ഹക്ക ജനങ്ങൾ

ഹക്ക ഭാഷ സംസാരിക്കുന്ന ഹാൻ ചൈനീസ് ജനതയാണ് ഹക്ക ജനങ്ങൾ Hakkas (ചൈനീസ്: 客家), Hakka Han എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്.,[1][4]ഗുവാനോഡോങ്, ഫുജിയാൻ, ജിയാങ്സി, ഗുവാങ്സി, സിചുവൻ, ഹുനാൻ, ഷെജിയാങ്, ഹൈനാൻ, ഗുയ്ഷോ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവർ താമസിക്കുന്നത്.ഹക്ക - Hakka (客家)- എന്ന ചൈനീസ് വാക്കിന് ഗസ്റ്റ് ഫാമിലീസ് - അതിഥി കുടുംബങ്ങൾ എന്നാണ് അർത്ഥം. [5]മറ്റു ചൈനീസ് ജനവിഭാഗങ്ങളെ പോലെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ പേരിലല്ല ഈ ജനവിഭാഗം അറിയപ്പെടുന്നത്. പ്രവിശ്യ, രാജ്യം , നഗരം എന്നിവയുമായി ബന്ധപ്പെട്ട പേരല്ല, ഹക്ക എന്നത്. ഹക്കാ ഭാഷ സംസാരിക്കുന്നവരോ അല്ലെങ്കിൽ ഹക്കയിലെ ഏതെങ്കിലും വംശത്തിൽ പെട്ടവരോആയ ആളുകളെയാണ് ആധുനിക കാലത്ത് സാധാരണയായി ഹക്ക ജനതയായി പരിഗണിക്കുന്നത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായി അറിയപ്പെടുന്ന ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ മഞ്ഞ നദിയുടെ (ഹ്വാംഗ് ഹൊ) അതിർത്തി പ്രദേശങ്ങളായ ആധുനിക വടക്കൻ ചൈനീസ് പ്രവിശ്യകളുടെ ഭാഗമായ ഷാൻങ്‌സി, ഹെനാൻ, ഹുബീ എന്നിവിടങ്ങളിലാണ് ഹക്ക ജനതയുടെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ഇവിടെ നിന്നും കുടിയേറ്റ പരമ്പരകളിലൂടെയാണ് ഇന്ന് ഹക്കകൾ കാണപ്പെടുന്ന തെക്കൻ ചൈനയുടെ ഭാഗത്തെത്തിയതെന്നാണ് കരുതുന്നത്. ഗണ്യമായ തോതിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്കും കുടിയേറി.[6] ചൈനീസ് സമുദായ വിഭാഗങ്ങളായ 80 ദശലക്ഷം ഹക്ക ജനങ്ങളാണ് ഇത്തരത്തിൽ ലോകത്താകമാനം കുടിയേറിയതെന്നാണ് കണക്ക്.[2]

Hakka
客家 Hak-kâ
客家漢族[1]
A Hakka woman wearing a traditional hat.
Total population
c. 80 million worldwide[2]
Regions with significant populations
Mainland China (Guangdong, Fujian, Jiangxi, Guangxi, Sichuan, Hunan, Zhejiang, Hainan, Guizhou, Hong Kong, Macao), Taiwan, Southeast Asia (Singapore, Malaysia, Indonesia, Thailand, Vietnam, Myanmar, Timor-Leste), South Asia (India, Nepal, Bangladesh, Sri Lanka[3]), Oceania (Fiji, Australia, New Zealand), Africa (South Africa, Mauritius, Réunion, Kenya, Tanzania, Uganda), North America (United States, Canada), Europe (United Kingdom, France, Netherlands), Caribbean (Cuba, Trinidad and Tobago, Guyana, Suriname, Jamaica), Central and South America (Mexico, Colombia, Panama, Brazil, Peru, Argentina)
Languages
Hakka Chinese
Religion
Predominantly Chinese folk religions (Taoism, Confucianism, ancestral worship and others), Mahayana Buddhism, Christianity, non religious and others
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Other Han Chinese groups, She people
ഹക്ക ജനങ്ങൾ
Chinese客家
Literal meaning"Guest Families"


ആധുനിക ചൈനീസ് ചരിത്രത്തിലും വിദേശ ചൈനീസ് ചരിത്രത്തിലും ഹക്ക ജനങ്ങൾക്ക് കാര്യമായ സ്വാധീനമുണ്ടായിരുന്നു. പ്രത്യേകിച്ച്, അവർ പല വിപ്ലവ, ഭരണകൂട, സൈനിക നേതാക്കളുടെ പ്രധാന സ്രോതസ്സായിരുന്നു. [7]


ഉത്ഭവവും കുടിയേറ്റവും വിവിധ വിഭാഗങ്ങളും

ഉത്ഭവം

വടക്കൻ ചൈനയിൽ ഉത്ഭവിച്ച ഹാൻ ചൈനീസ് വംശത്തിലെ ഒരു ഉപവിഭാഗമായാണ് ഹാക്ക ജനങ്ങൾ സാധാരണയായി അറിയപ്പെടുന്നത്. [8][9] ഹക്ക ജനങ്ങളുടെ ഉത്ഭവം കണ്ടെത്തുന്നതിന് മൂന്ന അംഗീകൃത സിദ്ധാന്തങ്ങളാണ് നരവംശശാസ്ത്രജ്ഞരും ചരിത്രക്കാരൻമാരും ഭാഷാപണ്ഡിതരും സ്വീകരിച്ചിരിക്കുന്നത്. [10]

  1. ചൈനയിലെ മധ്യ സമതല മേഖലയിൽ നിന്നുള്ള ഹാൻ ചൈനീസ് വംശചരാണ് ഹക്കാസ് ( ഇന്നത്തെ ഷാൻങ്‌സി, ഹെനാൻ പ്രവിശ്യകൾ അടങ്ങിയ പ്രദേശം) [10]
  2. തെക്കൻ പ്രദേശത്തുള്ള ചിലസ്ഥലങ്ങളിലുള്ള ആളുകളടക്കം ചൈനയിലെ മധ്യ സമതല മേഖലയിൽ നിന്നുള്ള ഹാൻ ചൈനീസ് വംശചരാണ് ഹക്കാസ്. [10]
  3. തെക്കു ഭാഗത്തുള്ള ഹാൻ ചൈനീസ് വിഭാഗമാണ് ഭൂരിഭാഗം ഹക്കാസും, വടക്കുഭാഗത്തെ ചില ഭാഗത്തുള്ളവരും അടങ്ങിയതാണ്. [10]

അവസാനത്തെ രണ്ട് സിദ്ധാന്തങ്ങൾ ഒന്നിലധികം ശാസ്ത്രീയ പഠനങ്ങളാൽ ഏകോപിച്ചതാണ്. [9][10][11]

കുടിയേറ്റം

വടക്കൻ ചൈനയിലെ മഞ്ഞ നദിക്കരയുടെ പ്രവിശ്യകളിൽ നിന്ന് കുടിയേറിയ ജനങ്ങളെയാണ് ഹക്ക എന്ന് പറയുന്നത്. ആദ്യകാലത്ത് പ്രത്യേക ജനവിഭാഗങ്ങളെ ഹക്ക എന്ന പറഞ്ഞിരുന്നില്ല.[12] സാമ്രാജ്യത്വ ചൈനയിലെ ആദ്യ രാജവംശമായ ഖിൻ രാജവംശ (221-206 ബിസി) കാലം മുതൽ സാമൂഹികമായ അസ്വസ്ഥതകളും വിപ്ലവങ്ങളും പടയോട്ടങ്ങളും കാരണം ഹക്ക വംശജരുടെ പൂർവ്വീകർ പല തവണയായി തെക്കൻ ഭാഗത്തേക്ക് കുടിയേറുകയായിരുന്നു.പതിനാറാം നൂറ്റാണ്ടിൽ, സാമ്പത്തിക പുരോഗതിയുടെ ഫലമായി സിങ്ക് ഖനനം നടക്കുന്ന കുന്നിൻ പ്രദേശങ്ങളിലേക്കും കാർഷിക വിളകൾ നട്ടു വളർത്താനായി തീരദേശ സമതലങ്ങളിലേക്കും നീങ്ങി. സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഈ സംരംഭങ്ങൾ പലതും പരാജയപ്പെട്ടു. ഇതോടെ, അനേകം പേർ പലവട്ടമായി തിരിച്ചുവരാൻ തുടങ്ങി. [13]

സ്വത്വം

ചില സാമൂഹികവും സാംസ്‌കാരികവുമായ ( ഉദാഹരണത്തിന് ഭാഷ വ്യത്യാസങ്ങൾ) വ്യത്യാസങ്ങൾ കാരണം സമീപ പ്രദേശത്തുള്ള ജനങ്ങളിൽ നിന്നും വ്യത്യസ്തമാണെങ്കിലും ഹാൻ ചൈനീസ് ജനതയാണ് ഭൂരിപക്ഷം. പ്രത്യേക ജില്ലകൾ, പ്രവിശ്യകൾ അല്ലെങ്കിൽ പ്രദേശങ്ങൾ പരിഗണിക്കാതെ ചരിത്രപരമായ ഉറവിടങ്ങളിൽ നിന്നുള്ള ജനസംഖ്യായനുസരിച്ച് പൊതുവായാണ് ഇവരെ പരിഗണിക്കുന്നത്.

ചരിത്രം

അക്രമങ്ങളുടെയും കഷ്ടപ്പാടുകളുടെയും ചരിത്രമാണ് ഹക്കകളുടെ ചരിത്രം.കലാപങ്ങളിലും കൂട്ടക്കൊലകളിലുമായി ഹക്ക ജീവിതങ്ങൾക്ക് ഭീകരമായ നഷ്ടമുണ്ടായിട്ടുണ്ട്.

ഭക്ഷണ സംസ്കാരം

സൂക്ഷിച്ചുവെക്കുന്ന മാംസാഹാരങ്ങൾക്ക് പ്രസിദ്ധമാണ് ഹക്ക ഭക്ഷണം. യോങ് താഉ ഫൂ ഒരു ജനകീയ ഹക്ക ഭക്ഷണമാണ്. സോയാ ബീൻ പാലിൽ നിന്ന് നിർമ്മിക്കുന്ന തോഫു, ബ്രൈസിങ് എന്നിവ ഇവരുടെ പ്രധാന ഭക്ഷണങ്ങളാണ്.

സ്‌ത്രീകൾ

ചരിത്രപരമായി, ഹക്ക വനിതകൾ അവരുടെ കാൽപാദങ്ങൾ തുറന്നിട്ട് പാദരക്ഷകൾ ധരിക്കാതെയാണ് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.[14]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹക്ക_ജനങ്ങൾ&oldid=3981015" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്