സലിനാസ്

അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് മോണ്ടെറെ കൗണ്ടിയിലുൾപ്പെട്ടതും കൗണ്ടിയുടെ ആസ്ഥാനവുംകൂടിയായ നഗരമാണ് സലിനാസ്. ഒരു നാഗരികമേഖലയായ സലിനാസ്, ഗ്രേറ്റർ ബേ പ്രദേശത്തിന്റെ തെക്കൻ ഖണ്‌ഡത്തിനു തൊട്ടു പുറത്തായും സലിനാസ് നദീമുഖത്തിന് 10 മൈൽ (16 കിലോമീറ്റർ) കിഴക്ക‍്-തെക്കുകിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്.  2016 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 157,218 ആയിരുന്നു. പസഫിക്ക് സമുദ്രത്തിൽ നിന്ന് ഏകദേശം എട്ടു മൈൽ അകലെയായി സലിനാസ് താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ  ഈ നഗരത്തിൽ ചൂടുവേനൽക്കാലമുള്ള ഉൾനാടൻ പ്രദേശത്തേക്കാൾ സമുദ്ര സാമീപ്യത്താൽ സ്വാധീനിക്കപ്പെടുന്ന ഒരു കാലവാസ്ഥയാണ് അനുഭവപ്പെടാറുള്ളത്. മേഖലയിലെ പ്രധാന വാണിജ്യ, ഭരണകൂടസംബന്ധ, വ്യാവസായിക കേന്ദ്രമായി സലിനാസ് നഗരം പ്രവർത്തിക്കുന്നു. നഗരത്തിലെ സമുദ്രതീര കാലാവസ്ഥ, ഇവിടുത്തെ പുഷ്പവ്യവസായത്തിനും,  മുന്തിരിത്തോട്ടങ്ങൾക്കും പച്ചക്കറി കർഷകർക്കും അനുയോജ്യമായതാണ്.  കാർഷിക വ്യവസായത്തിനു പ്രസിദ്ധമായ സലിനാസ് നഗരം "ദ സാലഡ് ബൗൾ ഓഫ് ദി വേൾഡ്" എന്ന അപരനാമത്തിലും അറിയപ്പെടുന്നു.  ഈ നഗരം സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചയാളും സാഹിത്യകലാവിജ്ഞാനനിപുണനുമായിരുന്ന ജോൺ സ്റ്റെയിൻബെക്ക് ജന്മനാടാണ്.  ഈ പ്രദേശം പശ്ചാത്തലമാക്കി  അദ്ദേഹം അനേകം നോവലുകൾ രചിച്ചിരുന്നു.

സലിനാസ്, കാലിഫോർണിയ
City
City of Salinas
Main Street in downtown Salinas, 2006
Main Street in downtown Salinas, 2006
Official seal of സലിനാസ്, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ സലിനാസ്, കാലിഫോർണിയ
Wordmark
Nickname(s): 
"The Salad Bowl of the World"[1]
Motto(s): 
"Rich in Land, Rich in Values."[2]
Location of Salinas, California
Location of Salinas, California
സലിനാസ്, കാലിഫോർണിയ is located in California
സലിനാസ്, കാലിഫോർണിയ
സലിനാസ്, കാലിഫോർണിയ
Location in the United States
സലിനാസ്, കാലിഫോർണിയ is located in the United States
സലിനാസ്, കാലിഫോർണിയ
സലിനാസ്, കാലിഫോർണിയ
സലിനാസ്, കാലിഫോർണിയ (the United States)
Coordinates: 36°40′40″N 121°39′20″W / 36.67778°N 121.65556°W / 36.67778; -121.65556
CountryUnited States
StateCalifornia
RegionNorthern California
CountyMonterey
IncorporatedMarch 4, 1874[3]
ഭരണസമ്പ്രദായം
 • MayorJoe Gunter[4]
 • State senatorAnthony Cannella (R)[5]
 • AssemblymemberAnna Caballero (D)[5]
 • U. S. rep.Jimmy Panetta (D)[6]
വിസ്തീർണ്ണം
 • City23.65 ച മൈ (61.25 ച.കി.മീ.)
 • ഭൂമി23.61 ച മൈ (61.15 ച.കി.മീ.)
 • ജലം0.04 ച മൈ (0.10 ച.കി.മീ.)  0.16%
ഉയരം52 അടി (16 മീ)
ജനസംഖ്യ
 • City1,50,441
 • കണക്ക് 
(2016)[10]
1,57,218
 • റാങ്ക്1st in Monterey County
34th in California
157th in the United States
 • ജനസാന്ദ്രത6,658.96/ച മൈ (2,570.99/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
93901, 93902, 93905, 93906, 93907, 93912, and 93915.
Area code831
FIPS code06-64224
GNIS feature IDs277589, 2411768
വെബ്സൈറ്റ്www.cityofsalinas.org

ചരിത്രം

പ്രമാണം:Salinas City, First Mayor's House, 1874.jpg
First Mayor's House circa 1868

നിലവിൽ സലിനാസ് നഗരം നിലനിൽക്കുന്ന ഭൂമി എ.ഡി. 200 നു മുമ്പുള്ള കാലം മുതൽ എസ്സെലെൻ എന്നറിപ്പെട്ടിരുന്ന തദ്ദേശീയ അമേരിന്ത്യൻ വംശജർ അധിവസിച്ചിരുന്ന പ്രദേശമായിരുന്നു. എ.ഡി. 200 നും 500 നും ഇടയിലുള്ള കാലഘട്ടത്തിൽ ഒഹ്ലോൺ ഭാഷ സംസാരിച്ചിരുന്ന റംസെൻ വർഗ്ഗക്കാർ അവരെ ഇവിടെനിന്നു പുറന്തള്ളി. പിന്നീട് ഏകദേശം 1200 വർഷങ്ങളോളം ഈ പ്രദേശത്തെ അധിവാസികളായി റംസെൻ-ഓഹ്ലോൺ  ജനങ്ങൾ തുടരുകയും 1700 കളിൽ സലിനാസ് മേഖലയിലെത്തിയ ആദ്യ സ്പാനിഷ് പര്യവേഷകരുടെ സംഘം തദ്ദേശവാസികളുമായി ബന്ധപ്പെടുകയും ചെയ്തു.

സ്പെയിൻകാരുടെ ആഗമനത്തോടെ കത്തോലിക്കാ മിഷനുകൾക്കും സൈനികർക്കുള്ള പാരിതോഷികങ്ങളുമായി ബൃഹത്തായ സ്പാനിഷ് ഭൂഗ്രാന്റുകൾ നൽകപ്പെട്ടു. പിന്നീട് മെക്സിക്കൻ സ്വാതന്ത്ര്യത്തിനുശേഷം ചെറിയ ഭൂഗ്രാന്റുകൾ കന്നുകാലികൾക്കുള്ള മേച്ചിൽ പ്രദേശങ്ങൾക്കായി വിതരണം ചെയ്യപ്പെട്ടു. ഇത്തരത്തിൽ വിതരണം ചെയ്യപ്പെട്ട് അനേകം ഭൂഗ്രാന്റുകളിലൊന്നായിരുന്ന റോഞ്ചോസ് ലാസ് സലിനാസിൽ ഉൾപ്പെട്ടിരുന്ന പ്രദേശത്തിന്റെ ഭാഗം  ആധുനിക സലിനാസിന്റെ ഭൂപ്രദേശത്തിലുൾപ്പെട്ടിരിക്കുന്നു. പുതുതായി അനേകം മേച്ചിൽപ്രദേശങ്ങൾ രൂപീകരിക്കപ്പെട്ടതിന്റ ഫലമായി  കന്നുകാലികളെ കയറ്റുമതി ചെയ്യുന്ന വ്യാപാരം ഇവിടെ പുഷ്ടിപ്പെട്ടു.

1848-ൽ കാലിഫോർണിയ പ്രദേശം ഔദ്യോഗികമായി അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി മാറി. സലിനാസ് മേഖലയിൽ നിരവധി വർഷത്തെ യുദ്ധങ്ങൾ തുടർന്നതിനുശേഷം ജോൺ ഫ്രെമോണ്ട് അമേരിക്കൻ പതാക ഗബിലാൻ പർവതനിരകളുടെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ സ്ഥാപിക്കുകയും കാലിഫോർണിയ അമേരിക്കൻ ഐക്യനാടുകളുടേതാണെന്ന് അവകാശപ്പെട്ടതിനും ശേഷമായിരുന്നു ഈ പരിവർത്തനം നടന്നത്.  അമേരിക്കൻ ഭരണസംവിധാനത്തിലേക്കു പരിവർത്തനം ചെയ്യപ്പെടുന്നതിനുമുൻപ്, കാലിഫോർണിയയുടെ തലസ്ഥാനം  മോണ്ടെറിയായിരുന്നു. പരിവർത്തനത്തിന് ശേഷമുള്ള ഏതാനുംകാലം കാലിഫോർണിയ സൈനികനിയമപ്രകാരം ഭരിക്കപ്പെട്ടു. 1850 സെപ്റ്റംബർ 9 ന് കാലിഫോർണിയ യൂണിയനിൽ പ്രവേശിച്ച് ഒരു സംസ്ഥാനമായി മാറുകയും ഈ ദിനം കാലിഫോർണിയ പ്രവേശനദിനമായി ആഘോഷിക്കപ്പെടുകയും ചെയ്തു.

1850 കളിൽ രണ്ട് പ്രധാന സ്റ്റേജ് കോച്ചുകളുടെ ഒരു ജംഗ്ഷൻ മോണ്ടറിയ്ക്ക് ഏകദേശം 18 മൈൽ കിഴക്കും  പ്രാദേശികമായി 'അലിസൽ സ്ലഫ്' എന്നു വിളിക്കപ്പെട്ടിരുന്ന വലിയ വക്രത്തിനു നെടുകെയുമായി നിലനിന്നിരുന്നു. 1854-ൽ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായിത്തീർന്ന ആറ് വർഷങ്ങൾക്കു ശേഷം ഈ ജംഗ്ഷനു സമീപത്തു  ജീവിച്ചിരുന്ന ഒരു പറ്റം അമേരിക്കൻ കുടിയേറ്റക്കാർ ജംഗ്ഷനിൽ ഒരു തപാലോഫീസ് ആരംഭിക്കുകയും  അവരുടെ നഗരത്തിന് പ്രത്യക്ഷമായി ഈ പ്രദേശത്തിന്റെ യഥാർത്ഥ പേരായ "റാഞ്ചോ ലാസ് സലിനാസ്" നെ പരാമർശിക്കപ്പെടുന്ന തരത്തിൽ  "സലിനാസ്" എന്ന് നാമകരണം ചെയ്യുകയുമുണ്ടായി.  മദ്ധ്യ സലിനാസ് സ്ലഫിനു ചുറ്റുപാടുമുള്ള വറ്റിപ്പോയ ഉപ്പ് ചതുപ്പുകളെ സൂചിപ്പിക്കുവാനുള്ള സ്പാനിഷ് പേരായിരുന്നു ഇത്.  അധികം വൈകാതെ, 1856 ൽ സലിനാസിലെ ഈ ജംഗ്ഷനിൽ യാത്രക്കാർക്കുള്ള ഒരു സത്രം ഹാഫ്‍വേ ഹൗസ് എന്ന പേരിൽ തുറക്കപ്പെട്ടു. സമീപത്തുള്ള സലിനാസ് നദി, പിൽക്കാലത്ത് 1858 ൽ സമീപസ്ഥ നഗരമായ സലിനാസിന്റെ  പേരിനെ ആസ്പദമാക്കി ഒരു അമേരിക്കൻ ഭൂപട രചയിതാവിനാൽ നാമകരണം ചെയ്യപ്പെടുകയായിരുന്നു.  മുൻകാലത്ത് ഈ നദി "റിയോ ഡി മോണ്ടെറെ" എന്നാണ് അറിയപ്പെട്ടിരുന്നത്. സലിനാസ് നഗരത്തിന്റെ തെരുവുകൾ 1867 ൽ നിർമ്മിക്കപ്പെടുകയും 1874 ൽ ഈ നഗരം സംയോജിപ്പിക്കപ്പെടുകയും ചെയ്തു.

മേച്ചിൽപ്രദേശങ്ങൾ വിളവെടുപ്പു ഭൂമിയായുള്ള പരിവർത്തനവും ചരക്കുനീക്കത്തിനും ആളുകളുടെ സഞ്ചാരത്തിനുമായുള്ള 1868 ലെ റെയിൽ റോഡിന്റെ ആഗമനവും സലിനാസിന്റെ ചരിത്രത്തിൽ സാമ്പത്തിക പുരോഗതിയിലേക്കുള്ള ഒരു പ്രധാന വഴിത്തിരിവായി മാറി. ഗോതമ്പ്, ബാർലി എന്നിവയോടൊപ്പം മറ്റ് ധാന്യങ്ങളും ഉരുളക്കിഴങ്ങ്, കടുക് എന്നിവയുടേയും  കൃഷി 1800 കളിൽ സർവ്വ സാധാരണമായിരുന്നു. ചൈനീസ് തൊഴിലാളികൾ ആയിരക്കണക്കിന് ഏക്കർ ചതുപ്പുനിലങ്ങൾ വറ്റിച്ചെടുത്ത് ഉത്പാദനക്ഷമതയുള്ള കൃഷിഭൂമികളാക്കി മാറ്റി.  ചൈനീസ് കുടിയേറ്റക്കാരാണ് ആദ്യകാല കാർഷകത്തൊഴിലുകൾ ചെയ്തിരുന്നത്. സാൻ ഫ്രാൻസിസ്കോയെക്കാൾ ഒരൽപ്പം ചെറുതായ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ചൈന ടൌണായി സലിനാസ് അറിയപ്പെടുന്നു. ജലസേചന സൌകര്യം സലിനാസിലെ വിളനിലങ്ങളിലെ പ്രധാന വിളകളായി കിഴങ്ങുവർഗ്ഗങ്ങൾ, മുന്തിരി, മധുരക്കിഴങ്ങ് എന്നിവയിലേയ്ക്കു മാറുവാനുള്ള അവസരമൊരുക്കി. അനേകം പ്രധാന പച്ചക്കറി നിർമ്മാതാക്കൾ അവരുടെ ആസ്ഥാനം സലിനാസിൽ സ്ഥാപിച്ചു. 1924 ൽ അമേരിക്കൻ ഐക്യനാടുകളിലെ ഏതൊരു നഗരത്തേക്കാളും വലിയ പ്രതിശീർഷ വരുമാനമുള്ള നഗരമായിരുന്നു സിലിനാസ്.

സാലിനാസ് അസംബ്ലി സെന്ററിലെ ബാരക്കുകളുടെ വീക്ഷണം.

രണ്ടാം ലോകമഹായുദ്ധകാലത്ത്, സലിനാസ് റോഡിയോ ഗ്രൗണ്ട്സ്, ജപ്പാനീസ് വംശജരായ പൗരന്മാരേയും കുടിയേറ്റക്കാരേയും കൂടുതൽ ശാശ്വതവും വിദൂരവുമായ സൗകര്യങ്ങളിലേക്കു മാറുന്നതിനു മുൻപായുള്ള താൽക്കാലിക തടവു ക്യാമ്പുകളിലൊന്നായി ഉപയോഗിക്കപ്പെട്ടു. യുദ്ധസമയത്ത് സിവിൾ കൺട്രോൾ അഡ്മിനിസ്ട്രേഷൻ മേൽനോട്ടം നടത്തിയിരുന്ന 17 സൈറ്റുകളിൽ ഒന്നായിരുന്ന ഇവിടെ പ്രസിഡന്റ് റൂസ്‍വെൽറ്റ്, പടിഞ്ഞാറൻ തീരത്തു വസിക്കുന്ന ജാപ്പനീസ് അമേരിക്കക്കാരെ നീക്കം ചെയ്യലും തടങ്കലിലാക്കലും അംഗീകരിക്കുന്ന എക്സിക്യൂട്ടീവ് ഓർഡർ 9066 ന് അംഗീകാരം നൽകിയതിനുശേഷം സാലീനസ് അസംബ്ളി സെന്റർ നിർമ്മിക്കപ്പെട്ടു.  1942 ഏപ്രിൽ 27 നു തുറന്ന ക്യാമ്പിൽ, രണ്ടു മാസത്തിനുശേഷം ജൂലൈ നാലിന് അടച്ചുപൂട്ടുന്നതിനുമുമ്പായി 3,608 പേരുണ്ടായിരുന്നു.

എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായിരുന്ന ജോൺ സ്റ്റീൻബെക്കിന്റെ ജന്മസ്ഥലമായിരുന്നു സലിനാസ് നഗരം. ഓൾഡ്ടൗൺ സലിനാസ് എന്നറിയപ്പെടുന്ന ചരിത്രപ്രാധാന്യമുള്ള നഗരകേന്ദ്രം വിക്ടോറിയൻ വാസ്തുവിദ്യയുടെ വളരെ ആകർഷണീയമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ്. ഇത് നാഷണൽ സ്റ്റീൻബെക്ക് സെൻറർ, സ്റ്റീൻബെക്ക് ഹൗസ്, ജോൺ സ്റ്റീൻബെക്ക് ലൈബ്രറി എന്നിവയുടെ ആസ്ഥാനവുമാണ്. ക്രീക് ബ്രിഡ്ജ്, വില്യംസ് റാഞ്ച്, ഹാരൻഡ് റാഞ്ച് എന്നിവയുടെ നിർമ്മാണത്തോടെ 1990-കളിൽ പ്രധാന വികസന പ്രവർത്തനങ്ങൾ നടന്നു

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സലിനാസ്&oldid=3946618" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്