ഹൈഡ്രോകാർബണുകൾ

കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സംയുക്തങ്ങളെ ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നു.

വിവിധതരം ഹൈഡ്രോകാർബണുകൾ

ഐ.യു.പി.എ.സി. എന്ന സംഘടനയാണ് ഹൈഡ്രോകാർബണുകളെ തരംതിരിച്ചത്.

  1. ആൽക്കെയ്ൻ

കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഏക ബന്ധനം മാത്രം നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കെയ്ൻ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നുഉദാഹരണം : മീഥെയ്ൻ , ഈഥെയ്ൻ, പ്രൊപെയ്ൻ തുടങ്ങിയവ

  1. ആൽക്കീൻ

രണ്ടു കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഒരു ദ്വിബന്ധനം എങ്കിലും നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കീനുകൾ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നുഉദാഹരണം : ഈഥീൻ , പ്രോപീൻ തുടങ്ങിയവ

  1. ആൽക്കൈൻ

രണ്ടു കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഒരു ത്രിബന്ധനം എങ്കിലും നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കൈനുകൾ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നുഉദാഹരണം : ഈതൈൻ (അസറ്റ ലീൻ ) , പ്രൊപൈൻ തുടങ്ങിയവ

പൊതുസൂത്രവാക്യം

  • ആൽക്കെയ്ൻ → CnH2n+2
  • ആൽക്കീൻ → CnH2n
  • ആൽക്കൈൻ → CnH2n-2

രാസപ്രവർത്തനങ്ങൾ

ഹൈഡ്രോകാർബണുകൾ അഞ്ച് തരത്തിലുള്ള രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

ആദേശരാസപ്രവർത്തനം

ഹൈഡ്രോകാർബണുകളിൽ നിന്നും ഹൈഡ്രജനെ മാറ്റി മറ്റ് ആറ്റങ്ങളോ ആറ്റം ഗ്രൂപ്പികളോ വരുന്ന പ്രവർത്തനമാണ് ആദേശരാസപ്രവർത്തനം.

ജ്വലനം

ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് CO2ഉം H2O ഉം ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം.

താപീയ വിഘടനം

ഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിദ്ധ്യത്തിൽ ചൂടാകുമ്പോൾ ഭാരം കുറഞ്ഞ തന്മാത്രകളായി വിഘടിക്കുന്ന പ്രവർത്തനമാണ് താപീയ വിഘടനം.

അഡീഷൻ പ്രവർത്തങ്ങൾ

അപൂരിത ഹൈഡ്രോകാർബണുകൾ പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനമാണ് അഡീഷൻ പ്രവർത്തനം.

പോളിമറൈസേഷൻ

അനേകം മോണോമറുകൾ കൂടിച്ചേർന്ന് അനുകൂല ഊഷ്മാവിലും മർദ്ദത്തിലും പോളിമറായിമാറുന്ന പ്രവർത്തനമാണ് പോളിമറൈസേഷൻ.

രാസപ്രവർത്തനത്തിന്റെ പേര്സംയുക്തംകൂടിച്ചേരുന്ന തന്മാത്രരാസസമവാക്യം - അഭികാരകങ്ങളും ഉത്പന്നങ്ങളും
1ആദേശരാസപ്രവർത്തനം

CH4( മീഥെയ്ൻ )

Cl2 (ക്ലോറിൻ)

CH4 + Cl2 → CH3Cl + HCl
CH3Cl + Cl2 → CH2Cl2 + HCl
CH2Cl2 + Cl2 → CHCl3 + HCl
CHCl3 + Cl2 → CCl4 + HCl

2ജ്വലനം

CH4
C2H4
C2H2
C4H10

O2
O2
O2
O2

CH4 + 2 O2 → CO2 + 2 H2O
C2H2 + 3 O2 → 2CO2 + 2 H2O
C2H2 + 5/2 O2 → 2CO2 + H2O
C4H10 + 13/2 O2 → 4CO2 + 5H2O

3താപീയ വിഘടനം

CH3-CH2-CH3
CH3-CH2-CH2-CH3

ചൂടാക്കുന്നു
ചൂടാക്കുന്നു (വായുവിന്റെ അസാന്നിദ്ധ്യത്തിൽ‌)

CH3-CH2-CH3 → CH4 + CH2=CH2
CH3-CH2-CH3 → CH2=CH2 + CH3=CH3 (അല്ലെങ്കിൽ)
CH3-CH2-CH3 → CH3-CH=CH2 + CH4

4അഡീഷൻ പ്രവർത്തങ്ങൾ

CH2=CH2
CH3-CH=CH-CH3
CH≡CH
CH≡CH

H2
Cl2
H2
Cl2

CH2=CH2 + H2 → CH3-CH3
CH3-CH=CH-CH3 + Cl2 → CH3-CHCl-CHCl-CH3
CH≡CH + H2 → CH2=CH2H2 CH3-CH3
CH≡CH + Cl2 → CHCl=CHCl →Cl2 CHCl2-CHCl2

5പോളിമറൈസേഷൻ

CH2=CH2 (എഥീൻ)
CH2=CHCl (വിനൈൽ ക്ലോറൈഡ്)

n(അനേകം)
n(അനേകം)

n CH2=CH2 → [-CH2=CH2-]n (പോളി എഥിലീൻ)
n CH2=CHCl → [-CH2-CHCl-]n

ഉപയോഗം

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഊർജ്ജസ്രോതസ്സുകളിൽ ഒന്നാണ് ഹൈഡ്രോകാർബണുകൾ.

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹൈഡ്രോകാർബണുകൾ&oldid=2351678" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്