പൗരസ്ത്യ കത്തോലിക്കാ സഭകൾ

കത്തോലിക്കാ സഭാസംസർഗ്ഗത്തിലെ പൗരസ്ത്യ സഭകൾ

റോമിലെ മാർപ്പാപ്പയുമായി പൂർണമായ കൂട്ടായ്മയിലുള്ള സ്വയംഭരണാവകാശമുള്ള(Sui juris) ഇരുപത്തിമൂന്ന് സഭകളാണ് കിഴക്കൻ കത്തോലിക്കാ സഭകൾ അഥവാ പൗരസ്ത്യ കത്തോലിക്കാ സഭകൾ, അല്ലെങ്കിൽ ലളിതമായി പൗരസ്ത്യ സഭകൾ എന്നും അറിയപ്പെടുന്നത്. പൗരസ്ത്യ കത്തോലിക്കാ സഭകളും റോമൻ കത്തോലിക്കാ സഭയും (പാശ്ചാത്യ സഭ അല്ലെങ്കിൽ ലത്തീൻ സഭ) ചേരുന്ന കൂട്ടായ്മയാണ് കത്തോലിക്കാ സഭ. ലത്തീൻ സഭയുമായി പൂർണ്ണ സഭാസംസർഗ്ഗത്തിൽ ആയിരിക്കുന്നമ്പോഴും വൈവിധ്യമുള്ള അഞ്ച് സഭാപാരമ്പര്യങ്ങളിൽപെട്ട ദൈവശാസ്ത്രവീക്ഷണങ്ങളും ആരാധനാക്രമങ്ങളും ശിക്ഷണക്രമവും പൗരസ്ത്യ കത്തോലിക്കാ സഭകൾ നിലനിർത്തുന്നു.

പൗരസ്ത്യ കത്തോലിക്കാ സഭകൾ
Eastern Catholic Churches
വിഭാഗംകത്തോലിക്കാ
വീക്ഷണംപൗരസ്ത്യ ക്രിസ്തീയത
മതഗ്രന്ഥംബൈബിൾ (സെപ്തജിന്ത്, പ്ശീത്താ)
ദൈവശാസ്ത്രംകത്തോലിക്കാ ദൈവശാസ്ത്രംവും
പൗരസ്ത്യ
ദൈവശാസ്ത്ര
വീക്ഷണങ്ങളും
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
ഘടനകൂട്ടായ്മ
പരാമാചാര്യൻഫ്രാൻസിസ് മാർപാപ്പ
ഭാഷകൊയിനെ ഗ്രീക്ക്, സുറിയാനി, ഹീബ്രു, അരമായഭാഷ, ഗീസ്, കോപ്റ്റിക് ഭാഷ, അർമ്മേനിയൻ ഭാഷ, മലയാളം എന്നിവ
ആരാധനാക്രമംഅലക്സാണ്ട്രിയായൻ , അർമ്മേനിയൻ, ബൈസാന്ത്യൻ, കൽദായ, അന്ത്യോഖ്യൻ
അംഗങ്ങൾ18 ദശലക്ഷം[1]

പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ഭൂരിഭാഗവുംപൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ചരിത്രപരമായ കിഴക്കിന്റെ സഭ എന്നിവയിൽ ഉൾപ്പെട്ടിരുന്നവരാണ്. എന്നാൽ ഇപ്പോൾ അവർ മാർപ്പാപ്പയുമായി കൂട്ടായ്മയിലാണ്. അലക്സാണ്ട്രിയൻ സഭാപാരമ്പര്യം, അർമേനിയൻ സഭാപാരമ്പര്യം, ബൈസന്റൈൻ സഭാപാരമ്പര്യം, പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം, പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം എന്നീ അഞ്ച് സഭാപാരമ്പര്യങ്ങൾ മറ്റ് പൗരസ്ത്യ ക്രിസ്തീയ സഭകളുമായി പൗരസ്ത്യ കത്തോലിക്കാ സഭകൾ പങ്കിടുന്നു.[2] തന്മൂലം, കത്തോലിക്കാ സഭയിലെ ഇരുപത്തിനാല് സ്വയാധികാര സഭകൾ പൗരസ്ത്യ കത്തോലിക്കാ സഭകളുടെ മേൽപ്പറഞ്ഞ അഞ്ച് സഭാപാരമ്പര്യങ്ങളും ലത്തീൻ കത്തോലിക്കാ സഭയുടെ ലത്തീൻ സഭാപാരമ്പര്യവും ഉൾപ്പെടെ, ആറ് വൈവിധ്യമാർന്ന സഭാപാരമ്പര്യങ്ങളിൽ ഉൾപ്പെടുന്നു.[3]

പൗരസ്ത്യ കത്തോലിക്കാ സഭകളെ ഭരിക്കുന്നത് പൗരസ്ത്യ കാനോൻ നിയമമാണ്. പൗരസ്ത്യ സഭകൾക്ക്, അവരുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്, ഓരോ സഭയ്ക്കും അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. Annuario Pontificio (കത്തോലിക്കാസഭയുടെ വാർഷിക ഡയറക്ടറി) പ്രകാരം വിവിധ പൗരസ്ത്യ സഭകളിലെ മൊത്തം അംഗത്വം ഏകദേശം 18 ദശലക്ഷമാണ്. കത്തോലിക്കാസഭയുടെ മുഴുവൻ അംഗത്വം 1.5 ശതമാനം വരും, അതൽ ബാക്കിയുള്ള 1.3 ബില്യൺ അംഗങ്ങൾ ലത്തീൻ സഭയിലാണ്.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്