ഓട്ടിസം സ്പെൿട്രം

(ഓട്ടിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുട്ടിക്കാലത്ത് തന്നെ ആരംഭിക്കുന്ന ഒരു രോഗാവസ്ഥയാണ് ഓട്ടിസം സ്പെക്ട്രം. ഓട്ടിസ്റ്റിക് ഡിസോർഡർ, ആസ്പെർജർ സിൻഡ്രോം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഇത്[3]. ആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയിൽ ഈ സ്പെക്ട്രത്തിലുള്ളവർക്ക് ദീർഘകാല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതോടൊപ്പം, പരിമിതമായ മേഖലയിലെ താത്പര്യങ്ങൾ, കാര്യങ്ങൾ ആവർത്തിച്ച് ചെയ്യാനുള്ള താല്പര്യം എന്നിവയും ഇവരിൽ കാണപ്പെടുന്നു[3]. രണ്ട് വയസ്സിന് മുൻപ് തന്നെ ലക്ഷണങ്ങൾ വഴി ഇത് തിരിച്ചറിയപ്പെടുന്നു[3]. ദൈനംദിന ജീവിതത്തിലെ പ്രയാസങ്ങൾ, ജോലി ചെയ്യാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള ബുദ്ധിമുട്ടുകൾ, ആത്മഹത്യാസാധ്യത എന്നിവയൊക്കെ ഇതിന്റെ സങ്കീർണ്ണതകളിൽ ഉൾപ്പെടുന്നു[4].

ഓട്ടിസം സ്പെൿട്രം
മറ്റ് പേരുകൾAutism spectrum disorder, autistic spectrum disorder, autistic spectral disorder,[1] autism spectrum condition, autistic spectrum condition[2]
പാത്രങ്ങൾ അടുക്കിവെച്ചുകൊണ്ടേയിരിക്കുന്ന കുട്ടി
ഓട്ടിസം സ്പെൿട്രത്തിലുള്ള ഒരു കുട്ടി കാര്യങ്ങൾ ആവർത്തിച്ച് ചെയ്യുന്നു.
സ്പെഷ്യാലിറ്റിPsychiatry, clinical psychology
ലക്ഷണങ്ങൾആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയിൽ പ്രയാസങ്ങൾ, പരിമിതവൃത്തത്തിലുള്ള താല്പര്യങ്ങൾ, ആവർത്തനസ്വഭാവം[3]
സങ്കീർണതEmployment problems, few relationships, suicide[4]
സാധാരണ തുടക്കംരണ്ട് വയസ്സ്[3]
കാലാവധിദീർഘകാലം[5]
കാരണങ്ങൾഅവ്യക്തം[5]
അപകടസാധ്യത ഘടകങ്ങൾമാതാപിതാക്കളുടെ പ്രായാധിക്യം, ഗർഭകാലത്തെ ചില രാസ വസ്തുക്കളുമായുള്ള സമ്പർക്കം, തൂക്കക്കുറവ്[3]
ഡയഗ്നോസ്റ്റിക് രീതിലക്ഷണങ്ങളിലൂടെ[5]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Intellectual disability, Rett syndrome, ADHD, selective mutism, childhood-onset schizophrenia[3]
TreatmentBehavioral therapy, medication[6][7]
ആവൃത്തി1% of people (62.2 million 2015)[3][8]

കാരണങ്ങൾ

ഓട്ടിസം സ്പെൿട്രത്തിന്റെ കൃത്യമായ കാരണങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണെങ്കിലും ജനിതകവും, പാരിസ്ഥിതികവുമായ കാരണങ്ങൾ ഇതിലേക്ക് നയിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു[5]. പ്രായമായ മാതാപിതാക്കൾ, പാരമ്പര്യം, ചില ജനിതക ഘടകങ്ങൾ എന്നിവയൊക്കെ കാരണങ്ങളിൽ കടന്നുവന്നേക്കാം[5]. പാരമ്പര്യവും ജനിതകവുമായ കാരണങ്ങളാണ് 65 മുതൽ 90% വരെയും ഇതിനുള്ളത്[9].

രോഗനിർണ്ണയം

രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗനിർണയം നടത്തുന്നത്[5]. ഓട്ടിസ്റ്റിക് ഡിസോർഡർ, ആസ്പെർജെർ സിൻഡ്രോം, പെർവേസീവ് ഡെവലപ്മെന്റൽ ഡിസോർഡർ നോട്ട് അതർവൈസ് സ്പെസിഫൈഡ് (PDD-NOS), ചൈൽഡ്‌ഹുഡ് ഡിസിന്റെഗ്രേറ്റീവ് ഡിസോർഡർ എന്നിവയെല്ലാം ഓട്ടിസം സ്പെക്ട്രം എന്നതിന് കീഴിൽ വരുന്നതായി 2013-ൽ DSM-5 പ്രഖ്യാപിച്ചിരുന്നു[10][11].

ചികിത്സ

രോഗത്തിന് ചികിത്സയില്ലെങ്കിലും, ലക്ഷണങ്ങളെ നിയന്ത്രിക്കാവുന്ന ചികിത്സകൾ വഴി നില മെച്ചപ്പെടുത്താൻ സാധിക്കും[12]. ഓരോ വ്യക്തിയിലും അവർക്കനുസരിച്ച മരുന്നുകളോ തെറാപ്പികളോ ഫലം ചെയ്തേക്കാം. ബിഹേവിയറൽ തെറാപ്പി, കോപ്പിങ് സ്കിൽ പഠിപ്പിക്കൽ എന്നിവയെല്ലാം ഫലം കാണിക്കുന്നതായി കാണുന്നു[5]. ഇതിലെ പരിശീലനങ്ങൾ പലപ്പോഴും മാതാപിതാക്കളും കുടുംബവും ഉൾപ്പെടുന്നതായിരിക്കും[5]. രോഗത്തിന് അനുബന്ധമായ ലക്ഷണങ്ങളെ ചികിത്സിക്കാനായി മരുന്നുകൾ ഉപയോഗിക്കാറുണ്ട്.[5][7]

ഏകദേശം ഒരു ശതമാനം ജനസംഖ്യയെ ഓട്ടിസം സ്പെക്ട്രം ബാധിക്കുന്നുവെന്നാണ് കണക്ക്[3][13][8]. പുരുഷന്മാരിലാണ് രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത് (സ്ത്രീകളേക്കാൾ നാലിരട്ടി)[12]. ഓരോ വ്യക്തിക്കും ഇതുമൂലമുണ്ടാകുന്ന സങ്കീർണ്ണതകൾ വ്യത്യസ്തമാണ്[11]. ഈ രോഗത്തിന്റെ വ്യാപ്തി (നേരിയ ലക്ഷണങ്ങൾ മുതൽ ഗുരുതര ലക്ഷണങ്ങൾ വരെ) കാരണമാണ് സ്പെൿട്രം എന്ന വിശേഷണനാമം ഉപയോഗിക്കുന്നത്[14][4].

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓട്ടിസം_സ്പെൿട്രം&oldid=3965361" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്