സിറോ-മലബാർ സഭ

ഇന്ത്യ ആസ്ഥാനമായ കൽദായ സുറിയാനി കത്തോലിക്കാ സഭ
(സിറോ മലബാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽദായ പാരമ്പര്യത്തിൽപ്പെട്ട ഒരു പൗരസ്ത്യ കത്തോലിക്കാ സഭയാണ് സിറോ മലബാർ സഭ അഥവാ മലബാർ സുറിയാനി കത്തോലിക്കാ സഭ.


സിറോ-മലബാർ സഭ
സുറിയാനി: ܥܸܕܬܵܐ ܕܡܲܠܲܒܵܪ ܣܘܼܪܝܵܝܵܐ
മലയാളം: മലബാറിലെ സുറിയാനി കത്തോലിക്കാ സഭ
മാർത്തോമാ സ്ലീവ
ചുരുക്കെഴുത്ത്SMC
വർഗംപൗരസ്ത്യ കത്തോലിക്കാ സഭകൾ
വിഭാഗംപൗരസ്ത്യ ക്രിസ്തീയത
വീക്ഷണംസുറിയാനി ക്രിസ്തീയത
മതഗ്രന്ഥം
ദൈവശാസ്ത്രംകത്തോലിക്കാ ദൈവശാസ്ത്രം, വിശേഷിച്ച്
പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രം[2]
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
സഭാഭരണംസിറോ-മലബാർ സഭയുടെ പരിശുദ്ധ സൂനഹദോസ്
മാർപ്പാപ്പഫ്രാൻസിസ് മാർപാപ്പ
ശ്രേഷ്ഠ
മെത്രാപ്പോലീത്ത
മാർ റാഫേൽ തട്ടിൽ
കാര്യനിർവ്വഹണംമേജർ ആർക്കേപിസ്ക്കോപ്പൽ ക്യൂരിയ[3]
ഇടവകകൾ3,224
സഭാ സംസർഗ്ഗംകത്തോലിക്കാ സഭ
പ്രദേശംഇന്ത്യ,
അമേരിക്കൻ ഐക്യനാടുകൾ, ഓഷ്യാനിയ, യൂറോപ്പ്യൻ യൂണിയൻ, യു. കെ, കാനഡ, പേർഷ്യൻ ഗൾഫ് തുടങ്ങിയ പ്രവാസീ മേഖലകളും
ഭാഷസുറിയാനി, മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി
ആരാധനാക്രമംകൽദായ സഭാപാരമ്പര്യം - മാർ അദ്ദായിയുടെയും മാർ മാറിയുടെയും ആരാധനാക്രമം.[4]
മുഖ്യകാര്യാലയംമൗണ്ട് സെന്റ് തോമസ്
കൊച്ചി, ഇന്ത്യ
ഭരണമേഖലഇന്ത്യ മുഴുവൻ
അധികാരമേഖലഇന്ത്യയും പ്രവാസീ നസ്രാണി മലയാളി സമൂഹവും[5]
സ്ഥാപകൻമാർത്തോമാശ്ലീഹാ (പാരമ്പര്യം അനുസരിച്ച്)
ഉത്ഭവംക്രി. വ. 52 (പാരമ്പര്യം അനുസരിച്ച്)
16ാം നൂറ്റാണ്ട്
മലബാർ തീരം
അംഗീകാരം1923
മാതൃസഭകിഴക്കിന്റെ സഭയുടെ
ഇന്ത്യാ മെത്രാസനം[6]
ഉരുത്തിരിഞ്ഞത്മാർ തോമാ ക്രിസ്ത്യാനികളിൽ നിന്ന്[7][8][9][10]
പിളർപ്പുകൾപുത്തങ്കൂറ്റുകാർ (മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ: 1663-1665),
തൃശൂർ അസ്സീറിയൻ സഭ (കൽദായ സുറിയാനി സഭ -1881)
ലയിച്ചു ചേർന്നത്കത്തോലിക്കാ സഭയിലേക്ക്
അംഗങ്ങൾ46.2 ലക്ഷം[11]
വൈദികസമൂഹം
  • മെത്രാന്മാർ: 64
  • പുരോഹിതർ: 9,121
മറ്റ് പേരുകൾസുറിയാനി കത്തോലിക്കർ,
മലങ്കര കൽദായ സുറിയാനിക്കാർ,
റോമൻ സുറിയാനികൾ/റോമോ-സുറിയാനിക്കാർ,
പഴയകൂറ്റുകാർ
വെബ്സൈറ്റ്syromalabarchurch.in
ഔദ്യോഗിക വാർത്താ
പ്രസിദ്ധീകരണം
syromalabarvision
പൗരസ്ത്യ സുറിയാനി പാരമ്പര്യം
സിറോ-മലബാർ സഭ
കൽദായ കത്തോലിക്കാ സഭ
പാശ്ചാത്യ സുറിയാനി പാരമ്പര്യം
സീറോ മലങ്കര കത്തോലിക്കാ സഭ
സുറിയാനി കത്തോലിക്കാ സഭ
മാറോനായ കത്തോലിക്കാ സഭ
അലക്സാണ്ട്രിയൻ പാരമ്പര്യം
കോപ്റ്റിക് കത്തോലിക്കാ സഭ
എത്യോപ്യൻ കത്തോലിക്കാ സഭ
എറിത്രിയൻ കത്തോലിക്കാ സഭ
അർമേനിയൻ പാരമ്പര്യം
അർ‌മേനിയൻ കത്തോലിക്കാ സഭ
ഗ്രീക്ക് സഭാപാരമ്പര്യം
അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ
ബൈലോറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ക്രൊയേഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ
ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ
മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ
റൊമേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
റുഥേനിയൻ കത്തോലിക്കാ സഭ
സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ

കത്തോലിക്കാ സഭാ കൂട്ടായ്മയുടെ ഭാഗമായ 24 വ്യക്തിസഭകളിൽ, ലത്തീൻ സഭയ്ക്കും യുക്രേനിയൻ ഗ്രീക്ക് സഭയ്ക്കും ശേഷം, ഏറ്റവും വലിയ സഭയാണ് സിറോ-മലബാർ സഭ. ക്രിസ്ത്വബ്ദം 50-ൽ ഭാരതത്തിൽ വന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്ന തോമാശ്ലീഹായിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ.[12][13]

ചരിത്രം

ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

യേശു ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹാ സ്ഥാപിച്ചതാണ് കേരളത്തിലെ ആദ്യകാല ക്രൈസ്തവ സഭ എന്ന പാരമ്പര്യ വിശ്വാസത്തെ അടിസ്ഥാനമാക്കി കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യാനികളെ മാർത്തോമാ നസ്രാണികൾ എന്ന് അറിയപ്പെടുന്നു.[14] നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ സഭ പേർഷ്യയിലെ സഭയുമായി ബന്ധത്തിലെത്തി എന്ന് കരുതുന്നു. കേരളത്തിലെ സഭ തങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങൾക്കായി പേർഷ്യയിലെ കിഴക്കിന്റെ സഭയുടെ കാതോലിക്കാ-പാത്രിയർക്കീസ് നിയോഗിച്ചിരുന്ന മെത്രാന്മാരെ ആശ്രയിച്ചു വന്നിരുന്നു.[15] അങ്ങനെ മധ്യ-പൗരസ്ത്യ ദേശത്തു നിന്നുള്ള മെത്രാന്മാർ സഭാപരമായ കാര്യങ്ങളിൽ ആത്മീയാധികാരികളായിരുന്നപ്പോഴും കേരള സഭയുടെ പൊതുഭരണം നിയന്ത്രിച്ചിരുന്നത് അർക്കദ്യാക്കോൻ അഥവാ ആർച്ച്ഡീക്കൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന തദ്ദേശീയ പുരോഹിതനായിരുന്നു.[16] അദ്ദേഹത്തിനായിരുന്നു മാർ തോമാ നസ്രാണികളുടെ സാമുദായിക നേതൃത്വം.[17]ഒന്നിലേറെ വിദേശ മെത്രാന്മാർ നിലവിലിരുന്ന കാലഘട്ടങ്ങളിൽ പോലും അർക്കദ്യാക്കോൻ അഥവാ ആർച്ച്ഡീക്കൻ പദവിയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.[18]

പതിമൂന്നാം നൂറ്റാണ്ട് മുതൽ കേരളത്തിലെ സഭ കിഴക്കിന്റെ സഭയുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു എന്നു വേണം അനുമാനിക്കാൻ. മലബാറിലെ ചിങ്ങള (കൊടുങ്ങലൂർ ) പട്ടണത്തിൽ വച്ച് എഴുതിയ എം. എസ്. വത്തിക്കാൻ 22 എന്ന കൈയ്യെഴുത്തുപ്രതി പ്രകാരം മാർ യാകോബ് എന്നൊരു മെത്രാൻ അന്ന് മലബാറിലെ നസ്രാണികളുടെ മെത്രാൻ ആയിരുന്നു എന്ന് കാണാം.[19] അതെ രേഖയിൽ അന്നത്തെ കാതോലിക്കാ പാത്രിയാർക്കീസ് ആയിരുന്നു മാർ യാഹാബല്ല മൂന്നാമനെക്കുറിച്ച് എഴുതിയിരിക്കുന്നു. 1490-ൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ വീണ്ടും ഒരു മെത്രാന് വേണ്ടി വീണ്ടും പാത്രിയാർക്കീസിനെ സമീപിച്ചു. സുപ്രസിദ്ധനായ യോഹന്നാൻ കത്തനാർ ഈ സംഘത്തിൽ അംഗമായിരുന്നു. ഈ സംഘത്തിന്റെ അപേക്ഷ പ്രകാരം പാത്രിയാർക്കീസ് മാർ യുഹനോൻ, മാർ തോമ എന്നീ മെത്രാന്മാരെ കേരളത്തിലേക്ക് അയച്ചു. അതിനു ശേഷം 1503-ആം ആണ്ടിൽ മാർ യാക്കോബ് എന്നൊരു മെത്രാൻ കേരളത്തിലെത്തി.

മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ

1552-ൽ കിഴക്കിന്റെ സഭയിൽ പിളർപ്പുണ്ടായി. മാർ യോഹന്നാൻ സുലാഖയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കൽദായ കത്തോലിക്ക സഭ എന്ന പേരിൽ റോമിനോട് വിധേയത്വം പ്രഖ്യാപിച്ചു. അങ്ങനെ "നെസ്തോറിയൻ" ആയ കിഴക്കിന്റെ കാതോലിക്കാ-പാത്രിയർക്കീസ് സ്ഥാനത്തിനു സമാന്തരമായി റോമുമായി കൂട്ടായ്മയിലുള്ള "കൽദായ" പാത്രിയർക്കാ സ്ഥാനവും നിലവിൽ വന്നു. ഈ പിളർപ്പിനെ തുടർന്ന് ഇരു വിഭാഗവും അവരവരുടെ മെത്രാന്മാരെ കേരളത്തിലേക്ക് അയച്ചു തുടങ്ങി. അവരിൽ ആദ്യം കേരളത്തിലെത്തിയ പേർഷ്യൻ മെത്രാൻ മാർ അബ്രാഹം ആയിരുന്നു. ഇദ്ദേഹത്തെ കേരളത്തിലേക്ക് അയച്ചത് നെസ്തോറിയൻ കാതോലിക്കാ-പാത്രിയർക്കീസ് ആയിരുന്നു. ഏകദേശം ഇതേ കാലയളവിൽ കൽദായ കത്തോലിക്കാ പാത്രിയർക്കീസായിരുന്ന മാർ അബ്ദീശോ ആദ്യത്തെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസിന്റെ സഹോദരനായ മാർ ജോസഫ് സുലാഖയ്ക്ക് മെത്രാൻ സ്ഥാനം നൽകി കേരളത്തിലേക്ക് നിയോഗിച്ചു. അങ്ങനെ പേർഷ്യൻ സഭയിലെ എതിർ വിഭാഗങ്ങളിൽ രണ്ടു മെത്രാന്മാരും കേരളത്തിൽ പ്രവർത്തിക്കുകയും ഭിന്നതകൾ ഉണ്ടാകുകയും ചെയ്തു. മാർ ജോസഫ് പോർട്ടുഗീസുകാരുടെ സഹായം തേടി.

പോർട്ടുഗീസുകാർ മാർ അബ്രാഹമിനെ പിടികൂടി കടൽ വഴിയായി യൂറോപ്പിലേക്കു കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ അദ്ദേഹം തടവുചാടി. പോർട്ടുഗീസ് മേൽക്കോയ്മയിലിയിരുന്ന കേരളത്തിൽ മാർപ്പാപ്പയുടെ അംഗീകാരമില്ലാതെ നിലനിൽക്കാനാവില്ലെന്ന ബോധ്യമായ മാർ അബ്രാഹം ഉത്തര ഇറാക്കിലെ മൊസൂലിലെത്തി, മാർപ്പാപ്പയോടു വിധേയത്വം പ്രഖ്യാപിച്ചിരുന്ന കൽദായ പാത്രിയർക്കീസ് മാർ അബ്ദീശോയെ സമീപിച്ചു.[20] മാർ അബ്ദീശോയുടെ നിർദ്ദേശം പ്രകാരം അദ്ദേഹം റോമിലെത്തി പയസ് നാലാമൻ മാർപാപ്പയെ സന്ദർശിച്ചു. റോമിൽ വെച്ച് വീണ്ടും മെത്രാനായി വാഴിക്കപ്പെട്ട[21] മാർ അബ്രാഹമിന് മാർപാപ്പ അങ്കമാലിയുടെ മെത്രാപ്പോലീത്തയെന്ന അധികാരപദവി നൽകുകയും[22] കേരളത്തിലെ മാർത്തോമ ക്രിസ്ത്യാനികളുടെ ഭരണചുമതല മാർ അബ്രാഹമിനും മാർ ജോസഫിനുമായി വീതിച്ചു നൽകുവാൻ അബ്ദീശോ പാത്രിയർക്കീസിനോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ 1569-ൽ മാർ ജോസഫ് അന്തരിച്ചതിനാൽ ഈ ഭരണവിഭജനം നടപ്പാക്കേണ്ടി വന്നില്ല.[23] 1570-ൽ വീണ്ടും കേരളത്തിലെത്തിയ മാർ അബ്രാഹം അങ്കമാലി ആസ്ഥാനമാക്കി മാർത്തോമ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായി ഭരണം നടത്തി.

1597-ൽ മാർ അബ്രാഹം അന്തരിച്ചു. ഇതിനെ തുടർന്ന് ഗോവയിലെ ആർച്ചു ബിഷപ്പായിരുന്ന അലെക്സൊ ഡെ മെനസിസ് അങ്കമാലി അതിരൂപതയെ ഗോവാ അതിരൂപതയുടെ സഫ്രഗൻ രൂപതയായി തരം താഴ്ത്തുകയും പിന്നീട് 1599 ജൂണിൽ ഉദയം‌പേരൂരിൽ വെച്ചു കൂടിയ സൂനഹദോസിലൂടെ കേരളത്തിലെ സഭയെ പൂർണ്ണമായും ലത്തീൻ സഭയുടെ അധികാരത്തിൻ കീഴിൽ കൊണ്ടു വരികയും ചെയ്തു. പതിനാറാം നൂറ്റാണ്ടുവരെയുള്ള ഈ സഭയുടെ ചരിത്രത്തെപറ്റി രണ്ട് അഭിപ്രായങ്ങളുണ്ടായിരുന്നു. ചില സഭാ ചരിത്രകാരന്മാർ വാദിക്കുന്നത് പതിനാറാം നൂറ്റാണ്ടിന് മുൻപു തന്നെ ഈ സഭ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലായിരുന്നു എന്നാണ്. എന്നാൽ റോമൻ സാമ്രാജ്യത്തിനു വെളിയിലായിരുന്നതിനാൽ ഈ സഭയ്ക്ക് റോമുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടായിരുന്നില്ല എന്നു വേണം കരുതാൻ. മാത്രമല്ല, പേർഷ്യൻ സാമ്രാജ്യത്തിലെ കിഴക്കിന്റെ സഭയുമായി ശക്തമായ ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുകയും ചെയ്യുന്നു. അതിനാൽ പല പാശ്ചാത്യ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ 1599-ലെ ഉദയം‌പേരൂർ സൂനഹദോസാണ് സിറോ മലബാർ സഭയെ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുത്തിയത്.

ഉദയം‌പേരൂർ സൂനഹദോസോടു കൂടി കേരളത്തിലെ മാർത്തോമാ നസ്രാണികൾ പദ്രുവാദോ ഭരണത്തിൻ കീഴിലായി. അവരുടെ സഭാഭരണത്തിലും പരമ്പരാഗത പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിലും ലത്തീൻവൽക്കരണങ്ങൾ നടപ്പിലായി. 1653-ലെ കൂനൻകുരിശ് സത്യത്തെ തുടർന്ന് മാർത്തോമാ നസ്രാണികൾ രണ്ടു വിഭാഗങ്ങളായി പിരിഞ്ഞു. റോമിനോടുള്ള ബന്ധത്തിൽ തുടർന്ന സുറിയാനി കത്തോലിക്കർ 19-ആം നൂറ്റാണ്ടോടു കൂടി സിറോ-മലബാർ സഭ എന്ന പേരു സ്വീകരിച്ചു.[24][൧] തോമാ അർക്കദ്യാക്കോന്റെ നേതൃത്വത്തിൽ ലത്തീൻ അധികാരത്തെ എതിർത്തവർ പൗരസ്ത്യ പാരമ്പര്യം നിലനിർത്തുന്ന സ്വതന്ത്ര മലങ്കര സഭയായി മാറി.[25] ഇവർ പിന്നീട് അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധത്തിലെത്തുകയും പാശ്ചാത്യ സുറിയാനി ആരാധനക്രമം സ്വീകരിക്കുകയും ചെയ്തതോടെ യാക്കോബായ സുറിയാനികൾ എന്ന് കൂടി അറിയപ്പെട്ടു.[8] പിൽക്കാലത്ത് ഇവർ വിവിധ സ്വതന്ത്ര സഭകളായി വിഭജിക്കപ്പെട്ടു.

നാഴികക്കല്ലുകൾ

നേതൃത്വം / ആസ്ഥാനം

റാഫേൽ തട്ടിൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയാണ് നിലവിലെ സഭയുടെ തലവനും പിതാവും.[26] എറണാകുളത്ത് കാക്കനാടിനടുത്ത് മൗണ്ട് സെൻറ് തോമസിലാണ് സിറോ മലബാർ സഭയുടെ ആസ്ഥാനം. സിറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ എന്നാണ് സഭയുടെ ഭരണസംവിധാനം അറിയപ്പെടുന്നത്.[27]

അതിരൂപതകളും രൂപതകളും

ഇന്ത്യയാകമാനവും അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ബ്രിട്ടൻ, ഓഷ്യാനിയ എന്നീ പ്രദേശങ്ങളിലും സിറോ-മലബാർ രൂപതകൾ ഉണ്ട്.[28] ഓസ്ട്രേലിയയിലെ രൂപത മെൽബണിൽ നിലകൊള്ളുന്നു.

സിറോ-മലബാർ സഭയുടെ രൂപതകൾ, മെത്രാസന പ്രവിശ്യകൾ എന്നിവ ഇന്ത്യയുടെ ഭൂപടത്തിൽ

അതിരൂപതകൾ

  1. എറണാകുളം-അങ്കമാലി അതിരൂപത
  2. ചങ്ങനാശ്ശേരി അതിരൂപത
  3. തൃശൂർ അതിരൂപത
  4. കോട്ടയം അതിരൂപത
  5. തലശേരി അതിരൂപത

രൂപതകളുടെ പട്ടിക

രൂപതയുടെ പേര്വിവരണം
ആദിലാബാദ് രൂപതആന്ധ്രാപ്രദേശിലെ അഡിലാബാദ് ജില്ലയിൽ മാങ്കേറിയലിലാണ് രൂപതാ ആസ്ഥാനം. മാർ ജോസഫ് കുന്നത്താണ് ഇപ്പോൾ രൂപതയുടെ മെത്രാൻ.
ഇടുക്കി രൂപതഇടുക്കി ജില്ലയിലെ കരിമ്പനിലാണ് രൂപതാ ആസ്ഥാനം. മാർ മാത്യൂ ആനിക്കാട്ടിൽ അയിരുന്നു പ്രഥമ മെത്രാൻ.ഇപ്പോൾ മാർ ജോൺ നെല്ലിക്കുന്നെൽ ആണ് രൂപതാ മെത്രാൻ. കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഇടുക്കി ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി 2003 മാർച്ച് 2-നാണ് രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2002 ഡിസംബർ 19 - ന് തയ്യാറാക്കിയ രൂപകല്പനാ ഉത്തരവിന് 2003 ജനുവരി 15 -ന് അനുമതി നൽകി.
ഇരിങ്ങാലക്കുട രൂപത
പ്രധാന ലേഖനം: ഇരിങ്ങാലക്കുട രൂപത
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് രൂപതാ ആസ്ഥാനം. മാർ പോളി കണ്ണൂക്കാടനാണ് രൂപതാ മെത്രാൻ. 1978 ജൂൺ 22 നാണ് രൂപത സ്ഥാപിതമായത്.
ഉജ്ജയിൻ രൂപതമദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് രൂപതാ ആസ്ഥാനം. പാലാ വിളക്കുമാടം സ്വദേശി മാർ സെബാസ്റ്റ്യൻ വടക്കേലാണ് ഇപ്പോൾ രൂപതാ മെതാൻ.
കല്ല്യാൺ രൂപതമുംബൈയിലെ പോവൈലാണ് രൂപതാ ആസ്ഥാനം. ആ പ്രദേശത്തുള്ള വിവിധ ലത്തീൻ രൂപതകളുമായി ഇടകലർന്നാണ് രൂപതയുടെ പ്രവർത്തനം.
കാഞ്ഞിരപ്പള്ളി രൂപതകോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് രൂപതാ ആസ്ഥാനം. മാർ മാത്യൂ അറയ്ക്കലാണ് ഇപ്പോൾ രൂപതയുടെ മെത്രാൻ. 1977 - ൽ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും അണക്കര, കട്ടപ്പന, മുണ്ടക്കയം, എരുമേലി, ഉപ്പുതറ എന്നീ ഫൊറോനാകൾ വേർപെടുത്തിയാണ് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. പോൾ ആറാമൻ മാർപ്പാപ്പയാണ് രൂപതാ രൂപീകരണത്തിന് അനുമതി നൽകിയത്.
കോതമംഗലം രൂപത
പ്രധാന ലേഖനം: കോതമംഗലം രൂപത
എറണാകുളം ജില്ലയിലെ കോതമംഗലത്താണ് രൂപതാ ആസ്ഥാനം. മാർ ജോർജ്  മഠത്തിക്കണ്ടത്തിൽ ആണ് ഇപ്പോൾ രൂപതയുടെ മെത്രാൻ.
ഗോരഖ്‌പൂർ രൂപതഉത്തർപ്രദേശിൽ ഗോരഖ്‌പൂരിലാണ് രൂപതാ ആസ്ഥാനം. 1984 ജൂൺ 19 - നാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ അനുമതിപ്രകാരം രൂപത സ്ഥാപിതമായത്.
ഛാന്ദ രൂപതമഹാരാഷ്ട്രയിൽ ചന്ദ്രാപ്പൂർ ജില്ലയിലെ ബല്ലാപ്പൂരിലാണ് രൂപതാ ആസ്ഥാനം. മാർ എഫ്രേം നരികുളം ആണ് ഇപ്പോൾ രൂപതാ അധിപൻ.
ചിക്കാഗോ രൂപതഅമേരിക്കയിൽ ചിക്കാഗോയിൽ എംഹഴ്സ്റ്റിലാണ് രൂപതാ ആസ്ഥാനം. മാർ ജേക്കബ് അങ്ങാടിയത്താണ് രൂപതയുടെ പ്രഥമ മെത്രാൻ. സഭയുടെ കീഴിലായി 2001 ജൂലൈ 1 നാണ് ഈ രൂപത സ്ഥാപിക്കപ്പെടുന്നത്. 2001 മാർച്ച് 13 - നാണ് മാർ ജേക്കബ് അങ്ങാടിയത്തിനെ രൂപതയുടെ അധിപനായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സ്ഥാനമേൽപ്പിച്ചത്. ഇപ്പോൾ മാർ ജോയ് ആലപ്പാട്ട് ആണ് രൂപതാധിപൻ
ജഗ്‌ദൽപൂർ രൂപതമദ്ധ്യപ്രദേശിലെ ജഗ്‌ദൽപൂറിൽ ലാൽ-ബാഗിലാണ് രൂപതാ ആസ്ഥാനം. മാർ ജോസഫ് കൊല്ലമ്പറമ്പിൽ ആണ് രൂപതാധിപൻ.
തക്കല രൂപതതമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിലെ തക്കലയാണ് രൂപതാ ആസ്ഥാനം. മാർ ജോർജ് രാജേന്ദ്രൻ ആണ് രൂപതാധിപൻ.
താമരശ്ശേരി രൂപതകോഴിക്കോട് ജില്ലയിലെ താമരശേരിയിലാണ് രൂപതാ ആസ്ഥാനം.
പാലാ രൂപതരൂപതയുടെ കീഴിലായി 13 ഫൊറോനകളും 168 ഇടവകകളും സ്ഥിതി ചെയ്യുന്നു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഇപ്പോൾ രൂപതയുടെ അധിപൻ. കൂടാതെ രൂപതയുടെ കീഴിലായി ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളും മതപഠനകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
പാലക്കാട് രൂപതപാലക്കാട് ജില്ലയിലെ നൂറണിയിലാണ് രൂപതാ ആസ്ഥാനം.
പ്രസ്റ്റൺ രൂപതഗ്രേറ്റ് ബ്രിട്ടണിലെ സിറോ-മലബാർ സഭാംഗങ്ങൾക്കായുള്ള രൂപത
ഫാരിദാബാദ് രൂപത2012 മാർച്ച് 6-നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഡൽഹിയിലും പരിസരപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് രൂപത നിലവിൽ വന്നത്[29]. കുര്യാക്കോസ് ഭരണികുളങ്ങരയാണ് ആദ്യ മെത്രാൻ. ഹരിയാനയിലെ ഫരീദാബാദിലാണ് പുതിയ രൂപതയുടെ കേന്ദ്രം. ഫരീദാബാദിലെ ക്രിസ്തുരാജാ ദേവാലയമാണ് രൂപതയുടെ കത്തീഡ്രൽ. ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളും ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ, ഗാസിയാബാദ് എന്നീ ജില്ലകളും ഈ രൂപതയിൽ ഉൾപ്പെടുന്നു. ഇവിടെ ആകെയുള്ള ഇരുപത്തിമൂന്ന് ഇടവകകളിലായി 44 വൈദികരും ഇരുനൂറിലധികം സന്യസ്തരും അജപാലനദൗത്യം നിർവഹിക്കുന്നു.
ബിജ്‌നോർ രൂപതഉത്തരാഖണ്ഡിലെ പൗരി-ഘാർവൈ ജില്ലയിലെ കോട്ട്‌വാറിലാണ് രൂപതാ ആസ്ഥാനം.
ബെൽത്തങ്ങാടി രൂപതകർണ്ണാടകയിലെ ബെൽത്തങ്ങാടിയിലാണ് രൂപതാ ആസ്ഥാനം.
ഭദ്രാവതി രൂപതകർണ്ണാടകയിലെ ഷിമോഗയിൽ സാഗർ റോഡിലാണ് രൂപതാ ആസ്ഥാനം.
മാണ്ഡ്യ രൂപതകർണ്ണാടകയിൽ നൂറാനിയിലാണ് രൂപതാ ആസ്ഥാനം.
മാനന്തവാടി രൂപതവയനാട് ജില്ലയിലെ മാനന്തവാടിയിലാണ് രൂപതാ ആസ്ഥാനം.
രാജ്‌കോട് രൂപതഗുജറാത്തിലെ രാജ്‌കോട്ടിലാണ് രൂപതാ ആസ്ഥാനം.
രാമനാഥപുരം രൂപതതമിഴ്നാട്ടിലെ ട്രിച്ചി റോഡിൽ രാമനാഥപുരത്താണ് രൂപതാ ആസ്ഥാനം. മാർ പോൾ ആലപ്പാട്ടാണ് രൂപതാ മെത്രാൻ.
സാഗർ രൂപതമദ്ധ്യപ്രദേശിലെ സാഗർ കന്റോൺമെന്റിലാണ് രൂപതാ ആസ്ഥാനം.
സാത്‌ന രൂപതമദ്ധ്യപ്രദേശിലെ സാറ്റ്നായിലാണ് രൂപതാ ആസ്ഥാനം.
മെൽബൺ രൂപതഓസ്ട്രേലിയയിലെ മെൽബണിലാണ് രൂപതാ ആസ്ഥാനം.
മിസ്സിസാഗാ രൂപതകാനഡയിലെ സിറോ-മലബാർ സഭാംഗങ്ങൾക്കായുള്ള രൂപത
ഷംഷാബാദ് രൂപതതെലുങ്കാനയിലെ ഷംഷാബാദ് ആസ്ഥാനമായ രൂപതയാണിത് 2017 ലാണ് ഈ രൂപത സ്ഥാപിതമായത് മാർ. റാഫേൽ തട്ടിൽ ആണ് രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ.

സിറോ മലബാർ സഭയുടെ ആരാധാനാവത്സരമനുസരിച്ചുള്ള തിരുനാളുകൾ

ദോഹയിലെ സിറോ മലബാർ പള്ളിയിൽ നിന്നുള്ള വിശുദ്ധ കുർബാനയുടെ ഒരു ചിത്രീകരണം

ദൈവത്തിന്റെ രക്ഷാചരിത്രത്തിലെ ദിവ്യരഹസ്യങ്ങളെ കേന്ദ്രീകരിച്ചാണ് ആരാധനാവത്സരത്തിന് രൂപം കൊടുത്തിരിക്കുന്നത്.[30] ഈശോയുടെ ജനനം (മംഗലവാർത്ത), മാമ്മോദീസാ (ദനഹാ), പീഡാനുഭവവും മരണവും (നോമ്പ്), ഉയിർപ്പ്-സ്വർഗ്ഗാരോഹണം (ഉയിർപ്പ്), പന്തക്കുസ്താ-പരിശുദ്ധാത്മാവിന്റെ പ്രവർത്തനം (ശ്ലീഹാ), സഭയുടെ വളർച്ച (കൈത്ത), സ്ലീവായുടെ പുകഴ്ച (ഏലിയാ-സ്ലീവാ), മിശിഹായുടെ പുനരാഗമനം - അന്ത്യവിധി (മൂശ), സ്വർഗ്ഗീയജീവിതം (പള്ളിക്കൂദാശ) എന്നിങ്ങനെ ഒൻപത് കാലങ്ങളാണ് ഒരു ആരാധനാവത്സരത്തിലുള്ളത്.[31]

പൊതുവായ ഓർമ്മദിവസങ്ങൾ

  • ഞായറാഴ്ചകൾ - ഈശോയുടെ ഉത്ഥാനം
  • ബുധനാഴ്ചകൾ - മാർത്ത് മറിയം
  • വെള്ളിയാഴ്ചകൾ - സഹദാകൾ

കാലത്തിനനുസരിച്ച് മാറി വരുന്ന തിരുന്നാളുകൾ


മാറ്റമില്ലാത്ത (തിയതിയനുസരിച്ചുള്ള) തിരുന്നാളുകൾ

കുറിപ്പുകൾ

^ ആദ്യകാലങ്ങളിൽ സുറിയാനി കത്തോലിക്കരും മലങ്കര എന്ന പദം ഉപയോഗിച്ച് കാണുന്നുണ്ട്. 1790-ൽ രചിക്കപ്പെട്ട വർത്തമാനപ്പുസ്തകത്തിൽ, ഗ്രന്ഥകാരനായ പാറേമ്മാക്കൽ തോമ്മാക്കത്തനാർ അന്നത്തെ സുറിയാനി കത്തോലിക്കാ സമുദായത്തെ പരാമർശിക്കുവാൻ മലങ്കര പള്ളിക്കാർ , മലങ്കര ഇടവക, മലങ്കര സഭ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നുണ്ട്.[32] എന്നാൽ ആധുനികകാല സഭാഭാഷാശൈലിയിൽ മലങ്കര എന്നത് പുത്തങ്കൂർ വിഭാഗങ്ങളായ മലങ്കര ഓർത്തഡോക്സ്, മലങ്കര യാക്കോബായ, മലങ്കര മാർത്തോമാ, സിറോ മലങ്കര തുടങ്ങിയ പാശ്ചാത്യ സുറിയാനി സഭകളുടെ ആരാധനാക്രമത്തെ സൂചിപ്പിക്കുന്ന പദമാണ്. "മലബാർ" എന്നത് സിറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തെ സൂചിപ്പിക്കുന്നു.[33]

ഇതും കാണുക‍

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

`

"https:https://www.search.com.vn/wiki/index.php?lang=ml&q=സിറോ-മലബാർ_സഭ&oldid=4073791" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ