Jump to content

സോണിക് അഡ്വാൻസ് 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോണിക് അഡ്വാൻസ് 2
വടക്കേ അമേരിക്കൻ കവർ
വികസിപ്പിച്ചത്ഡിംപ്സ്
പുറത്തിറക്കിയത്[[ജപ്പാൻ | സെഗ]] വടക്കേ അമേരിക്ക
സംവിധാനംഅകിനോരി നിഷിയമ
നിർമ്മാണംയൂജി നാക
ഹിരോഷി മത്സുമോടോ
ആർട്ടിസ്റ്റ്(കൾ)യൂജി യുവേകവ
സംഗീതംയൂതാക മിനോബെ
തത്‌സുയുകി മെയ്ഡ
തെരുഹിക നകാഗവ
പരമ്പരസോണിക് ദ ഹെഡ്ജ്ഹോഗ്
പ്ലാറ്റ്ഫോം(കൾ)ഗെയിം ബോയ് അഡ്വാൻസ്
പുറത്തിറക്കിയത്December 19, 2002 NA
വിഭാഗ(ങ്ങൾ)പ്ലാറ്റ്ഫോം ഗെയിം, ആക്ഷൻ ഗെയിം
തര(ങ്ങൾ)ഏകാംഗം, മൾട്ടിപ്ലെയർ

2002 ഡിംപ്സ് വികസിപ്പിച്ചെടുത്ത ഒരു സൈഡ് സ്ക്രോളിങ്ങ് പ്രതല വീഡിയോ ഗെയിമാണ് സോണിക് അഡ്വാൻസ് 2. സർവീസ് ഗെയിംസ് (സെഗ), ടി.എച്ച്.ക്യൂ (ടോയ് ഹെഡ്ക്വാർട്ടേഴ്സ്), ഇൻഫോഗ്രെയിംസ് എന്നിവരാണ് ഈ ഗെയിം വിവിധ രാജ്യങ്ങളിലായി പുറത്തിറക്കിയത്.[1] സോണിക് ഹെഡ്ജ്ഹോഗ് വീഡിയോ ഗെയിം പരമ്പരയുടെ ഭാഗമായി പുറത്തിറങ്ങിയ സോണിക് അഡ്വാൻസ് 2, സോണിക് അഡ്വാൻസിന്റെ രണ്ടാം പതിപ്പാണ്. സോണിക് ദ ഹെഡ്ജ്ഹോഗ് എന്ന പ്രധാന കഥാപാത്രത്തെ നിയന്തിച്ച് കൂട്ടുകാരെ രക്ഷിക്കുകയും മാന്ത്രിക ശക്തിയുള്ള 7 മരതകക്കല്ലുകൾ ഡോക്ടർ എഗ്ഗ്മാൻ എന്ന കഥാപാത്രത്തിൽനിന്നും തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് ഈ കളി.[2] പല തരത്തിലുള്ള ഘട്ടങ്ങളുള്ള ഈ കളിയിൽ ഒരോ ഘട്ടവും പൂർത്തിയാകുമ്പോൾ ഡോക്ടോർ എഗ്ഗ്മാനുമായി ബോസ് ബാറ്റിൽ എന്ന യുദ്ധത്തിൽ ഏർപ്പെടുന്നു.

2002 ഫെബ്രുവരിയിൽ ആരംഭിച്ച സോണിക് അഡ്വാൻസ് 2ന്റെ നിർമ്മാണം എട്ട് മാസങ്ങളോളം നീണ്ടുനിന്നു. ആദ്യ പതിപ്പിനുപയോഗിച്ച ഗെയിം എഞ്ചിന്റെ പുതുക്കിയ പതിപ്പാണ് ഈ ഗെയിം പ്രോഗ്രാം ചെയ്യാനായി ഉപയോഗിച്ചത്. സോണിക് അഡ്വാൻസ്എന്ന ആദ്യം പുറത്തിറങ്ങിയ ഗെയിമിനേക്കാൾ കൂടുതൽ വേഗതയും മികച്ചതുമാക്കുക എന്നതായിരുന്നു നിർമ്മാതാക്കളുടെ ലക്ഷ്യം. പുറത്തിറങ്ങിയ ശേഷം മികച്ച പ്രതികരണങ്ങളാണ് സോണി അഡ്വാൻസ് 2ന് ലഭിച്ചത്. മുൻപ് പുറത്തിറങ്ങിയിട്ടുള്ള ഗെയിമുകളെ അപേക്ഷിച്ച് സോണിക് അഡ്വാൻസ് 2നുണ്ടായിരുന്ന മെച്ചപ്പെടുത്തലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോണിക് അഡ്വാൻസ് പരമ്പരയിലെ മൂന്നാമത്തെ ഗെയിമായ സോണി അഡ്വാൻസ് 3 2004ൽ പുറത്തിറങ്ങി. 2016 ഫെബ്രുവരിയിൽ നടന്ന Wii U കമ്പനിയുടെ വിർച്വൽ കൺസോളിൽ പുന-പ്രസിദ്ധീകരിക്കുകയുണ്ടായി.

കളിക്കുന്ന രീതി

ആദ്യ പതിപ്പായ സോണിക് അഡ്വാൻസിന് സമാനമായ ഒരു സൈഡ്-സ്ക്രോളിങ്ങ് പ്രതല ആക്ഷൻ ഗെയിമാണ് സോണിക് അഡ്വാൻസ് 2. ഗെയിം കളിക്കുന്ന വ്യക്തി സോണിക് ദ ഹെഡ്ജ്ഹോഗ് എന്ന കേന്ദ്ര കഥാപാത്രത്തെ നിയന്ത്രിക്കുന്നു. ഡോക്ടർ എഗ്ഗ്മാനെ ബോസ് ബാറ്റിലിൽ യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയാൽ ക്രീം ദ റാബിറ്റും സഹായി ചീസും, ടെയിൽസ്, ക്നക്കിൾസ് ദ എക്കിഡ്ന തുടങ്ങിയ മൂന്ന് കഥാപാത്രങ്ങളെ കൂടി കളിക്കുന്നയാൾക്ക് അൺലോക്ക് ചെയ്യാൻ സാധിക്കും.[2] ഈ ഓരോ കഥാപാത്രത്തെയും ഉപയോഗിച്ച് കളി പൂർത്തിയാക്കിയാൽ എമി റോസ് എന്ന അഞ്ചാമത്തെ കഥാപാത്രത്തെക്കൂടി അൺലോക്ക് ചെയ്യാൻ സാധിക്കും. ഓരോ കഥാപാത്രത്തിനും അതിന്റേതായ നീക്കങ്ങളും ശക്തികളും നിശ്ചയിച്ചിട്ടുണ്ട്. സോണിക്കിന് ചെറിയ സമയത്തേക്ക് സംരക്ഷണ കവചമായി പ്രവർത്തിക്കുന്നതിനും, ക്രീമിനും ടെയിൽസിനും പറക്കുന്നതിനും, ക്നക്കിൾസിന് തൂക്കിനിൽക്കുന്നതിനും, എമിയ്ക്ക് ചുറ്റിക ഉപയോഗിച്ച് എതിരാളികളെ നശിപ്പിക്കുന്നതിനുമുള്ള പ്രത്യേക കഴിവുകളുണ്ട്. [2]

വിവിധ ഘട്ടങ്ങൾ (ലെവലുകൾ) പൂർത്തിയാക്കിയാണ്[3] സോണിക് പരമ്പരയിലെ ഗെയിമുകൾ കളിക്കേണ്ടത്. ഈ കളിയിലെ ഘട്ടങ്ങളെ ഏഴ് സോണുകളായി (മേഖലകൾ) തരം തിരിച്ചിരിക്കുന്നു. ഓരോ സോണിലും രണ്ട് സാധാരണ ഗെയിമും ലോകത്തെ ഡോക്ടർ എഗ്ഗ്മാനിൽ നിന്നും സംരക്ഷിക്കാനുള്ള ബോസ് ബാറ്റിലും ഉണ്ടായിരിക്കും.[4][5] ശക്തിയുടെ സൂചകമായി കളിക്കാരന് മോതിരങ്ങൾ ശേഖരിക്കാൻ സാധിക്കും. ഒരു എതിരാളിയാൽ കളിക്കുന്ന വ്യക്തി ആക്രമിക്കപ്പെടുമ്പോൾ എതിരാളിയുടെ മോതിരം എല്ലാ ഭാഗത്തേക്കും പോകും. പ്രത്യേക ശക്തിയുള്ള മരതകക്കല്ലുകൾ ശേഖരിച്ചു കഴിയുമ്പോൾ പ്രത്യേക സ്റ്റേജുകൾ കളിക്കാനുള്ള 7 പ്രത്യേക തരത്തിലുള്ള മോതിരങ്ങളും കളിക്കാരന് ലഭിക്കും.[6] ത്രിമാന രൂപത്തിലായിരിക്കും പ്രത്യേക സ്റ്റേജുകൾ കാണപ്പെടുക.[4] സോണിക്കിനോടൊപ്പം എല്ലാ ഘട്ടങ്ങളിലും വിജയിക്കുകയും ഏഴ് മരതകക്കല്ലുകൾ കണ്ടെത്തുകയും ചെയ്തു കഴിഞ്ഞാൽ കളിക്കാരന്റെ അവസാന ഗെയിം അൺലോക്ക് ചെയ്യപ്പെടും.

മറ്റ് കഥാപാത്രങ്ങളോടൊപ്പം എല്ലാ മരതകക്കല്ലുകളും നേടിക്കഴിഞ്ഞാൽ ശബ്ദ ടെസ്റ്റ് സൗകര്യവും ബോസ് ടൈം-അറ്റാക്കും ടൈനി ഗാർഡനും തുറക്കപ്പെടും. ഈ ഗാർഡനിൽ മോതിരങ്ങൾ ഉപയോഗിച്ച് ചീസിനുള്ള കളിപ്പാട്ടങ്ങൾ വാങ്ങാനും സാധിക്കും.[2][6] മറ്റ് ചെറിയ ഗെയിമുകളും ഗാർഡനിൽ കളിക്കാൻ സാധിക്കും.[7] ടൈം അറ്റാക്ക്,[8] മൾട്ടി പ്ലെയർ (ഒന്നിലധികം കളിക്കാർക്ക് കളിക്കാനുള്ള സൗകര്യം)[4] തുടങ്ങിയവും ഈ ഘട്ടത്തിൽ കളിക്കാൻ സാധിക്കും.

കഥയുടെ ആരംഭം

പുൽപ്രദേശത്തിലൂടെ യാത്ര ചെയ്യവേ, ക്രീമിനെയും സഹായി ചീസിനെയും ഡോക്ടർ എഗ്ഗ്മാൻ തട്ടിക്കൊണ്ടുപോകുന്നത് സോണിക് കാണാനിടയാകുന്നു. അവരെ രക്ഷച്ചതിനുശേഷം, ഡോക്ടർ എഗ്ഗ്മാൻ ലോകത്തിന്റെ അധിപതിയാകാൻ സഹായകമായ മരതകക്കല്ലുകൾ നേടിയെടുക്കുന്നതിനായി മൃഗങ്ങളെ തട്ടിക്കൊണ്ടുപോവുകയാണെന്ന് സോണിക് മനസ്സിലാക്കുന്നു. തുടർന്ന് മറ്റ് രണ്ട് സുഹൃത്തുക്കളായ ടെയിൽസിനെയും ക്നക്കിൾസിനെയും രക്ഷിക്കുന്നു. എല്ലാ മരതകക്കല്ലുകളും കളിക്കാരൻ കണ്ടെത്തിയോ എന്നതിനെ അടിസ്ഥാനമാക്കി രണ്ട് തരത്തിലുള്ള അവസാനമാണ് കളിയ്ക്കുള്ളത്. കളിക്കാരൻ മരതകക്കല്ലുകൾ നേടിയാൽ അവ ഉപയോഗിച്ച് സോണിക്, സൂപ്പർ സോണിക്കായി മാറുകയും എഗ്ഗ്മാനുമായി ബഹിരാകാശത്തുവച്ച് യുദ്ധത്തിലേർപ്പെട്ട് വിജയിക്കുകയും ചെയ്യുന്നു. എന്നാൽ കളിക്കാരൻ മരതകക്കല്ലുകൾ നേടിയില്ലെങ്കിൽ എഗ്ഗ്മാൻ രക്ഷപെടുന്നു.

നിർമ്മാണവും റിലീസും

ജാപ്പനീസ് വീഡിയോ ഗെയിം നിർമ്മാണ കമ്പനിയായ സോണിക് ടീമുമായി സഹകരിച്ച് വീഡിയോ ഗെയിം സ്റ്റുഡിയോയായ ഡിംപ്സ് ആണ് സോണിക് അഡ്വാൻസ് 2 നിർമ്മിച്ചത്. ആദ്യ പതിപ്പായ സോണിക് അഡ്വാൻസിന്റെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം 2002 ഫെബ്രുവരിയിലാണ് രണ്ടാം പതിപ്പിന്റെ നിർമ്മാണം ആരംഭിച്ചത്. എട്ടു മാസത്തോളം നീണ്ടുനിന്ന നിർമ്മാണ പ്രവർത്തനത്തിൽ സോണിക് അഡ്വാൻസ് എഞ്ചിന്റെ പരിഷ്കരിച്ച രൂപമുപയോഗിച്ചാണ് സോണിക് അഡ്വാൻസ് 2 പ്രോഗ്രാം ചെയ്തത്. ഗെയിം കൂടുതൽ മെച്ചപ്പെടുത്താനായി ഗ്രാഫിക്കൽ ഉള്ളടക്കങ്ങളെ കൂടുതൽ പരിഷ്കരിക്കുകയുണ്ടായി.[9] തുടക്കക്കാരായ കളിക്കാർക്ക് അനായാസം കളിക്കുന്നതിനായി 2003ൽ പുറത്തിറങ്ങിയ സോണിക് ഹീറോസ് എന്ന ഗെയിമിനുവേണ്ടി നിർമ്മിച്ച ക്രീം ദ റാബിറ്റ് എന്ന കഥാപാത്രത്തെയും[10] ഉൾപ്പെടുത്തുകയുണ്ടായി. [11]

യൂതാക മിനോബെ, തത്‌സുയുകി മെയ്ഡ, തെരുഹിക നകാഗവ എന്നിവർ ചേർന്നാണ് ഗെയിമിന്റെ സംഗീതം രചിച്ചത്.[12] 2002 ജൂലൈ 1ന് സെഗ സോണിക് അഡ്വാൻസ് 2 ഗെയിം ഔദ്യോഗികമായി പ്രഖ്യാപിച്ചു.[13] 2002 സെപ്റ്റംബറിൽ നടന്ന ടോക്കിയോ ഗെയിം ഷോയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.[11] 2002 ഡിസംബർ 19ന് ഗെയിം ജപ്പാനിൽ റിലീസ് ചെയ്തു. തുടർന്ന് 2003 മാർച്ച് 9ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലും[1] 2003 മാർച്ച് 21ന് യൂറോപ്പ്യൻ രാജ്യങ്ങളിലും പുറത്തിറക്കുകയുണ്ടായി.[14] ജപ്പാനിൽ സർവീസ് ഗെയിംസ് (സെഗ), വടക്കേ അമേരിക്കയിൽ ടി.എച്ച്.ക്യു, യൂറോപ്പിൽ ഇൻഫോഗ്രെയിംസ് എന്നിവരാണ് പ്രസിദ്ധീകരിച്ചത്.[1][14] 2016 ഫെബ്രുവരി 24ന് ജപ്പാനിൽ നടന്ന Wii U കമ്പനിയുടെ വിർച്വൽ കൺസോളിൽ ഗെയിം പുനഃപ്രസിദ്ധീകരിച്ചിരുന്നു. [15][16]

പ്രതികരണങ്ങൾ

മെറ്റാക്രിട്ടിക് എന്ന നിരൂപണ സംഗ്രഹകരുടെ വെബ്‌സൈറ്റിൽ സോണിക് അഡ്വാൻസ് 2ന് അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചത്.[17] ജപ്പാനിൽ 175,000 കോപ്പികളും[18] അമേരിക്കയിൽ 740,000 കോപ്പികളും[19] ബ്രിട്ടനിൽ 100,000 കോപ്പികളും വിറ്റഴിക്കപ്പെടുകയുണ്ടായി. [20]

ഗെയിമിന്റെ ഗ്രാഫിക്കൽ ഉള്ളടക്കവും അവതരണവും വളരെ ശ്രദ്ധിക്കപ്പെട്ടു.[1][4] ഗെയിം നിരൂപകരായ ഗെയിംസ്പോട്ട് മുൻ പതിപ്പിൽ നിന്നും ഗ്രാഫിക്സ് വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെടുകയുണ്ടായി.[6] പരിഷ്കരിച്ച കഥാപാത്രങ്ങളുടെ അനിമേഷനും മികച്ചതായിരുന്നുവെന്ന് ഗെയിംസ്പോട്ട് അഭിപ്രായപ്പെട്ടു. കൂടുതൽ തെളിച്ചമുള്ള ദൃശ്യങ്ങൾ മുൻ പതിപ്പിൽ നിന്ന് സോണിക് അഡ്വാൻസ് 2നെ വ്യത്യസ്തമാക്കുന്നുവെന്ന് ഐ.ജി.എൻ പറയുകയുണ്ടായി. പെപ്പി എന്ന സംഗീതഭാഗത്തെയും ഐ.ജി.എൻ പ്രശംസിച്ചു.[2] ഇതിന് സമാനമായ പ്രതികരണമാണ് ഓൾഗെയിമും പങ്കുവച്ചത്.[4] നിൻടെൻഡോ ഗെയിമിന്റെ സംഗീതത്തെ അഭിനനന്ദിക്കുകയും ആദ്യ പതിപ്പിൽ നിന്ന് പുനരുപയോഗിച്ച ദൃശ്യങ്ങളെ വിമർശിക്കുകയും ചെയ്തു.[1] മുൻ ഗെയിമുകളെ അപേക്ഷിച്ച് സോണിക് അഡ്വാൻസ് 2നുണ്ടായിരുന്ന റീപ്ലേ വാല്യു ശ്രദ്ധിക്കപ്പെട്ടു. [6][2]

സോണിക് അഡ്വാൻസ് പരമ്പര

സോണിക് അഡ്വാൻസ് 2ൽ അവതരിപ്പിക്കപ്പെട്ട ക്രീം ദ റാബിറ്റ് എന്ന കഥാപാത്രം തുടർന്ന് പുറത്തിറങ്ങിയ സോണിക് ഗെയിംസിലും ഉൾപ്പെട്ടിരുന്നു.[21] സോണിക് അഡ്വാൻസ് 2ന്റെ തുടർച്ചയായ സോണിക് അഡ്വാൻസ് 3 2004ൽ റിലീസ് ചെയ്യപ്പെട്ടു. സോണിക് അഡ്വാൻസ് ത്രയത്തിലെ അവസാന പതിപ്പായിരുന്നു ഇത്. [22]

അവലംബം

പുറം കണ്ണികൾ

"https://www.search.com.vn/wiki/?lang=ml&title=സോണിക്_അഡ്വാൻസ്_2&oldid=3264833" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ