ഹെൻറിയറ്റ് പ്രസ്ബർഗ്

ഹെൻറിയറ്റ് പ്രസ്ബർഗ് (ജീവിതകാലം: 20 സെപ്റ്റംബർ 1788 - നവംബർ 30, 1863) വിവാഹത്തിനുശേഷം ഹെൻറിയറ്റ് മാർക്സ് എന്നറിയപ്പെട്ട വനിതയും സോഷ്യലിസ്റ്റ് തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ കാൾ മാർക്സിന്റെ മാതാവുമായിരുന്നു.

ഹെൻറിയറ്റ് പ്രസ്ബർഗ്
ജനനം(1788-09-20)20 സെപ്റ്റംബർ 1788
Nijmegen, Netherlands
മരണം30 നവംബർ 1863(1863-11-30) (പ്രായം 75)
Trier, Prussian Rhineland
ദേശീയത
  • Dutch, then Prussian
അറിയപ്പെടുന്നത്Mother of Karl Marx
ജീവിതപങ്കാളി(കൾ)Heinrich Marx
8, സിമിയോൺസ്ട്രാസ്, ട്രയർ: മാർക്സ് കുടുംബത്തിന്റെ വീട് (1819–42)

ആദ്യകാലജീവിതം

1756 ൽ നിർമ്മിക്കപ്പെട്ട നിജ്മെഗനിലെ നോൺനെൻസ്ട്രാറ്റിലെ സിനഗോഗ്.

ഹെൻറിയറ്റ് പ്രസ്ബർഗ്[i] 1788 സെപ്റ്റംബർ 20 ന് നെതർലൻഡിലെ നിജ്മെഗനിൽ ജനിച്ചു. ഐസക് ഹെയ്മാൻസ് പ്രസ്ബർഗ് (1747-1832), നാനെറ്റ് സലോമോൻസ് കോഹൻ (1754–1833) എന്നിവരുടെ അഞ്ചു കുട്ടികളിൽ രണ്ടാമത്തെയാളായിരുന്നു ഹെൻറിയറ്റ്.[1] പ്രസ്ബർഗുകൾ അക്കാലത്തെ ഒരു സമ്പന്ന കുടുംബമായിരുന്നു. ഐസക് ഒരു വസ്ത്ര വ്യാപാരിയായിരുന്നു. നിജ്മെഗലിലെ വളർന്നുവരുന്ന ജൂത സമൂഹത്തിലെ[ii] പ്രമുഖ അംഗങ്ങളായിരുന്ന അവർ, ആദ്യം നോണെൻ‌സ്ട്രാറ്റിൽ താമസിക്കുകയും ഹെൻ‌റിയറ്റിന് 19 വയസ്സുള്ളപ്പോൾ ഗ്രോട്ടെസ്ട്രാറ്റിൽ വാസമുറപ്പിക്കുകയും ചെയ്തു. ഐസക്ക് നോണെൻ‌സ്ട്രാറ്റിലെ[3] സിനഗോഗിലെ കാന്ററായിരുന്നപ്പോൾ[iii] അവിടെ അദ്ദേഹത്തിന്റെ പിതാവ് ഹിർഷ്ൽ (അല്ലെങ്കിൽ ചൈം) പ്രസ്ബർഗ് റാബ്ബിയായി സേവനമനുഷ്ടിച്ചിരുന്നു.[5] ഒരു നൂറ്റാണ്ടെങ്കിലും കുടുംബത്തിൽ റാബ്ബിമാർ ഉണ്ടായിരുന്നു.[6]

ഹെൻ‌റിയറ്റ് പ്രസ്ബർഗ് 1814 നവംബർ 22 ന് നിജ്മെഗൻ സിനഗോഗിൽ[7] വച്ച് ഹിർഷൽ (പിന്നീട് ഹെൻ‌റിക്) മാർക്സിനെ (1777–1838) വിവാഹം കഴിക്കുകയും അവൾക്ക് ഇരുപതിനായിരം ഗിൽഡർ സ്ത്രീധനം ലഭിക്കുകയും ചെയ്തു. വിവാഹശേഷം പ്രഷ്യൻ റൈൻലാന്റിലെ ഹെൻ‌റിച്ചിന്റെ ജന്മനഗരമായ ട്രിയറിലേക്ക് ഈ ദമ്പതികൾ താമസം മാറ്റുകയും അവിടെ ഹെൻ‌റിക് ഒരു അഭിഭാഷകനായി വിജയകരമായി ജീവിതം നയിക്കുകയും ചെയ്തു. ഇവിടെവച്ച് നാല് ആൺമക്കളും അഞ്ച് പെൺമക്കളുമായി അവർക്ക് ഒമ്പത് മക്കളുണ്ടാകുകയും രണ്ട് ആൺമക്കൾ ബാല്യത്തിൽത്തന്നെ മരണമടയുകയും ചെയ്തു.[8] അവരുടെ മൂന്നാമത്തെ കുട്ടിയായ കാൾ 1818 മെയ് 5 ന് ജനിച്ചു. 1819 ൽ കുടുംബം പുരാതന റോമൻ പോർട്ട നിഗ്ര ഗേറ്റ്‌വേയ്‌ക്ക് എതിർവശത്തുള്ള പത്ത് മുറികളുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിക്കുകയും അവിടെ ഹെൻറിയറ്റ് കുടുംബത്തോടൊപ്പം അടുത്ത 23 വർഷം താമസിക്കുകയും ചെയ്തു.[9]

ഏതാണ്ട് 1817-ൽ ഹെൻറിയറ്റിന്റെ ഭർത്താവ് തന്റെ പേര് ഹിർഷെലിൽ നിന്ന് ഹെൻറിക് എന്നാക്കി മാറ്റിക്കൊണ്ട് ലൂഥറൻ പള്ളിയിൽ ജ്ഞാനസ്നാനമേൽക്കുകയും തുടർന്ന് 1824 ഓഗസ്റ്റിൽ അവരുടെ മക്കളും സ്നാനമേൽക്കുകയും ചെയ്തു. 1825 നവംബറിൽ ഹെൻറിയറ്റ് സ്നാനമേറ്റു. ഈ മതപരിവർത്തനങ്ങൾ ഹെൻ‌റിച്ചിന്റെ കുടുംബവുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെടുന്നതിനിടയാഗക്കി, പ്രത്യേകിച്ച് ട്രയറിലെ റബ്ബിയായിരുന്ന അവരുടെ പിതാവുമായി. എന്നിരുന്നാലും ഹെൻ‌റിയറ്റ് നെതർ‌ലാൻ‌ഡിലെ കുടുംബവുമായി അടുത്ത ബന്ധം തുടർന്നിരുന്നു.[10] അവളുടെ നാലാമത്തെ കുട്ടി ഹെർമൻ 1819 ഓഗസ്റ്റിൽ നിജ്മെഗനിലേക്കുള്ള ഒരു മടക്ക സന്ദർശനത്തിനിടെയാണ് ജനിച്ചത്.[11]

ഹെൻ‌റിയറ്റിന് അവരുടെ ആറ് കുട്ടികളുമായ ഭവനത്തിൽ വീട്ടിൽ താമസിക്കുന്നകാലത്ത് അവർ ക്ഷയരോഗം ബാധിച്ച് 1838 മെയ് മാസത്തിൽ[12] മരണമടഞ്ഞു. അവളുടെ അനന്തരാവകാശം കാരണമായി കുടുംബം സമ്പന്നരായിരുന്നെങ്കിലും വളരെ മിതവ്യയത്തോടെ തുടർന്നു ജീവിക്കുകയുണ്ടായി.

കാൾ മാർക്സുമായുള്ള ബന്ധം

വിദ്യാർത്ഥിയായ കാൾ മാർക്സ് (1836).

ഹെൻ‌റിക്, ഹെൻ‌റിയറ്റ് മാർക്സ് ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയും രണ്ടാമത്തെ പുത്രനുമായിരുന്നു കാൾ. 1835 ൽ ട്രിയറിലെ ജിംനേഷ്യത്തിൽ നിന്ന് തന്റെ പതിനേഴാമത്തെ വയസ്സിൽ ബിരുദം നേടിയ കാൾ മാക്സ് ബെർലിൻ സർവകലാശാലയിലേക്ക് പോകുന്നതിനുമുമ്പായി ബോൺ സർവകലാശാലയിൽ ചേർന്നിരുന്നു. ബോണിലെ ഒരു പ്രാദേശിക മദ്യപാന സൊസൈറ്റിയുടെ അംഗത്വം ഉൾപ്പെടെ വീട്ടിൽ നിന്ന് അകലെ താമസിക്കുന്ന അദ്ദേഹത്തിന്റെ ജീവിതശൈലിയിൽ മാതാവ് ശ്രദ്ധാലുവായിരുന്നു.[13] അവളുടെ മറ്റ് കുട്ടികളുടെ ആരോഗ്യമാണ് ഹെൻറിയറ്റിന്റെ ആശങ്കകളെ വർദ്ധിപ്പിച്ചത്. കാൾ സർവ്വകലാശാലാ വിദ്യാഭ്യാസം ചെയ്യുന്ന സമയത്ത് 11 വയസുണ്ടായിരുന്ന സഹോദരൻ എഡ്വേർഡ് ക്ഷയരോഗം മൂലം മരിക്കുകയും കാളിൽ സമാനമായ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു.[iv] കാളിന് അവൾ പതിവായി അയച്ച കത്തുകൾ ആരോഗ്യകരമായ ജീവിതത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നതായിരുന്നു.

സോഫി പ്രസ്ബർഗ്, ലയൺ ഫിലിപ്സ് എന്നിവർ

സോഫി പ്രസ്ബർഗ്

1820-ൽ ഹെൻറിയറ്റിന്റെ ഇളയ സഹോദരി സോഫി പ്രസ്ബർഗ് (1797–1854) പുകയില വ്യാപാരിയായ ലയൺ ഫിലിപ്സിനെ (1794–1866) നിജ്മെഗൻ സിനഗോഗിൽ വച്ച് വിവാഹം കഴിക്കുകയും ഡച്ച് പട്ടണമായ സാൾട്ട്ബോമ്മെലിലേക്ക് താമസം മാറ്റുകയും ചെയ്തു. 1833 ജൂണിൽ മാതാവിന്റെ മരണശേഷം ഹെൻറിയറ്റ് തന്റെ ഭർത്താവായ ലയൺ ഫിലിപ്സ് മാതാപിതാക്കളുടെ പാരമ്പര്യത്തിനും മുഴുവൻ കുടുംബത്തിന്റെയും പ്രയോജനത്തിനുമായി ഒരു ട്രസ്റ്റിയായി പ്രവർത്തിക്കുമെന്ന് കുടുംബത്തോട് സമ്മതിച്ചു.[15] ഹെൻറിയറ്റിന്റെ വിൽപ്പത്രം നടപ്പിലാക്കിയതും ലയൺ ഫിലിപ്സ് ആയിരുന്നു.[16]

ഫിലിപ്സ് കുടുംബം അവരുടെ അനന്തരവൻ കാൾ മാർക്സുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം ഇടയ്ക്കിടെ സാൾട്ട്ബോമ്മെലിൽ താമസിക്കുകയും ലയൺ ഫിലിപ്സുമായി പതിവായി കത്തിടപാടുകൾ നടത്തുകയും പലപ്പോഴും തന്റെ പാരമ്പര്യസ്വത്തിൽനിന്ന് പണം കടം വാങ്ങുകയും ചെയ്തു, പ്രത്യേകിച്ചും 1849 ൽ കാൾ ലണ്ടനിലേക്ക് മാറിയശേഷം.[17]

ലയണിന്റെയും സോഫിയുടെയും മകൻ ഫ്രെഡറിക്, ചെറുമകൻ ജെറാർഡ് എന്നിവർചേർന്ന് 1891 ൽ ഫിലിപ്സ് ഇലക്ട്രോണിക്സ് കമ്പനി സ്ഥാപിച്ചു. ജെറാർഡിന്റെ ഇളയ സഹോദരൻ ആന്റൺ 1912 ൽ കമ്പനിയുടെ നടത്തിപ്പിൽ പങ്കുചേർന്നു.[18] ഹെൻറിയറ്റിന്റെ സഹോദരന്മാരിലൊരാളായ ഡേവിഡ് ആദ്യം ആംസ്റ്റർഡാമിലും പിന്നീട് സുരിനാമിലെ പാരാമരിബോയിലും അഭിഭാഷകനായി. മറ്റൊരു സഹോദരൻ മാർട്ടിൻ പുകയില വ്യാപാരവുമായി നിജ്മെഗനിൽ തുടർന്നു.

വിശ്വാസങ്ങളും കാഴ്ചപ്പാടുകളും

1825 നവംബറിൽ, കുട്ടികൾ സ്‌നാനമേറ്റ് ഒരു വർഷത്തിലേറെക്കഴിഞ്ഞും ഭർത്താവ് സ്നാനമേറ്റ് എട്ട് വർഷത്തിനുശേഷവും ജ്ഞാനസ്നാനമേറ്റ കുടുംബത്തിലെ അവസാനത്തെ ആളായിരുന്നു ഹെൻറിയറ്റ്. ഒരു യാഥാസ്ഥിതിക യഹൂദ കുടുംബത്തിൽ വളർന്ന അവൾക്ക് ഭർത്താവിനേക്കാൾ യഹൂദ സംസ്കാരവുമായി കൂടുതൽ ബന്ധമുണ്ടെന്ന് തോന്നിയതിനാൽ പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽ ചില യഹൂദ ആചാരങ്ങളും രീതികളും പാലിക്കുകയും ചെയ്തിരിക്കാം.[4] അവൾ ഭർത്താവിനേക്കാൾ കൂടുതൽ മതവിശ്വാസിയായി തുടരുകയും സുഹൃത്തുക്കളോട് "അതെ," ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, ദൈവത്തിനുവേണ്ടിയല്ല, എന്റെ സ്വന്തം ഇച്ഛയക്കനുസരിച്ച്” എന്നു പറയുകയും ചെയ്തു.[19]

ജർമ്മൻ എഴുതുന്നതോ ശുദ്ധമായ ജർമ്മൻ ഭാഷ[20] സംസാരിക്കുന്നതോ ഹെൻറിയറ്റിന് ഒരിക്കലും അനായാസമായിരുന്നില്ല. മാർക്‌സിന്റെ ജീവചരിത്രകാരന്മാർ പലപ്പോഴും മാതാവ് ഹെൻറിയറ്റിനെ നിരക്ഷരയെന്നും ഒരുപക്ഷേ അൽപ്പബുദ്ധിയെന്നും[v] വിശേഷിപ്പിക്കുന്നു, ഈ കാഴ്ചപ്പാട് ഭാഗികമായ വ്യാകരണപ്പിശകുള്ളതും അൽപ്പമാത്ര വിരാമചിഹ്നം ഉപയോഗിച്ചുള്ളതുമായ ജർമ്മൻ ഭാഷയിൽ അവർ എഴുതിയ എഴുതിയ അവശേഷിക്കുന്ന കത്തുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.[21] എന്നിരുന്നാലും ഈ തെറ്റായ ജർമ്മൻ ഭാഷയുടെ ഉപയോഗം യിദിഷ് അവളുടെ മാതൃഭാഷയാണെന്ന്[22][vi] സൂചിപ്പിക്കാവുന്നതും അതേസമയം അവളുടെ സംഭാഷണം അവൾ നെതർലാൻഡിൽ വളർന്നവളും തനറെ ഇരുപതുകളുടെ മധ്യത്തിൽമാത്രം ഒരു ജർമ്മൻ ഭാഷ സംസാരിക്കുന്ന നഗരത്തിലേക്ക് മാറിയവളുമാണ് എന്ന വസ്തുതയെയും പ്രതിഫലിപ്പിക്കുന്നു.[23] സ്വന്തം കുടുംബവുമായും ജനിച്ച രാജ്യവുമായും[vii] അടുത്ത ബന്ധം പുലർത്തിയിരുന്ന ഹെൻറിയറ്റിന് ട്രിയറിലെ ജീവിതം ഒരു അപരിചിതയുടേതായി എപ്പോഴും അനുഭവപ്പെട്ടിരുന്നു.[24]

പിന്നീടുള്ള വർഷങ്ങൾ

ഹെൻറിയറ്റ് മാർക്സ് ട്രയറിൽത്തന്നെ തുടർന്നു താമസിക്കുകയും അവിടെവച്ച് 1863 നവംബർ 30 ന് തന്റെ 75 ആമത്തെ വയസിൽ മരണമടയുകയും ചെയ്തു.[viii] റിഡീമറിലെ ലൂഥറൻ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ടു.[26] കടം തീർക്കുന്നതിനായി കാളിന്റെ വിഹിതം അങ്കിൾ ലയൺ ഫിലിപ്സിന് നൽകിയിരുന്നുവെങ്കിലും അവശേഷിക്കുന്ന നാല് മക്കൾക്കുമായി അവർ ഗണ്യമായ പാരമ്പര്യസ്വത്ത് അവശേഷിപ്പിച്ചിരുന്നു.[25]

അവലംബം


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ