പൽ തുർക്കിയിലെ 6800 അടി ഉയരമുള്ള ജൂദി പർവ്വതത്തിൽ ചെന്ന് പതിച്ചു എന്ന് ഖുറാനിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. വി.ഖു 11:44[3].

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നോഹ&oldid=3988852" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്