ഇസ്ലാമിലെ പ്രവാചകന്മാർ

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

പ്രവാചകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പ്രവാചകൻ (വിവക്ഷകൾ) എന്ന താൾ കാണുക.പ്രവാചകൻ (വിവക്ഷകൾ)

ഇസ്ലാം മതവിശ്വാസ പ്രകാരം മനുഷ്യ സമൂഹം ദൈവിക മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കപ്പെടുമ്പോൾ അവരെ നന്മയുടെ പാന്ഥാവിലേക്ക് നയിക്കുവാനും, പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിനെ കുറിച്ച് ബോധനം നൽകുവാനും, ദൈവിക വേദം ഏറ്റുവാങ്ങാനും വേദാനുസാരം മനുഷ്യരെ മാർഗദർശനം ചെയ്യാനും മനുഷ്യരിൽ നിന്നു തന്നെ ദൈവം തെരഞ്ഞെടുക്കുന്ന ദൂതന്മാരാണ് പ്രവാചകൻമാർ.

പരിശുദ്ധാത്മാക്കളും, ഉന്നത സ്വഭാവ മഹിമകൾക്കുടമയും, സംസ്കാര സമ്പന്നരും, പക്വമതികളുമായ മനുഷ്യരാണ് പ്രവാചകന്മാർ എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. പ്രവാചകത്വം വെളിവാകാനായി ചില അത്ഭുത ദൃഷ്ടാന്തങ്ങൾ ദൈവികാനുമതിയാൽ പ്രവാചകന്മാർക്ക് പ്രകടിപ്പിക്കാനാകുമെങ്കിലും അവർ മനുഷ്യസൃഷികളാണെന്നും തന്നെയാണെന്നും, സ്രഷ്ടാവായ ദൈവത്തിൻറെ അധികാരത്തിൽ ഒരുതരത്തിലുള്ള പങ്കാളിത്തവും പ്രവാചകന്മാർക്കില്ലെന്നുംസർവ്വ അധികാരവും ഏകനായ ദൈവത്തിൽ മാത്രം നിക്ഷിപ്തമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

പ്രവാചകന്മാർ നിയുക്തരാകാത്ത ഒരു സമൂഹവും കടന്നു പോയിട്ടില്ലെന്നും സർവ്വ ദേശങ്ങളിലും കാലഘട്ടങ്ങളിലും പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്‌ലാമിക വേദം പഠിപ്പിക്കുന്നത്. ഇപ്രകാരം നിയോഗിക്കപ്പെട്ട ഒരു ലക്ഷത്തി ഇരുപത്തിനായിരത്തിലേറെ വരുന്ന പ്രവാചകന്മാരിൽ ചില നാമങ്ങൾ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്

ഖുർആനിൽ പരാമർശിക്കപ്പെട്ട ഇരുപത്തിയഞ്ച് പ്രവാചകന്മാർ

  1. ആദം നബി
  2. ഇദ്‌രീസ് നബി
  3. നൂഹ് നബി
  4. ഹൂദ് നബി
  5. സ്വാലിഹ് നബി
  6. ഇബ്രാഹിം നബി
  7. ലൂത്ത് നബി
  8. ഇസ്മായീൽ നബി
  9. ഇസ്ഹാഖ് നബി
  10. യഅ്ഖൂബ് നബി
  11. യൂസുഫ് നബി
  12. അയ്യൂബ് നബി
  13. ശുഐബ് നബി
  14. മൂസാ നബി
  15. ഹാറൂൺ നബി
  16. ദുൽ കിഫ്‌ലി നബി
  17. ദാവൂദ് നബി
  18. സുലൈമാൻ നബി
  19. ഇല്യാസ് നബി
  20. അൽ യസഹ് നബി
  21. യൂനുസ് നബി
  22. സക്കരിയ നബി
  23. യഹ്‌യ നബി
  24. ഈസാ നബി
  25. മുഹമ്മദ് നബി

കുറിപ്പ്

പ്രവാചകന്മാരുടെ പേരുകൾ കേൾക്കുകയോ എഴുതുകയോ പറയുകയോ ചെയ്യുമ്പോൾ മുസ്ലിംകൾ അവരുടെ മേൽ ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പറയാറുണ്ട്,‘അലൈഹി സ്സലാം’,‘സ്വല്ലള്ളാഹു അലൈഹി വ സല്ലം’എന്നിങ്ങനെ അതാണ് പല ലേഖനങ്ങളിലും ബ്രാകറ്റിൽ (സ),(അ) എന്ന ചുരുക്ക രൂപത്തിൽ എഴുതി കാണുന്നത്,ഇംഗ്ലീഷിൽ Peace be upon him എന്നതിനെ ചുരുക്കി (pbuh)എന്ന് എഴുത്തുകളിൽ കാണാം. മുകളിൽ പറഞ്ഞ എല്ലാം പ്രവാചകന്മാരുടെ പേര് കേട്ടാലും മുസ്ലിംകൾ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്. അവർ മുഴുവൻ പ്രവാചകന്മാരാണെന്ന് വിശ്വസിക്കൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്.

ഇവകാണുക

അവലംബം

ഇസ്ലാമിലെ പ്രവാചകന്മാർ
ആദംഇദ്‌രീസ്നൂഹ്ഹൂദ്സ്വാലിഹ്ഇബ്രാഹിംലൂത്ത്ഇസ്മായിൽഇസ്ഹാഖ്യഅഖൂബ്യൂസുഫ്അയ്യൂബ്ശുഐബ്
മൂസാഹാറൂൻദുൽ കിഫ്‌ൽ ദാവൂദ്സുലൈമാൻഇൽയാസ് അൽ യസഅ്യൂനുസ്സക്കരിയയഹ്‌യഈസാമുഹമ്മദ്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്