പുകയില

പുകയിലച്ചെടിയുടെ ഇലയാണ് പുകയില എന്നറിയപ്പെടുന്നത്. ഇംഗ്ല്ലീഷ്: Tobacco. ഹിന്ദി: തംബാക്കു. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാദക ദ്രവ്യമാണ്‌ ഇത്. നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിച്ചിരുന്ന ഒരു ലഹരി വസ്തുവാണ്‌ ഇത്. കേരളത്തിൽ കാസറഗോഡ് ജില്ലയിലെ പലയിടത്തും ഇത് കൃഷി ചെയ്യുന്നുണ്ട് സിഗരറ്റ്, ബീഡി തുടങ്ങിയവയുടെ രൂപത്തിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. മറ്റു ലഹരി വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി ഈ ലഹരി ഉപയോഗിക്കുന്നതിന്‌ മതത്തിന്റേയും സമൂഹത്തിന്റേയും പിൻബലം കൂടി ഉണ്ടായിരുന്നു[അവലംബം ആവശ്യമാണ്]. മനുഷ്യന്റെ ജീവനു തന്നെ ഭീഷണി ഉയർത്തുന്ന ഒന്നിലധികം രോഗങ്ങൾക്ക് പുകയില കാരണമാകുന്നു. മറ്റുള്ള ലഹരി വസ്തുക്കൾ പോലെ തന്നെ ഉപയോഗിക്കുന്ന ആളിനെ പുകയിലയുടെ സ്ഥിരം ഉപഭോക്താവ് ആക്കിമാറ്റുന്നതിന്‌ പുകയിലക്കും കഴിവുണ്ട്. ആയുർ‌വേദത്തിലും ഹോമിയോപ്പതിയിലും പുകയിലയെ മരുന്നായി ഉപയോഗിക്കുന്നുണ്ട്. പുകയിലയിൽ അടങ്ങിയിരിക്കുന്ന ലഹരിവസ്തു നിക്കോട്ടിൻ എന്നറിയപ്പെടുന്നു.

മൂപ്പെത്തിയ പുകയില.
പൈപ്പ് പുകവലിക്കായി ചെറുതായി മുറിച്ച പുകയില

ചരിത്രം

ക്യൂബയിലെ പുകയില കൃഷിയിടം,

സ്പെയിനിൽ നിന്നു ക്രിസ്റ്റൊഫർ കൊളംബസ്സും മറും അമേരിക്കൻ വൻകരയിലേക്ക് എത്തുന്നതോടെയാണു പുകയിലയെക്കുറിച്ച് ബാഹ്യലോകം അറിയുന്നത്. ക്യൂബയിലെത്തിയ കൊളംബസ് സംഘം അവിടത്തെ ആളുകൾ ഒരു ചെടിയുടെ ഇല ചുരുട്ടി കത്തിച്ച് അതിന്റെ പുക ശ്വസിച്ചു നടക്കുന്നതു കണ്ടെത്തി. തത്കാലത്തേക്ക് ഉന്മേഷം പകർന്നുനൽകാൻ അതിനു കഴിയുന്നുണ്ടെന്നു കണ്ടെത്തിയതോടെ അവരും പുകയില ഉപയോഗിക്കാൻ തുടങ്ങുകയും തുടർന്നു പുകയില യൂറോപ്പിലേക്കു കൊണ്ടുവരികയും ചെയ്തു. അങ്ങനെ പതിനാറാം നൂറ്റാണ്ടോടെ ഇത് ലോകമെമ്പാടും പ്രചാരത്തിലായി. പുകവലിക്കാനും ചവച്ചും പൊടിരൂപത്തിൽ മൂക്കിലേക്കു വലിച്ചും പുകയില ഉപയോഗിക്കുന്ന രീതി നിലവിൽ വന്നു. പതിനേഴാം നൂറ്റാണ്ടോടെ ഇന്ത്യയിലും പുകയില കൃഷി ചെയ്യാൻ തുടങ്ങി. ചുരുട്ട്, സിഗരറ്റ്, ബീഡി എന്നിവയുടെ രൂപത്തിലാണു പുകയില കൂടുതലും ഉപയോഗിക്കപ്പെടുന്നത്. ഇതിന്റെ ഉപഭോഗം കാൻസറിനും ഹൃദ്രോഗത്തിനും കാരണമാകുന്നുവെന്നു 1990-കളോടെ കണ്ടെത്തിയതോടെ തുടക്കത്തിൽ നല്ല പ്രോത്സാഹനം കിട്ടിപ്പോന്ന പുകയില വ്യാപാരം സർക്കാർ തലത്തിലള്ള നിയന്ത്രണങ്ങൾക്ക് ഇപ്പോൾ കൂടുതൽ കൂടുതൽ വിധേയമായി വരുന്നു.


നിക്കോട്ടിൻ

പുകയിലയിലുള്ള നാലായിരത്തിലധികം രാവസ്തുക്കളിലേറ്റവും മുഖ്യൻ നിക്കോട്ടിനെന്ന ആൽക്കലോയിഡ് ആണ്. പുകയിലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി ദായക സ്വഭാവത്തിന് കാരണ​ ഇതാണ്. ഉപയോഗിക്കുന്ന ആളിനെ അതിന് അടിമയാക്കാൻ ഈ വിഷപദാർത്ഥത്തിനുള്ള കഴിവ് അന്യാദൃശ്യമാണ്. ആദ്യമാദ്യം ചെറിയ അലവുകളിൽ ലഹരി കിട്ടുമെങ്കിലും ക്രമേണ അത്രയും പോരാതെ വരികയും കൂടുതൽ കൂടുതൽ ഉപയോഗിക്കാൻ ഉപയോക്താവ് പ്രേരിതനാവുകയും ചെയ്യും. ചുരുങ്ങിയ കാലത്തിനുള്ളിൽ പുകയില ഇല്ലാതെ കഴിയാൻ പറ്റാത്ത രീതിയിൽ അതിനടിമപ്പെട്ടുപോകുകയുമാണ് ഫലം.

പുകയില ചെടിയുടെ വേരിലാണ് നിക്കോട്ടിനുണ്ടാവുക.ചെടിയുടെ എല്ലാഭാഗങ്ങളിലുമിത് കാണും. ഇലകളിലാണ് കൂടിയ അളവിൽ സംഭരിക്കപ്പെടുന്നത്. ആകെയുള്ളതിന്റെ ഏതാണ്ട് 60% ഇലകളിലും, 20% തണ്ടിലും,10% വേരിലും 5%പൂക്കളിലും കാണുന്നു.

രസാദി ഗുണങ്ങൾ

രസം:കടു, തിക്തം, കഷായം, മധുരം [1]
ഗുണം:തീക്ഷ്ണം, ലഘു
വീര്യം:ഉഷ്ണം
വിപാകം:കടു
പ്രഭാവം:മദകാരി


ഔഷധം

പുകയിലക്ക് ഔഷധ പ്രാധാന്യവുമുണ്ട്. ദഹനക്കുറവ്, വയറ് പെരുക്കം, അരുചി, എന്നിവ ശമിപ്പിക്കാൻ ഇത് മറ്റ് ഔഷധ പദാർത്ഥങ്ങൾ ചേർത്തുപയോഗിക്കാം. വാതവേദന,നീര് എന്നിവയ്ക്ക് ഇതിന്റെ കഷായം ധാര കോരുന്ന ഫലം ചെയ്യും. ചില വിഷപദാർത്ഥങ്ങൾ ഉള്ളിൽ ചെന്നാൽ ഛർദ്ദിച്ച് പുറന്തള്ളാൻ പുകയില നീരുപയോഗിക്കാം. കൂടാതെ ജൈവ കീടനാശിനിയായും പുകയിലക്കഷായം ഉപയോഗിക്കാറുണ്ട്.

ഔഷധയോഗ്യ ഭാഗം

ഇല[1]

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പുകയില&oldid=3976438" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്