സഹായം:തലക്കെട്ട് മാറ്റുക

താളുകൾക്കു മുകളിൽ കാണുന്ന തലക്കെട്ട് മാറ്റുക എന്ന കണ്ണിയിൽ ഞെക്കി ലേഖനങ്ങളുടെ പേര് മാറ്റാൻ സാധിക്കും. ചിലപ്പോൾ, ഈ കണ്ണി മറഞ്ഞിരിക്കുകയാകാം. താളുകൾക്ക് മുകളിലുള്ള നക്ഷത്രചിഹ്നത്തിന് വലതുവശത്തുള്ള അമ്പടയാളത്തിൽ (ഡ്രോപ്പ് ഡൗൺ) ഞെക്കിയാൽ ഈ കണ്ണി കാണാൻ സാധിക്കും.

ഒരു താളിന്റെ നിലവിലുള്ള തലക്കെട്ട് തെറ്റായിരിക്കുകയോ, അപൂർണ്ണമാവുകയോ, തെറ്റിദ്ധാരണ വരുത്തുന്ന വിധത്തിലുള്ളതാവുകയോ, വിക്കിപീഡിയ പരിപാലനത്തിനു വേണ്ടിയോ, തലക്കെട്ട് മാറ്റാവുന്നതാണ്. താളുകൾക്ക് മുകളിലുള്ള തലക്കെട്ട് മാറ്റുക (ചിത്രം ശ്രദ്ധിക്കുക) എന്ന കണ്ണി ഞെക്കി ഏതു താളിന്റേയും പേര് മാറ്റാവുന്നതാണ്.

നിരന്തരം തലക്കെട്ട് മാറ്റി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഒഴിവാക്കുവാൻ വേണ്ടി യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമായി തലക്കെട്ട് മാറ്റുവാനുള്ള അവകാശം പരിമിതപ്പെടുത്തിയിട്ടുണ്ട്. താങ്കൾക്ക് വിക്കിപീഡിയയിൽ അംഗത്വം ഇല്ലാതിരിക്കുകയോ, അഗത്വമെടുത്ത് ഇതുവരെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെടാത്ത ഒരു ഉപയോക്താവോ ആണെങ്കിൽ വിക്കിപീഡിയ:തലക്കെട്ട് മാറ്റുവാനുള്ള അപേക്ഷ എന്ന താളിൽ തലക്കെട്ട് മാറ്റുവാനുള്ള ഒരു അപേക്ഷ ചേർക്കാവുന്നതാണ്.

മുകളിൽ പറഞ്ഞ രീതിയിൽ പേരുമാറ്റുന്നതിനു പകരം പുതിയ പേരിൽ ലേഖനം തുടങ്ങി, മുൻപുണ്ടായിരുന്ന താളിലെ വിവരങ്ങൾ മുഴുവൻ പുതിയ താളിലേക്ക് പകർത്തുന്നത് അഭികാമ്യമല്ല. അങ്ങനെ ചെയ്യുന്നതുവഴി, താളിന്റെ നാൾവഴി നഷ്ടപ്പെടും.

മാറ്റാനുദ്ദേശിക്കുന്ന പേരിൽ നേരത്തേ ലേഖനമോ തിരിച്ചുവിടലോ നിലവിലുണ്ടെങ്കിൽ തലക്കെട്ടുമാറ്റം വിജയിക്കുകയില്ല. ഇത്തരം അവസരങ്ങളിൽ ലേഖനത്തിന്റെ സംവാദത്താളിൽ കാര്യം വിശദീകരിക്കുകയോ, തലക്കെട്ട് മാറ്റുവാനുള്ള അപേക്ഷ നൽകുകയോ കാര്യനിർവാഹകരെ ബന്ധപ്പെടുകയോ ചെയ്യുക.

ഇതും കാണുക

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്