സുശാന്തിക ജയസിംഗെ

100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് മെഡൽ ജേതാവായിരുന്ന ശ്രീലങ്കൻ ഓട്ടക്കാരിയാണ് സുശാന്തിക ജയസിംഗെ (ജനനം: ഡിസംബർ 17, 1975). ദരിദ്രകുടുംബത്തിൽ ജനിച്ച് വളർന്ന് ലോകചാമ്പ്യൻപട്ടം കീഴടക്കിയ ചരിത്രമാണ് സുശാന്തികയുടേത്.

സുശാന്തിക ജയസിംഗെ

Medal record
Representing  ശ്രീലങ്ക
Women's athletics
Olympic Games
Bronze medal – third place 2000 Sydney 200 m
World Championships
Gold medal – first place 1997 Athens 200 m
Bronze medal – third place 2007 Osaka 200 m

ശ്രീലങ്കയിലെ അത്നാവാലയിൽ 1975 ഡിസംബർ 17-നാണ് സുശാന്തിക ജനിച്ചത്. ആവശ്യത്തിന് കായികോപകരണങ്ങളോ പരിശീലകനോ ഇല്ലാതെയാണ് സുശാന്തികയുടെ ആദ്യകാല കായികജീവിതം ആരംഭിക്കുന്നത്. 1997-ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ സ്വർണ്ണം നേടിയ ശേഷം ഇവർ അമേരിക്കയിലേക്ക് മികച്ച പരിശീലനത്തിന് പോയി.

2000-ലെ ഒളിമ്പിക്സിൽ 200 മീറ്ററിൽ മരിയൻ ജോൺസിൻറെയും പോളിന ഡേവിസ്-തോംപ്സന്റെയും പിന്നിൽ മൂന്നാമതായി ഓടിയെത്തിയ സുശാന്തിക 1948-നു ശേഷം ശ്രീലങ്കയിലേക്ക് ആദ്യമായി ഒളിമ്പിക് മെഡൽ എത്തിച്ചു. 2007 ഒക്ടോബർ 5-ന് ഈ ഇനത്തിൽ സ്വർണ്ണം നേടിയ മരിയൺ ജോൺസ് ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് വെളിപ്പെട്ടതിനെത്തുടർന്ന് അവരുടെ മെഡൽ തിരിച്ചുവാങ്ങുകയുണ്ടായി. അതോടെ സുശാന്തികയുടെ വെങ്കലനേട്ടം വെള്ളിമെഡലായി മാറുകയും ചെയ്തു.

ഇതുകൂടാതെ 2007-ലെ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം സുശാന്തിക നേടുകയുണ്ടായി. 2007 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ 200 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്.

മികച്ച വ്യക്തഗത നേട്ടങ്ങൾ

തീയതിഇനംസ്ഥലംസമയം
സെപ്റ്റംബർ 9, 2000100 മീറ്റർയോകോഹാമ, ജപ്പാൻ11.04
സെപ്റ്റംബർ 28, 2000200 മീറ്റർസിഡ്നി, ഓസ്ട്രേലിയ22.28

വിജയങ്ങൾ

വർഷംടൂർണമെന്റ്സ്ഥലംഫലംഇനം
1994ഏഷ്യൻ ഗെയിംസ്ഹിരോഷിമ,ജപ്പാൻ2-ആമത്200 മീറ്റർ
1997ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്ഏതൻസ്, ഗ്രീസ്2-ആമത്200 മീറ്റർ
1999ലോക ഗ്രാന്റ് പ്രിക്സ് ഫൈനൽമ്യൂണിച്ച്, ജർമ്മനി8-ആമത്200 മീറ്റർ
20002000-ത്തിലെ ഒളിമ്പിക്സ്സിഡ്നി, ഓസ്ട്രേലിയ3-ആമത്200 മീറ്റർ
2001ലോക ഇൻഡോർ ചാമ്പ്യൻഷിപ്പ്ല്സോബോവ, പോർച്ചുഗൽ4-ആമത്200 മീറ്റർ
2002ലോക കപ്പ്മാഡ്രിഡ്, സ്പെയിൻ3-ആമത്100 മീറ്റർ
2002ഏഷ്യൻ ചാമ്പ്യൻഷിപ്പ്കൊളംബോ, ശ്രീലങ്ക1-ആമത്100 മീറ്റർ
2002കോമൺവെൽത്ത് ഗെയിംസ്മാഞ്ചസ്റ്റർ, ഗ്രേറ്റ് ബ്രിട്ടൻ4-ആമത്100 മീറ്റർ
2002ലോക കപ്പ്മാഡ്രിഡ്, സ്പെയിൻ4-ആമത്200 മീറ്റർ
2002ഏഷ്യൻ ചാമ്പ്യൻഷിപ്പ്കൊളംബോ, ശ്രീലങ്ക1-ആമത്200 മീറ്റർ
2006ഏഷ്യൻ ഗെയിംസ്ദോഹ, ഖത്തർ2-ആമത്100 മീറ്റർ
2006ഏഷ്യൻ ഗെയിംസ്ദോഹ, ഖത്തർ3-ആമത്200 മീറ്റർ
2007ഏഷ്യൻ ചാമ്പ്യൻഷിപ്പ്അമ്മാൻ, ജോർദാൻ1-ആമത്100 മീറ്റർ
2007ഏഷ്യൻ ചാമ്പ്യൻഷിപ്പ്അമ്മാൻ, ജോർദാൻ1-ആമത്200 മീറ്റർ
2007ലോക ചാമ്പ്യൻഷിപ്പ്ഒസാക, ജപ്പാൻ3-ആമത്200 മീറ്റർ
"https:https://www.search.com.vn/wiki/index.php?lang=ml&q=സുശാന്തിക_ജയസിംഗെ&oldid=2653419" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്