സ്വാതന്ത്ര്യം (രാഷ്ട്രം)

ഒരു ദേശത്തിൻ്റെയോ, രാജ്യത്തിന്റെയോ രാഷ്ട്രത്തിൻ്റെയോ കാര്യത്തിൽ, സ്വാതന്ത്ര്യം എന്നത് മറ്റൊരു രാജ്യത്തിൻ്റെയോ പ്രദേശത്തിൻ്റെയോ ഭരണത്തിൽ നിന്നുള്ള മോചനം ആണ്.[2] സ്വാതന്ത്ര്യം നേടിയ പ്രദേശത്തിന്റെ സ്വയം ഭരണവും പരമാധികാരവും നിയമ നിർമ്മാണവും നിയന്ത്രണവുമെല്ലാം കൈകാര്യം ചെയ്യുന്നത് ആ പ്രദേശത്തുള്ളവർ തന്നെയായിരിക്കും.[2] സ്വാതന്ത്ര്യത്തിന്റെ വിപരീതമാണ് ആശ്രിത പ്രദേശ പദവി. ഒരു രാജ്യം എല്ലാത്തരം വിദേശ കൊളോണിയലിസത്തിൽ നിന്നും മുക്തമാകുന്ന ദിവസം ആ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു.

ഇന്ത്യയുടെ അധികാര കൈമാറ്റം, ഓഗസ്റ്റ് 15, 1947.
വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തുള്ള പതിമൂന്ന് ബ്രിട്ടീഷ് കോളനികൾ 1776-ൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
തെക്കേ അമേരിക്കയിലെ നിരവധി സ്പാനിഷ് പ്രദേശങ്ങളിൽ ഒന്നായ ചിലി 1818-ൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
1822 സെപ്തംബർ 7-ന് ബ്രസീൽ സ്വാതന്ത്ര്യം നേടിയതിന്റെ വാർത്ത പുറത്ത് വന്നതിന് ശേഷം സാവോ പോളോയിൽ ഒരു ജനക്കൂട്ടം പെഡ്രോ രാജകുമാരനെ വളഞ്ഞു.
1917-ലെ ഫിന്നിഷ് സെനറ്റ്, പ്രധാനമന്ത്രി ഒരു വട്ടമേശയിൽ. 1917 ഡിസംബർ 4-ന് സെനറ്റ് ഫിൻലാൻഡിനെ സ്വതന്ത്രമായി പ്രഖ്യാപിക്കുകയും 1917 ഡിസംബർ 6 ന് പാർലമെന്റ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു [1] അത് ഫിൻലാന്റിന്റെ സ്വാതന്ത്ര്യ ദിനമായി മാറി.

സ്വാതന്ത്ര്യവും സ്വയംഭരണവും തമ്മിലുള്ള വ്യത്യാസം

സ്വയംഭരണാധികാരം എന്നത് ഒരു മേൽനോട്ട അധികാരം മാത്രം നൽകിയ ഒരുതരം സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു, അതിനാൽ അപ്പോഴും ആ പ്രദേശത്തിന്മേൽ ആത്യന്തിക അധികാരം മറ്റൊരു പ്രദേശം നിലനിർത്തുന്നു. ഒരു സ്വയംഭരണ പ്രദേശമെന്ന നിലയിൽ അതിന്റെ സംരക്ഷണത്തിനായി ഒരു വലിയ ഗവൺമെന്റിനെ ആശ്രയിക്കുന്ന ഒരു സ്വയംഭരണ പ്രദേശത്തെയാണ് പ്രൊട്ടക്റ്ററേറ്റ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.[3]

സ്വാതന്ത്ര്യത്തിനുള്ള അവകാശം

20-ആം നൂറ്റാണ്ടിലെ അപകോളനിവൽക്കരണ തരംഗത്തിൽ കോളനികൾ യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി റസലൂഷൻ 1514 എന്ന പേരിലുള്ള കൊളോണിയൽ രാജ്യങ്ങൾക്കും ജനങ്ങൾക്കും സ്വാതന്ത്ര്യം നൽകുന്നതിനുള്ള 1960-ലെ പ്രഖ്യാപനം പോലുള്ള രേഖകളിലൂടെ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ നേടിയെടുത്തു, എന്നാൽ ഈ അവകാശം കോളനികൾ പോലുള്ള സ്വതന്ത്ര പ്രദേശിക സ്ഥാപനങ്ങൾക്ക് മാത്രമേ ബാധകമാകുമായിരുന്നുള്ളൂ.[4] ഈ അവകാശങ്ങൾ എല്ലാ ആളുകൾക്കും എത്രത്തോളം ബാധകമാണ് എന്നത് ഒരു നിർണായക ചർച്ചാവിഷയമാണ്.

സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ

1918 ഫെബ്രുവരി 23-ന് എസ്തോണിയയിലെ പർനുവിൽ എസ്തോണിയൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പൊതു പ്രഖ്യാപനം
അൽബേനിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച വ്‌ലോറെ അസംബ്ലിയുടെ ഒന്നാം വാർഷികത്തിൽ ഇസ്മായിൽ ഖെമാലി (28 നവംബർ 1912)

ചിലപ്പോൾ, ഒരു ആധിപത്യ ശക്തിയിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ആഗ്രഹിക്കുന്ന ഒരു സംസ്ഥാനം ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം പുറപ്പെടുവിക്കും; 1320-ലെ സ്‌കോട്ട്‌ലൻഡിന്റെ അർബ്രോത്ത് പ്രഖ്യാപനമാണ് ഏറ്റവും പഴയ ഉദാഹരണം, 2012-ൽ അസവാദിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവും 2017-ലെ കറ്റാലൻ സ്വാതന്ത്ര്യ പ്രഖ്യാപനവുമാണ് ഏറ്റവും പുതിയ ഉദാഹരണങ്ങൾ. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും അത് നേടുന്നതും തികച്ചും വ്യത്യസ്തമാണ്. അറിയപ്പെടുന്ന വിജയകരമായ ഉദാഹരണമാണ് 1776-ൽ പുറത്തിറക്കിയ യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനം.[5][6] ദേശീയ സ്വാതന്ത്ര്യത്തിന്റെ തീയതികൾ (അല്ലെങ്കിൽ, സാധാരണഗതിയിൽ, വിപ്ലവത്തിന്റെ ആരംഭം), സാധാരണയായി സ്വാതന്ത്ര്യ ദിനം എന്നറിയപ്പെടുന്ന ദേശീയ അവധിയായി ആഘോഷിക്കപ്പെടുന്നു.

ചരിത്രപരമായ അവലോകനം

ആധുനിക ഭരണകൂട വ്യവസ്ഥയുടെ ഉദയത്തിന് മുമ്പ് സ്വാതന്ത്ര്യം എന്ന ആശയം ഇന്നത്തേതിനേക്കാൾ കൂടുതൽ ആപേക്ഷികമായിരുന്നു. ഉദാഹരണത്തിന് അന്നത്തെ യൂറോപ്പിലെ മിക്ക ഭരണാധികാരികളും യഥാർത്ഥത്തിൽ സ്വതന്ത്രരായിരുന്നില്ല, അവർ ആത്മീയ കാര്യങ്ങളിൽ മാർപ്പാപ്പയോട് കൂറ് പുലർത്തുകയും, മിക്ക കേസുകളിലും, വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ അധികാരത്തിന് വിധേയരാകുകയും ചെയ്തു വന്നിരുന്നു.[7] ക്രമേണ മാറ്റം സംഭവിച്ചു. വിശുദ്ധ റോമൻ സാമ്രാജ്യം 1806 വരെ നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെയും പത്തൊൻപതാം നൂറ്റാണ്ടിന്റെയും അവസാനത്തോടെയാണ് സമ്പൂർണ്ണ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആധുനിക സങ്കൽപ്പം അതിന്റെ ഉന്നതിയിലെത്തിയത്.[7] ഇരുപതാം നൂറ്റാണ്ടിൽ പല പുതിയ രാജ്യങ്ങളും അവരെ നിയന്ത്രിച്ചിരുന്ന കൊളോണിയൽ ശക്തികളിൽ നിന്ന് സ്വാതന്ത്ര്യം നേടി.

ചരിത്രപരമായി, സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട നാല് പ്രധാന കാലഘട്ടങ്ങളുണ്ട്:

ഭൂഖണ്ഡങ്ങൾ

ഭൂഖണ്ഡംനം.സ്വാതന്ത്ര്യം നേടിയ അവസാനത്തെ രാജ്യം
  ആഫിക്ക
54സൗത്ത് സുഡാൻ (2011)
  അമേരിക്കൻ ഭൂഖണ്ഡങ്ങൾ
35സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് (1983)[a]
  ഏഷ്യ
44ഈസ്റ്റ് തിമൂർ (2002)
  യൂറോപ്പ്
50[b]മോണ്ടിനെഗ്രോ (2006)
  ഓഷ്യാനിയ
14പലാവു (1994)[c]
N/Ade facto condominium international

ഇതും കാണുക

കുറിപ്പുകൾ

അവലംബം

കൂടുതൽ വായനയ്ക്ക്

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്