സോറിയാസിസ്

ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്.[1] ത്വക്കിൽ അസാധാരണമായ പാടുകൾ കാണാം. ഈ പാടുകൾ സാധാരണയായി ചുവന്ന നിറത്തിലും, ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്‌. ഇവ ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രം എന്നാ രീതിയിലും ശരീരം മുഴുവൻ എന്നാ രീതിയിലും കാണപ്പെടാറുണ്ട്.[2] ത്വക്കിനു പറ്റുന്ന പരിക്കുകൾ ത്വക്കിൽ സോറിയാസിസ് മാറ്റങ്ങൾക്കു കാരണമാകാം, ഇതിനെ കോബ്നർ ഫിനോമെനൻ എന്ന് പറയുന്നു.[3]

സോറിയാസിസ്
ഉച്ചാരണം
  • /s[invalid input: 'ɵ']ˈr.əs[invalid input: 'ɨ']s/
    (psora + -iasis)
സ്പെഷ്യാലിറ്റിഡെർമറ്റോളജി Edit this on Wikidata

രോഗലക്ഷണങ്ങൾ

പ്രധാനമായും സോറിയാസിസ് 5 തരങ്ങളാണ് ഉള്ളത്: പ്ലേക്ക് സോറിയാസിസ്, ഗുട്ടേറ്റ് സോറിയാസിസ്, പുസ്റ്റുലാർ സോറിയാസിസ്, എരിത്രോഡെർമിക് സോറിയാസിസ്.

ഓരോ രോഗിയിലും രോഗത്തിൻറെ ശക്തി അനുസരിച്ചു വ്യത്യസ്തമായ രോഗ ലക്ഷണങ്ങളും അടയാളങ്ങളുമാണ് കാണുക. സാധാരണയായി സോറിയാസിസ് രോഗബാധിതർ കാണിക്കുന്ന രോഗലക്ഷണങ്ങൾ ഇവയാണു:[4]

  • പിങ്ക്-ചുവപ്പ് നിറത്തിൽ ത്വക്ക് കാണപ്പെടും, വെള്ള സ്കേലുകളും കാണപ്പെടും.
  • വരണ്ടു കാണപ്പെടുന്ന ത്വക്ക്, വിള്ളലുകളും ഉണ്ടാകും, ഇടയ്ക്ക് ചോര പൊടിയും.
  • വെള്ളത്തുള്ളികൾ പോലെ പാടുകൾ (കുട്ടികളിൽ)
  • പുകയുന്ന പോലെയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുക.
  • കുഴികൾ ഉള്ളതും സമത്വമില്ലാത്തതുമായ നഖങ്ങൾ
  • കട്ടിയുള്ളതും വീർത്തതുമായ സന്ധികൾ
  • ചലം നിറഞ്ഞ കുരുകൾ ശരീരത്തിൽ കാണപ്പെടുന്നത്

രോഗനിർണയവും ചികിത്സയും

ത്വക്ക് കാണപ്പെടുന്നതിനു അനുസരിച്ചാണു സോറിയാസിസ് രോഗനിർണയം. ത്വക്കിലെ പാടുകൾ കാണുമ്പോൾ രോഗനിർണയം സാധ്യമാണ്.[5] രോഗനിർണയത്തിനു പ്രത്യേക രോഗനിർണയ പ്രക്രിയയോ രക്ത പരിശോധനയോ ആവശ്യമില്ല. [6][7]

സോറിയാസിസ് രോഗകാരണത്തെക്കുറിച്ചു പല അഭിപ്രായങ്ങൾ ഉണ്ട്. ജനിതക കാരണങ്ങളാൽ, ജീവിതശൈലിയാൽ, മറ്റു മരുന്നുകളുടെ പാർശ്വഫലത്താൽ സോറിയാസിസ് രോഗമുണ്ടാകാം.[8][9][10][11]

ഓരോ തരം സോറിയാസിസിനും വിവധ രോഗലക്ഷണങ്ങളാണ് ഉള്ളത്, ഈ രോഗലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സയും. രോഗത്തിൻറെ മൂർച്ചയ്ക്കു അനുസരിച്ചും ചികിത്സയിൽ വ്യത്യാസങ്ങൾ വരും.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സോറിയാസിസ്&oldid=3896328" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്