യാനാർ ദാഗ്

(Yanar Dag എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

40°30′6.7″N 49°53′28.5″E / 40.501861°N 49.891250°E / 40.501861; 49.891250

യാനാർ ദാഗ്
യാനാർ ദാഗ് രാത്രിസമയത്ത്
യാനാർ ദാഗ് രാത്രിസമയത്ത്
Country Azerbaijan

അസർബൈജാന്റെ തലസ്ഥാനമായ ബാകുവിനടുത്ത് കാസ്പിയൻ കടലിലേയ്ക്ക് തള്ളിനിൽക്കുന്ന അബ്ഷെറോൺ ഉപദ്വീപിലുള്ള ഒരു കുന്നിൻ ചരിവിലെ പ്രകൃതി വാതകം കത്തുന്നതുമൂലമുള്ള അണയാത്ത തീ നിലനിൽക്കുന്ന സ്ഥലമാണ് യാനാർ ദാഗ് (Azerbaijani: Yanar Dağ, "കത്തുന്ന കുന്ന്" എന്നാണർത്ഥം). അസർബൈജാനെത്തന്നെ "അഗ്നിയുടെ നാട്" എന്നാണ് വിശേഷിപ്പിക്കാറ്. ഇവിടെയുള്ള കട്ടികുറഞ്ഞതും ദ്വാരങ്ങളുള്ളതുമായ മണൽക്കല്ലുകളിൽ നിന്ന് അഗ്നിനാളങ്ങൾ 3 മീറ്ററോളം ഉയരത്തിൽ കത്തുന്നുണ്ട്.[1][2] ഭരണപരമായി യാനാർ ദാഗ് അസർബൈജാനിലെ അബ്ഷെറോൺ ജില്ലയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

മൺ ജ്വാലാമുഖികളിൽ നിന്ന് വ്യത്യസ്തമായി യാനാർ ദാഗിലെ അഗ്നി ഏകദേശം തുല്യമായ രീതിയിലാണ് ജ്വലിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയുടെ പ്രതലത്തിനടിയിൽ നിന്ന് സ്ഥിരമായി പ്രകൃതിവാതകം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. 1950 കളിൽ അബദ്ധത്തിൽ ഒരു ഇടയൻ തീ കൊടുത്തപ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടതെന്ന് അഭിപ്രായമുണ്ട്.[3] ചെളിയോ ദ്രാവകങ്ങളോ ഊറി വരുന്ന പ്രതിഭാസം ഇവിടെയില്ല. ലോക്ബറ്റാ‌ൻ, ഗോബുസ്താൻ എന്നിവിടങ്ങളിലെ മൺ ജ്വാലാമുഖികളും യാനാർ ദാഗുമായുള്ള വ്യത്യാസം ഇതാണ്.

ഭൂമിശാസ്ത്രം

റോഡിനടുത്തുള്ള കുന്ന്. യാനാർ ദാഗ് കാഴ്ച.

യാനാർ ദാഗിലെ അഗ്നി ഒരിക്കലും കെടാറില്ല. തീ കത്തുന്നതിനു ചുറ്റുമുള്ള അന്തരീക്ഷത്തിൽ പെട്രോളിന്റെ മണമുണ്ട്. മണൽക്കല്ലുകളിലെ ചെറുദ്വാരങ്ങളിലൂടെ പുറത്തുവരുന്ന വാതകമാണ് 10 മീറ്റർ വരെ ഉയരത്തിൽ എത്തുന്നത്. ഒരു കുന്നിനടിയിലെ പത്തുമീറ്റർ വലിപ്പമുള്ള ഭാഗത്തുനിന്നാണ് വാതകം പുറത്തുവരുന്നത്.[1][4] അസർബൈജാൻ ജിയോളജിക്കൽ സർവേ പറയുന്നത് യാനാർ ദാഗിലെ അഗ്നി ഒരു മീറ്റർ ഉയരത്തിൽ കത്തുന്നുണ്ടെന്നാണ്. തീയുള്ള ഭാഗത്തിന് 15 മീറ്റർ നീളമുണ്ട്.[5] സ്ഥിരമായി വാതകം ബഹിർഗമിക്കുന്നതാണ് അഗ്നി അണയാതെ നിൽക്കുന്നതിന്റെ കാരണം.[4][5]

യാനാർ ദാഗിലെ അരുവികളുടെ ഉപരിതലത്തിൽപ്പോലും തീപ്പെട്ടി ഉരച്ച് തീ കത്തിക്കുവാൻ സാധിക്കും. വിലാസ്കി നദിക്കടുത്ത് ഇത്തരം പല അരുവികളുമുണ്ട്. അസുഖങ്ങൾ ഭേദമാകാൻ നാട്ടുകാർ ഇവിടെ കുളിക്കാറുണ്ട്.[1][6]

അലക്സാണ്ടർ ഡ്യൂമാസ് ഒരിക്കൽ ഈ പ്രദേശം സന്ദർശിച്ചിരുന്നു. സൊരാസ്ത്രിയൻ അഗ്നിക്ഷേത്രങ്ങൾ ഇതുപോലുള്ള അഗ്നികൾക്ക് ചുറ്റും നിർമിച്ചിട്ടുള്ളത് ഇദ്ദേഹം പരാമർശിച്ചിട്ടുണ്ട്. ഇത്തരം വളരെക്കുറച്ച് പ്രദേശങ്ങളേ ഇപ്പോൾ ലോകത്തുള്ളൂ. ഇതിൽ ഭൂരിഭാഗവും അസർബൈജാനിലാണുള്ളത്. മാർകോ പോളോ ഇത്തരം അഗ്നികളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.[1][6]

കാരണങ്ങൾ

Yanar Dag view by the road side

ഭൗമ പ്രതലത്തിന്റെ അടിയിൽ നിന്നും വമിക്കുന്ന ഹൈഡ്രോകാർബൺ വാതകങ്ങൾ കത്തുന്നതാണ് യാനാർ ദാഗ് പ്രതിഭാസത്തിന് കാരണം എന്നാണ് വിശദീകരണം. യാനാർ ദാഗ് കൂടാതെ ഈ പ്രദേശത്ത് ഇതുപോലുള്ള മറ്റൊരു സ്ഥലമുള്ളത് ബാകുവിലെ അറ്റേഷ്ഗാഹ് ക്ഷേത്രമാണ്. ഇതൊരു ആരാധനാസ്ഥലമാണ്. "തെർമൽ മെറ്റമോർഫിസം" എന്ന പ്രതിഭാസത്തിന് ഇത്തരം അഗ്നികൾ കാരണമായേക്കാം എന്ന് അഭിപ്രായമുണ്ട്.[7][8]

യാനാർ ദാഗിനെപ്പോലെതന്നെ അറ്റേഷ്ഗാഹിലും അഗ്നിയുണ്ടായിരുന്നത് ഭൂപ്രതലത്തിനടിയിൽ നിന്ന് ഉയർന്നുവരുന്ന പ്രകൃതിവാതകം കത്തുമ്പോഴാണ്. കുറച്ചുകാലം മുൻപ് അറ്റേഷ്ഗാഹിലെ ഈ പ്രതിഭാസം നിലച്ചുപോയി. ഇപ്പോൾ അറ്റേഷ്ഗാഹിലുള്ള പ്രതിഭാസം പൈപ്പിൽ കൊണ്ടുവരുന്ന വാതകം കൃത്രിമമായി കത്തിച്ചതാണ്. യാനാർ ദാഗിലെ അഗ്നി പൂർണ്ണമായും സ്വാഭാവികമാണ്.

ജിയോളജിക്കൽ സർവേ ഓഫ് അസർബൈജാൻ നടത്തിയ പഠനഫലം കാണിക്കുന്നത് 103 mg•m22•d21 എന്ന അളവിൽ അഗ്നിക്ക് 30 മീറ്റർ അകലത്തിൽ വാതകബഹിർഗമനമുണ്ട് എന്നാണ്.[5]

പൊതു സംസ്കാരത്തിൽ

സന്ധ്യ സമയത്ത് ഇവിടുത്തെ തീ മനോഹരമായ കാഴ്ചയാണ്. വിനോദസഞ്ചാരികളും പ്രദേശവാസികളും ഇത് അടുത്തുള്ള ചായക്കടകളിൽ വന്നിരുന്ന് കണ്ടാസ്വദിക്കാറുണ്ട്. അഗ്നി അസർബൈജാനിൽ ധാരാളം ബിംബങ്ങളിലും കഥകളിലും മറ്റും പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രദേശത്ത് 2000-ലധികം വർഷം മുൻപ് പ്രത്യക്ഷപ്പെട്ട സൊരാസ്ത്രീയമതം അഗ്നിയെ ആരാധിക്കുന്നുണ്ട്. പിൽക്കാലത്താണ് ഇവിടെ ഇസ്ലാമിക ഭരണത്തിൻ കീഴിലായത്.

ഒരു ഫിന്നിഷ് ഒപ്പറ,[9] ഒരു ഫ്രഞ്ച് കനേഡിയൻ നാടകം[10] എന്നിവ പോലുള്ള കലാരൂപങ്ങളിൽ യാനാർ ദാഗ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇതും കാണുക

  • അസർബൈജാനിലെ സൊരാസ്ത്രിയ വിശ്വാസം
  • രാമണ, അസർബൈജാൻ
  • ഖിനാലുഗ്
  • ദെർവീസ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=യാനാർ_ദാഗ്&oldid=3789369" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ