സുഖോതായ് സാമ്രാജ്യം

സുഖോതായ് സാമ്രാജ്യം വടക്കൻ മദ്ധ്യ തായ്ലൻഡിലെ സൂഖോതായി നഗരത്തിനു ചുറ്റുമായി നിലനിന്നിരുന്ന ഒരു ആദ്യകാല സാമ്രാജ്യമായിരുന്നു. 1238 മുതൽ 1438 വരെയുള്ള കാലഘട്ടത്തിലായിരുന്ന ഈ സാമ്രാജ്യം നിലവിലുണ്ടായിരുന്നത്. ഇപ്പോൾ തമ്പോൻ മുയെയാങ് കായോയിലുള്ള സുഖോതായ്ക്ക് 12 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പഴയ തലസ്ഥാനത്തിന്റെ നാശാവശിഷ്ടങ്ങൾ ഇപ്പോൾ യുനെസ്കോ വേൾഡ് ഹെറിറ്റേജ് ഹിസ്റ്റോറിക് പാർക്ക് ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

സുഖോതായ് സാമ്രാജ്യം

อาณาจักรสุโขทัย
1238–1583
Approximate extent of Sukhothai's zone of influence, late 13th century.
Approximate extent of Sukhothai's zone of influence, late 13th century.
തലസ്ഥാനംSukhothai (1238–1347, 1430–1438)
Phitsanulok (1347–1430)
പൊതുവായ ഭാഷകൾSukhothai dialect
മതം
Theravada Buddhism
ഗവൺമെൻ്റ്Feudalism
King
 
• 1238–1257
Sri Indraditya
• 1279–1299
Ramkhamhaeng
• 1347–1368
Mahathammaracha I
• 1419–1438
Mahathammaracha IV
ചരിത്ര യുഗംMiddle Ages
• Liberation from Lavo
1238
• Expansions under Ram Khamhaeng
1279–1298
• Became Ayutthayan tributary
1378
• Personal union with Ayutthaya Kingdom
1438
• Became Toungoo tributary
1569
• Merger into Ayutthaya Kingdom
1583
മുൻപ്
ശേഷം
Lavo Kingdom
Ayutthaya Kingdom
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: Thailand
 Laos
 Myanmar
 Malaysia

പദോത്‌പത്തി

സംസ്കൃതത്തിൽ നിന്നുള്ള പദമാണ് സുഖോതായ്. (सुख "സന്തുഷ്ടി") + udaya (उदय "ഉദയം") അതായത് "സന്തോഷത്തിന്റെ ഉദയം" എന്നാണ് ഈ വാക്കിന്റെ അർത്ഥം.

ചരിത്രം

13-ആം നൂറ്റാണ്ടിനു മുമ്പ്, തായ് യുവാൻ ജനതയുടെ ൻഗോയെൻയാങ് സാമ്രാജ്യം (ചിയാങ് സായെന്നിനു മദ്ധ്യത്തിലായി, ലാൻ നായുടെ മുൻഗാമി), തായ് ലൂയെ ജനതയുടെ ഹിയോക്കാം സാമ്രാജ്യം (ചിയാംഗ് ഹങിനു മദ്ധ്യത്തിൽ, ചൈനയിലെ ആധുനിക ജിങ്ഹോങ്) എന്നിവയുൾപ്പെടെയുളള തായ് സാമ്രാജ്യങ്ങൾ വടക്കൻ മലനിരകളിൽ നിലനിന്നിരുന്നു. സുഖോതായ് ഖേമർ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഒരു വ്യാപാര കേന്ദ്രവും ലാവോയുടെ (ഇന്നത്തെ ലോഫ്ബുരി) ഭാഗവുമായിരുന്നു. ചാവോ ഫ്രായാ താഴ്‍വരയുടെ ഉപരിഭാഗത്തേയ്ക്കുള്ള തായ് ജനതയുടെ കുടിയേറ്റം നിർണ്ണയിക്കപ്പെടാത്തതും ക്രമേണയായി നടന്നതുമായ ഒരു പ്രക്രിയയായിരുന്നു.

ആധുനിക ചരിത്രകാരന്മാർ പ്രസ്താവിക്കുന്നതനുസരിച്ച്, സുഖോതായ് (സുഖോദയ)[1] എന്നും ഉച്ഛരിക്കുന്നു) രാജ്യത്തിന്റെ ഖെമർ സാമ്രാജ്യത്തിൽ നിന്നുള്ള വിട്ടുപോകൽ ആരംഭിച്ചത്, 1180 കൾക്കു വളരെ മുമ്പുതന്നെ, സുഖാതായിലെയും പരിധിയിലുള്ള നഗരമായ സി സാറ്റ്ച്ചാനലാനിയുടേയും (ഇപ്പോൾ സുഖോതായി പ്രവിശ്യയുടെ ഒരു ഭാഗമായ അംഫോയെ) ഭരണാധികാരിയായിരുന്ന ഫോ ഖുൻ ശ്രീ നാവ് നാംതോമിന്റെ കാലത്തായിരുന്നുവെന്നാണ്. ഏകദേശം 1180 ൽ ഖോംസാബാഡ് ഖ്ലോൺലാംപോങിന്റെ നേതൃത്വത്തിൽ ലാവോയിലെ മോൺ ജനതയുടെ തിരിച്ചുപിടിച്ചടക്കലുണ്ടാകുന്നതുവരെ സുഖോതായ് സാരമായ സ്വയംഭരണം ആസ്വദിച്ചിരുന്നു.

ഫൊ ഖുൻ ബംഗ്ക്ലാൻഖാവോ,  ഫൊ ഖുൻ ഫാ മ്യാങ്ങ് എന്നീ രണ്ടു സുഹൃത്തുക്കൾ ഖെമർ സമ്രാജ്യത്തിന്റെ  സുഖോതായിയിലെ  ഗവർണ്ണറിനെതിരെ കലാപമുയർത്തി.  ‘ഖുൻ’ എന്ന പദം ഒരു തായ് ഫ്യൂഡൽ സ്ഥാനപ്പേരാകുന്നതിനമുമ്പ്, കൊട്ടകെട്ടിയ ഒരു പട്ടണവും അതിനു ചുറ്റുപാടുമുള്ള ഗ്രാമങ്ങളേയും ഒന്നായി വിളിക്കപ്പെട്ടിരുന്ന മൂയെയാങ് എന്ന ഘടകത്തെ നിയന്ത്രിച്ചിരുന്ന ഭരണാധികാരിക്കു നൽകിയിരുന്ന ഒരു തായ് സ്ഥാനപ്പേരായിരുന്നു. പഴയ ഉപയോഗത്തിൽ “പിതാവ്” എന്നർത്ഥം വരുന്നതും ‘ഫോ’ (พ่อ) എന്ന ഉപസർഗ്ഗമായി ചേർത്തിരുന്നതുമാണ് (ഗ്രാമീണ ആംഗലേയത്തിൽ ഇതിനെ Paw എന്ന ശബ്ദവും അർഥവുമായി താരതമ്യപ്പെടുത്താവുന്നതാണ്). ബംഗ്ക്ലാൻഖാവോ ശ്രീ ഇന്ദ്രാദിത്യ എന്ന പേരിൽ സുഖോതായി ഭരിക്കുകയും ഫ്രാ റുവാങ് രാജവംശം ആരംഭിക്കുകയും ചെയ്തു. അദ്ദേഹം തന്റെ ആദിമ രാജ്യത്തെ അതിർത്തി ഗ്രാമങ്ങളിലേയ്ക്കു വികസിപ്പിച്ചു. 1257 ൽ അദ്ദേഹത്തിന്റെ ഭരണകാലത്തിനു ശേഷം, സുഖോതായ് സാമ്രാജ്യം ചാവോ ഫ്രായ നദിയുടെ (അക്കാലത്ത് “മദർ ഓഫ് വാട്ടേർസ്” എന്നർത്ഥം വരുന്നതും  തായ് ഭാഷയിൽ നദികളുടെ ജാതീയ നാമവുമായ  ‘മെനാം’) ഉയർന്ന താഴ്‍വര മുഴുവനും പടർന്നു പന്തലിച്ചിരുന്നു

പരമ്പരാഗത തായ് ചരിത്രകാരന്മാർ സുഖോതായ് സാമ്രാജ്യത്തിന്റെ സ്ഥാപനം തങ്ങളുടെ രാജ്യത്തിന്റെ ആരംഭം തന്നെയായി കണക്കാക്കുന്നു.  എന്തെന്നാൽ, സുഖോതായിക്കു മുമ്പുണ്ടായിരുന്ന രാജഭരണത്തേക്കുറിച്ച് അവർക്ക്  ശുഷ്കമായ അറിവേ ഉണ്ടായിരുന്നുള്ളൂ. ആധുനിക ചരിത്ര പഠനങ്ങൾ സുഖോതായ് സാമ്രാജ്യത്തിനു മുമ്പുതന്നെ തായ് ചരിത്രം ആരംഭിച്ചിരുന്നുവെന്ന് യുക്ത്യാനുസാരം സ്ഥാപിക്കുന്നു. എന്നിട്ടും സുഖോതായിയുടെ സ്ഥാപനം ഇന്നും ഒരു ആഘോഷിക്കപ്പെടുന്ന സംഭവമാണ്.

റാം ഖാംഹായെങിന്റെ കാലത്തെ വിപുലീകരണം

ഫൊ ഖുൻ ബാൻ മുവാങ്, അദ്ദേഹത്തിന്റെ സഹോദരൻ രാം ഖാംഹായെങ് എന്നിവർ ചേർന്ന് സുഖോതായ രാജ്യം വിപുലമാക്കി.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്