സുറിയാനി

മധ്യകാല അറാമായഭാഷയുടെ ഒരു വകഭേദം
സുറിയാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സുറിയാനി (വിവക്ഷകൾ) എന്ന താൾ കാണുക.സുറിയാനി (വിവക്ഷകൾ)

അറമായ ഭാഷയുടെ കിഴക്കൻ ഭാഷാഭേദമാണ് (dialect, പ്രാദേശിക രൂപം) ക്ലാസിക്കൽ സുറിയാനി അഥവാ സുറിയാനി (ܣܘܪܝܝܐ സുറിയായാ, ആംഗലഭാഷയിൽ Syriac). ഒരുകാലത്ത് സുറിയാനി, മധ്യപൂർ‌വ്വേഷ്യയിൽ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, പുരാതന ഈജിപ്ത് എന്നിവിടങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടുമുതൽ എട്ടാം നൂറ്റാണ്ടുവരെ മധ്യപൂർ‌വ്വേഷ്യയിൽ ആശയവിനിമയത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പ്രധാന ഭാഷയുമായിരുന്നു ഇത്.[1]

11ആം നൂറ്റാണ്ടിലെ ഒരു സുറിയാനി കൈയെഴുത്തുപ്രതി.

യേശു ക്രിസ്തുവിൻറെയും അനുയായികളുടെയും ഭാഷ അറമായഭാഷയുടെ ഈ രൂപമായിരുന്നു. മദ്ധ്യപൂർവ്വദേശത്തെ ക്രിസ്തീയ സമൂഹങ്ങളിൽ സുറിയാനി ഭാഷ പ്രബലമായി ഉപയോഗിച്ചിരുന്നതിനാൽ ഇതു് ക്രൈസ്തവ ഭാഷയായി കരുതപ്പെട്ടു. അതിനാൽ, വ്യാപകമായ നിർ‌വചനമനുസരിച്ച്, സുറിയാനി എന്ന പദം ക്രിസ്ത്യൻ സമൂഹങ്ങൾ സംസാരിക്കാൻ ഉപയോഗിച്ചുപോന്ന കിഴക്കൻ അറമായ ഭാഷകളെയെല്ലാം സൂചിപ്പിക്കാൻ, പ്രത്യേകിച്ച് പിൽക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായിത്തീർന്ന എദേസ്സായിലെ സുറിയാനിഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. 6-ആം നൂറ്റാണ്ടിൽ സുറിയാനി സഭയിൽ പിളർപ്പുണ്ടായതിനെത്തുടർന്നു് 6-ആം നൂറ്റാണ്ടിന്റെ പകുതി മുതൽ രണ്ടായി വികസിച്ചതു് മൂലം സുറിയാനി ഭാഷയ്ക്കു് പൗരസ്ത്യ സുറിയാനി, പാശ്ചാത്യ സുറിയാനി എന്നിങ്ങനെ രണ്ടു് വകഭേദങ്ങളുണ്ടു്.

അറബികളുടെയും ഒരു പരിധി വരെ പേർഷ്യക്കാരുടേയും ഭാഷാമാധ്യമം ആയിരുന്ന സുറിയാനിഭാഷ അറബി ഭാഷയുടെ വളർച്ചക്ക് പ്രധാന പങ്ക് വഹിച്ചു. 8-ആം നൂറ്റാണ്ടോടെ അറബി സാധാരണ ഭാഷയായി മാറിയപ്പോൾ സുറിയാനി ക്രൈസ്തവ ആരാധനാഭാഷയായി ചുരുങ്ങി. ഇപ്പോഴിത് പ്രധാനമായും കേരളത്തിലും സുറിയയിലും തുർക്കിയിലും ഇറാക്കിലും ഇറാനിലും പാലസ്തീനിലും മറ്റുമായി ചിതറിക്കിടക്കുന്ന സുറിയാനി സഭകളിലെ ആരാധനാക്രമ ഭാഷ മാത്രമാണ്. എങ്കിലും അസ്സീറിയൻ സമൂഹത്തിന്റെ ഇടയിൽ സുറിയാനി ഇന്നും മാതൃഭാഷയായോ അല്ലാതെയോ ഉപയോഗിക്കുന്നവരും ഉണ്ട്.[2]

നിലവിൽ അറമായ ഭാഷയുടെ വിവിധ വകഭേദങ്ങൾ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ
  •   പടിഞ്ഞാറൻ അറാമായ
  • കിഴക്കൻ അറാമായ ഭാഷയായ സുറിയാനിയുടെ വിവിധ അവാന്തര വിഭാഗങ്ങൾ
  •   പാശ്ചാത്യ സുറിയാനി (തൂറോയോ)
    പൗരസ്ത്യ സുറിയാനിയുടെ (മദ്നഹായ) വിഭാഗങ്ങൾ
      കൽദായ (നിനവേ ശൈലി)
      അഷൂറിത്
      ഉർമ്മേയൻ
      വടക്കൻ അസ്സീറിയൻ

    ഇത് സംസാരഭാഷയായിട്ടുള്ളവർ ‍ആയിരത്തോളമേ വരൂ. അവർ‍ സുറിയയിലെ ദമസ്കോസിനു് സമീപം മാറാസയദ്നായയുടെ പ്രാന്തത്തിലുള്ള മാലുമിയ എന്ന മുസ്ലീം ഗ്രാമത്തിലുള്ളവരാണു്. അറബി, എബ്രായ ഭാഷ(ഹീബ്രു) എന്നീ ഭാഷകൾ പോലെ തന്നെ സുറിയാനിയും വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്.ലിപി എസ്ത്രാങ്ങലയായിരുന്നു. പിന്നീടു് പൗരസ്ത്യ സുറിയാനിയുടെ ലിപി കൽദായയും , പാശ്ചാത്യ സുറിയാനിയുടെ ലിപി സെർത്തോയും ആയി.

    പേരിനു് പിന്നിൽ

    സുറിയാനി എന്ന പദം അറബി ഭാഷയിൽ സിറിയയിലെ ഭാഷ എന്നതിനുപയോഗിക്കുന്നതാണ്‌. [3]അരാം ദേശം ഗ്രീക്കിൽ സുറിയ(സിറിയ)യെന്നറിയപ്പെട്ടപ്പോഴാണു് അരമായഭാഷയ്ക്കു് സുറിയാനിഭാഷ എന്ന പേരുണ്ടായതു്.

    ഭാഷാശാഖ

    സെമിറ്റിക് ഭാഷാശാഖയുടെ ആഫ്രോ-എഷ്യൻ ഉപശാഖയാണ് സുറിയാനി.

    സുറിയാനി ഭാഷയിൽ 22 വ്യഞ്ജനങ്ങളും 5 സ്വരചിഹ്നങ്ങളും ഉണ്ടു്.

    transliterationʾbgdhwzyklmnsʿpqršt
    letterܐܒܓܕܗܘܙܚܛܝܟܠܡܢܣܥܦܨܩܪܫܬ
    pronunciation[ʔ][b], [v][ɡ], [ɣ][d], [ð][h][w][z][ħ][tˤ][j][k], [x][l][m][n][s][ʕ][p], [f][sˤ][q][r][ʃ][t], [θ]

    കർത്തൃപ്രാർത്ഥന സുറിയാനി ഭാഷയിൽ

    "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.." എന്ന കർത്തൃപ്രാർത്ഥനയുടെ പൗരസ്ത്യ-പാശ്ചാത്യ സുറിയാനി ഭാഷകളിലുള്ള രൂപങ്ങൾ മലയാള ലിപിയിൽ:

    പാശ്ചാത്യ സുറിയാനിയിൽ

    [5]

    ഇതും കാണുക

    അവലംബം

    • Laing-Marshall, Andrea (2005). "Assyrians". Encyclopedia of the World's Minorities. Vol. 1. New York-London: Routledge. pp. 149–150. ISBN 9781135193881.
    "https:https://www.search.com.vn/wiki/index.php?lang=ml&q=സുറിയാനി&oldid=4073215" എന്ന താളിൽനിന്ന് ശേഖരിച്ചത്
    🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്