സാന്താ ബാർബറ

സാന്താ ബാർബറ ("സെൻറ് ബാർബറ" എന്നതിൻറെ സ്പാനിഷ്) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സാന്താ ബാർബറ കൌണ്ടിയുടെ ആസ്ഥാനമായ നഗരമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ തീരങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ സമുദ്രതീരത്തിൻറെ തെക്കൻ ഭാഗത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ നഗരം സ്ഥിതിചെയ്യുന്നത് കുത്തനെ ഉയർന്നു കിടക്കുന്ന സാന്താ യ്നെസ് മലനിരകൾക്കും പസഫിക് സമുദ്രത്തിനുമിടയിലാണ്. സാന്താ ബാർബറ, മെഡിറ്ററേനിയൻ കാലാവസ്ഥയുളള പ്രദേശമായി മിക്കപ്പോഴും വിശേഷിപ്പിക്കപ്പെടുന്നു. ഈ നഗരം "അമേരിക്കൻ റിവൈര"[11] (കടൽത്തീരത്തിനുള്ള ഇറ്റാലിയൻ പദം) എന്ന പേരിൽ ഉയർത്തിയിട്ടുണ്ട്. 2010 ലെ ജനസംഖ്യ 88,410 ആയിരുന്നത് 2014 ലെ കണക്കുകൾ പ്രകാരം 91,196[12] ആയി വർദ്ധിച്ചിരുന്നു. സാന്താ മാരിയ[13] കഴിഞ്ഞാൽ ഇത് കൌണ്ടിയിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. തുടർച്ചയായി കിടക്കുന്ന ഗോലെറ്റ, കാർപ്പിൻറേരിയ തുടങ്ങിയ നഗരപ്രദേശങ്ങളും സംയോജിപ്പിക്കപ്പടാത്ത മേഖലകളായ ഇസ്ല വിസ്ത, മോണ്ടെസിറ്റോ, മിഷൻ കാന്യൺ, ഹോപ്പ് റാഞ്ച്, സമ്മർലാൻറ് എന്നിവയും മറ്റു പ്രദേശങ്ങളും ഉൾപ്പെടെയുള്ള ഏകദേശം ജനസംഖ്യ 220,000 ആണ്. കൌണ്ടിയിൽ ആകമാനമുള്ള ജനസംഖ്യ 423,895 ആണ്.[14] ഒരു ജനപ്രിയ വിനോദ സഞ്ചാര, റിസോർട്ട് പ്രദേശമായ ഈ നഗരത്തിൻറെ സമ്പദ് വ്യവസ്ഥയിൽ വമ്പൻ സേവന മേഖലകൾ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ധനകാര്യം, കൃഷി, ഉത്പാദനം എന്നിവയെല്ലാം ഉൾപ്പെടുന്നു.

സാന്താ ബാർബറ, കാലിഫോർണിയ
Charter city [1] and county seat
സിറ്റി ഓഫ് സാന്താ ബാർബറ
The coastline of Santa Barbara
The coastline of Santa Barbara
പതാക സാന്താ ബാർബറ, കാലിഫോർണിയ
Flag
Official seal of സാന്താ ബാർബറ, കാലിഫോർണിയ
Seal
Location in Santa Barbara County and the state of California
Location in Santa Barbara County and the state of California
Santa Barbara is located in the United States
Santa Barbara
Santa Barbara
Location in the United States
Coordinates: 34°25′N 119°42′W / 34.417°N 119.700°W / 34.417; -119.700
Country അമേരിക്കൻ ഐക്യനാടുകൾ
State California
County Santa Barbara
IncorporatedApril 9, 1850[2]
നാമഹേതുSaint Barbara
ഭരണസമ്പ്രദായം
 • MayorHelene Schneider[3]
 • State SenatorHannah-Beth Jackson (D)[4]
 • CA AssemblyMonique Limón (D)[4]
 • U.S. Rep.Salud Carbajal (D)[5]
വിസ്തീർണ്ണം
 • ആകെ41.99 ച മൈ (108.75 ച.കി.മീ.)
 • ഭൂമി19.49 ച മൈ (50.48 ച.കി.മീ.)
 • ജലം22.50 ച മൈ (58.28 ച.കി.മീ.)  53.61%
ഉയരം49 അടി (15 മീ)
ജനസംഖ്യ
 • ആകെ88,410
 • കണക്ക് 
(2016)[9]
91,930
 • ജനസാന്ദ്രത4,716.78/ച മൈ (1,821.19/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (PDT)
ZIP codes[10]
93101–93103, 93105–93111, 93116–93118, 93120–93121, 93130, 93140, 93150, 93160, 93190, 93199
Area code805
FIPS code06-69070
GNIS feature IDs1661401, 2411815
വെബ്സൈറ്റ്www.santabarbaraca.gov

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സാന്താ_ബാർബറ&oldid=3800422" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്