ഓസക

(Osaka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാനിലെ കാൻസായി പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഓസക ( Osaka (大阪市 Ōsaka-shi?) Japanese pronunciation: [oːsaka]; ) ഓസക പ്രിഫെക്ചറിന്റെ തലസ്ഥാനമായ ഇത് ഓസക ഉൾക്കടലിനടുത്ത് യോദോ നദീമുഖത്തിൽ സ്ഥിതിചെയ്യുന്നു.

ഓസക

大阪市
Designated city
City of Osaka
Night view from Umeda Sky Building Dōtonbori and Tsūtenkaku Shitennō-ji, Sumiyoshi taisha and Osaka Castle
Night view from Umeda Sky Building
Dōtonbori and Tsūtenkaku
Shitennō-ji, Sumiyoshi taisha and Osaka Castle
Miotsukushi
Flag
ഓസക പ്രവിശ്യയിൽ നഗരത്തിന്റെ സ്ഥാനം
ഓസക പ്രവിശ്യയിൽ നഗരത്തിന്റെ സ്ഥാനം
Countryജപ്പാൻ
Regionകാൻസായ്
Prefectureഓസക പ്രവിശ്യ
ഭരണസമ്പ്രദായം
 • MayorHirofumi Yoshimura (ORA)
വിസ്തീർണ്ണം
 • Designated city223.00 ച.കി.മീ.(86.10 ച മൈ)
ജനസംഖ്യ
 (January 1, 2012)
 • Designated city2,668,586 (3rd)
 • മെട്രോപ്രദേശം
19,341,976 (2nd)
സമയമേഖലUTC+9 (Japan Standard Time)
- TreeCherry
- FlowerPansy
Phone number06-6208-8181
Address1-3-20 Nakanoshima, Kita-ku, Ōsaka-shi, Ōsaka-fu
530-8201
വെബ്സൈറ്റ്www.city.osaka.lg.jp
Osaka castle
Osaka Central Public Hall in Nakanoshima district

നേരത്തെ നനിവ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവിടെ ബി.സി. ആറാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലും മനുഷ്യവാസമുണ്ടായിരുന്നു. കോഫുൺ കാലത്ത് ഇതൊരു തുറമുഖനഗരമായി. 645 മുതൽ 655 വരെ ഇത് ജപ്പാന്റെ തലസ്ഥാനമായിരുന്നു.[1]

ഒരു വ്യാപാരകേന്ദ്രമായിരുന്ന ഈ നഗരം, ജപ്പാന്റെ അടുക്കള എന്ന് അറിയപ്പെട്ടിരുന്നു,(天下の台所) ഈഡൊ കാലഘട്ടത്തിൽ അരിയുടെ വിപണനം നടന്നിരുന്ന പ്രധാനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഈ നഗരം.[2][3][4][5]

ചരിത്രം

ആദിമകാലം മുതൽ കോഫുൺ കാലഘട്ടം വരെ

ബി.സി. ആറാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലുമുള്ള അസ്ഥികൂടങ്ങൾ മോറിനോമിയ പൗരാണിക അവശിഷ്ടങ്ങളിൽനിന്നും( 森ノ宮遺跡) ലഭിച്ചിട്ടുണ്ട്. യായോയി കാലഘട്ടത്തിൽ കൂടുതൽ ജനങ്ങൾ അധിവസിക്കാൻ തുടങ്ങുകയും നെൽക്കൃഷി വ്യാപകമാവുകയും ചെയ്തു.[2]

കോഫുൺ കാലഘട്ടമായപ്പോഴേക്കും പടിഞ്ഞാറൻ ജപ്പാനുമായി ബന്ധപ്പെടാൻ സൗകര്യമുള്ള തുറമുഖമായി ഓസക വികസിക്കപ്പെട്ടു.[2][6]

അസുക - നാറ കാലഘട്ടം

ഏഴാം നൂറ്റാണ്ടിൽ (എ.ഡി 711-712) എഴുതപ്പെട്ട ജപ്പാന്റെ ചരിത്രമായ കോജികിയിൽ 390–430 ഒസുമിയിൽ ഒരു രാജകൊട്ടരം നിലനിന്നിരുന്നതായി പരാമർശിക്കുനുണ്ട്[7]ജപാനിലെ മുപ്പത്തിയാറാമത്തെ ചക്രവർത്തിയായിരുന്ന കൊടുകു ചക്രവർത്തി നാനിവ നഗാര-ടൊയൊസാകി കൊട്ടാരം നിർമ്മിച്ചത് ഇന്നത്തെ ഓസക സ്ഥിതിചെയ്യുന്ന പ്രദേശത്താണ്[1] അന്നു ജപാന്റെ തലസ്ഥാനമായ ഈ നഗത്തിന്റെ പേർ നാനിവ എന്നായിരുന്നു. 655-ൽ ഇന്നത്തെ നാര പ്രിഫെക്ചറിലെ അസുക തലസ്ഥാനനഗരമാക്കിയെങ്കിലും കൊറിയ, ചൈന എന്നിവിടങ്ങളിലേക്കുള്ള പ്രധാന ഇടത്താവളമായി, നാനിവ തുടർന്നു.[2][8] പിന്നീട് 744-745 കാലഘട്ടത്തിൽ ഷൊമു ചക്രവർത്തിയുടെ ഉത്തരവു പ്രകാരം നനിവയെ വീണ്ടും ജപാന്റെ തലസ്ഥാനനഗരമാക്കി.


ഹീയൻ കാലഘട്ടം മുതൽ എഡോ കാലഘട്ടം വരെ

എഡോ കാലഘട്ടത്തിൽ (1603–1867) വളരെയധികം വ്യാപാരികൾ ഉണ്ടായിരുന്ന ഓസകയെ ജപ്പാന്റെ പ്രധാന സാമ്പത്തിക കേന്ദ്രമായി കരുതിപ്പോന്നിരുന്നു,[9]ഈ കാലഘട്ടത്തിൽ ജപ്പാനിലെ പ്രധാന നഗരങ്ങളിൽ ഒന്നായി വളർന്ന ഓസക, പുരാതനകാലത്തിലേതെന്നപോലെ പ്രധാന തുറമുഖമായി.

1780 ആയപ്പോഴേക്കും ജപ്പാനിലെ പരമ്പരാഗതമായ നൃത്ത നാടകമായ കബുക്കി വേദികളും, ബുൻരകു എന്നറിയപ്പെടുന്ന പാവനാടകവേദികളും ഇവിടെ ധാരാളാമായി കാണപ്പെട്ടു.[10]

ഭൂമിശാസ്ത്രം

ഓസക നഗരത്തിന്റെ പടിഞ്ഞാറുഭാഗം ഓസക ഉൾക്കടലിനെ അഭിമുഖീകരിച്ചാണ് നിലകൊള്ളുന്നത്, നഗരത്തിലെ മറ്റുവശങ്ങളിലായി പത്തോളം ചെറുനഗരങ്ങൾ സ്ഥിതിചെയ്യുന്നു. ഇവയിൽ ഓസക നഗരത്തിന്റെ വടക്കുകിഴക്കായി നിലകൊള്ളുന്ന ഹ്യാഗൊ പ്രിഫെക്ചറിലെ അമാഗസാകി ഒഴികെയുള്ള നഗരങ്ങൾ ഓസക പ്രിഫെക്ചറിന്റെ ഭാഗമാണ്. ഓസക പ്രിഫെക്ചറിലെ ഏറ്റവും വിസ്തൃതിയുള്ള നഗരവുമാണ് ഓസക പ്രിഫെക്ചറിന്റെ പതിമൂന്ന് ശതമാനം വിസ്തീർണ്ണമുള്ള ഈ നഗരം.

1889-ൽ ഓസക നഗരം സ്ഥാപിക്കപ്പെട്ടപ്പോൾ ഇന്നത്തെ ചുഓ, നിഷി എന്നീ വാർഡുകളുടെയത്ര വിസ്തീർണ്ണമേ 15.27 square kilometres (3,773 acres) ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഓസക നഗരത്തിന്റെ വിസ്തീർണ്ണം 222.30 square kilometres (54,932 acres) ആയത് പല ഘട്ടങ്ങളിലായുള്ള വികസനങ്ങളിലൂടെയാണ്, ഇതിൽ ഏറ്റവും വലിയത് 1925-ൽ നടന്നതാണ്(126.01 square kilometres (31,138 acres)). ഓസകയിലെ ഏറ്റവും ഉയർന്ന പ്രദേശം സമുദ്രനിരപ്പിൽനിന്നും 37.5 metres (123.0 ft) ഉയരത്തിൽ സ്ഥിതിചെയ്യുന്ന സുറിം-കുവും, ഏറ്റവും താഴ്ചയുള്ള പ്രദേശം സമുദ്രനിരപ്പിൽനിന്നും താഴെയായി −2.2 metres (−7.2 ft) സ്ഥിതിചെയ്യുന്ന നിഷിയോദോവാഗ-കു ആണ്.[11]

കാലാവസ്ഥ

ഓസകയിലെ കാലാവസ്ഥയെ സദാ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥ എന്നു തരംതിരിച്ചിരിക്കുന്നു. (കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് Cfa). നാല് വ്യത്യസ്ത ഋതുക്കളും ഇവിടെ അനുഭവപ്പെടുന്നു. ശൈത്യകാലം അത്രയും കഠിനമല്ലാത്ത ഇവിടത്തെ ഏറ്റവും തണുത്ത മാസമായ ജനുവരിയിലെ ശരാശരി ഉയർന്ന താപനില 9.3 °C (49 °F) ആണ്. ശൈത്യകാലത്ത് അപൂർവ്വമായേ നഗരത്തിൽ ഹിമപാതമുണ്ടാവാറുള്ളൂ. വസന്തകാലത്തിന്റെ അവസാനമാവുമ്പോഴേക്കും താപനില ഉയരുകയും കൂടിയ ആർദ്രത അനുഭവപ്പെടുകയും ചെയ്യും. ജൂൺ ആദ്യവാരത്തിനും ജൂലായ് അവസാനവാരത്തിനുമിടയിൽ ഇവിടെ നല്ല മഴ ലഭിക്കുന്നു.[12] നല്ല ചൂടും കൂടിയ ആർദ്രതയും അനുഭവപ്പെടുന്ന, ജൂലായ് - ആഗസ്ത് മാസങ്ങളിലെ വേനൽകാലത്തെ ശരാശരി ഉയർന്ന താപനില 35 °C (95 °F), രാത്രിയിലെ താപനില 25 °C (77 °F) എന്നിങ്ങനെ ആണ്.

Osaka, Osaka (1981–2010) പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
ശരാശരി കൂടിയ °C (°F)9.5
(49.1)
10.2
(50.4)
13.7
(56.7)
19.9
(67.8)
24.5
(76.1)
27.8
(82)
31.6
(88.9)
33.4
(92.1)
29.3
(84.7)
23.3
(73.9)
17.6
(63.7)
12.3
(54.1)
21.1
(70)
പ്രതിദിന മാധ്യം °C (°F)6.0
(42.8)
6.3
(43.3)
9.4
(48.9)
15.1
(59.2)
19.7
(67.5)
23.5
(74.3)
27.4
(81.3)
28.8
(83.8)
25.0
(77)
19.0
(66.2)
13.6
(56.5)
8.6
(47.5)
16.9
(62.4)
ശരാശരി താഴ്ന്ന °C (°F)2.8
(37)
2.9
(37.2)
5.6
(42.1)
10.7
(51.3)
15.6
(60.1)
20.0
(68)
24.3
(75.7)
25.4
(77.7)
21.7
(71.1)
15.5
(59.9)
9.9
(49.8)
5.1
(41.2)
13.3
(55.9)
മഴ/മഞ്ഞ് mm (inches)45.4
(1.787)
61.7
(2.429)
104.2
(4.102)
103.8
(4.087)
145.5
(5.728)
184.5
(7.264)
157.0
(6.181)
90.9
(3.579)
160.7
(6.327)
112.3
(4.421)
69.3
(2.728)
43.8
(1.724)
1,279
(50.354)
മഞ്ഞുവീഴ്ച cm (inches)1
(0.4)
1
(0.4)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
3
(1.2)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm)5.66.39.99.310.011.29.96.99.47.96.25.598.1
ശരാ. മഞ്ഞു ദിവസങ്ങൾ 5.06.32.30.00.00.00.00.00.00.00.01.915.5
% ആർദ്രത61605959626870666765646264
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ142.6135.4159.5188.6194.3156.2182.1216.9156.7163.9148.5151.61,996.4
Source #1: Japan Meteorological Agency[13]
ഉറവിടം#2: World Meteorological Organization (rainy days)[14]

ജനസംഖ്യ

Osaka
YearPop.±%
19008,81,344—    
191012,39,373+40.6%
192017,98,295+45.1%
193024,53,573+36.4%
194032,52,340+32.6%
196531,56,222−3.0%
197029,80,487−5.6%
197527,78,987−6.8%
198026,48,180−4.7%
198526,36,249−0.5%
199026,23,801−0.5%
199526,02,421−0.8%
200025,98,774−0.1%
200526,28,811+1.2%
201026,66,371+1.4%

2005-ലെ സെൻസസ് പ്രകാരം ഇവിടെ 2,628,811 ആളുകൾ വസിക്കുന്നു, ഇത് 2000-ത്തിലേതിനേക്കാൾ 30,037 അഥവാ 1.2% ജനസംഖ്യാവർദ്ധനവ് കാണിക്കുന്നു.[15]

ഇവിടെ 1,280,325 വീടുകൾ ഉണ്ട്, ഒരോ വീട്ടിലും ശരാശരി 2.1 ആളുകൾ താമസിക്കുന്നു. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 11,836 ആണ്. 1920-നും 1930-നും ഇടയിൽ, കാന്റോ ഭൂമികുലുക്കത്തിനുശേഷം നടന്ന കുടിയേറ്റം, ഈ നഗരത്തിലെ ജനസംഖ്യ വർദ്ധിപ്പിക്കാനിടയാക്കി. 1930-ലെ ജനസംഖ്യ ആയ 2,453,573 അന്നത്തെ ടോക്യോയിലെ ജനസംഖ്യയായ 2,070,913-നെക്കാൾ കൂടുതലായിരുന്നു, 1930-ൽ ജപ്പാനിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരമായിത്തീർന്നു ഓസക. ഇവിടത്തെ ഏറ്റവും ഉയർന്ന ജനസംഖ്യ 1940-ലേതായ 3,252,340 ആയിരുന്നു, രണ്ടാം ലോക മഹാ യുദ്ധത്തിനുശേഷം ഏറ്റവും കൂടിയ ജനസംഖ്യ 1965-ലെ 3,156,222 ആണ്, പിന്നീട് ആൾക്കാർ നഗരപ്രാന്തങ്ങളിലേക്ക് മാറിത്താമസിക്കാൻ തുടങ്ങിയശേഷം ജനസംഖ്യയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. ഒരു ലക്ഷത്തോളം വരുന്ന വിദേശിയരിൽ 71,015 കൊറിയൻ വംശജരും 11,848 ചൈനീസ് വംശജരും ഉൾപ്പെടും.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓസക&oldid=4072046" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ