യുടിസി-04:00 എന്നത് യുടിസിയിൽനിന്നും +04:00 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് അന്താരാഷ്ട്ര സമയക്രമത്തിൽ നിന്നു 04 മണിക്കൂർ പുറകോട്ടുള്ള സമയമേഖലയാണ്. ഇത് കിഴക്കൻ സമയമേഖലയിലാണ് കാണപ്പെടുന്നത് (കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുള്ള സമയമേഖല) ഡേലൈറ്റ് സേവിംഗ് ടൈം ഉള്ള ചൂടുകൂടുതലുള്ള സമയത്ത് ഇത് ഈസ്റ്റേൺ ഡേലൈറ്റ് ടൈമിലാണ് വരിക. സാധാരണ സമയങ്ങളിൽ ഇത് അറ്റ്ലാന്റിക് ടൈം സോണിലാണ് വരിക. കിഴക്കേ കരീബിയനിൽ വർഷം മുഴുവനും ഈ സമയമാണ് പിൻതുടരുന്നത്.
പ്രാമാണിക സമയമായി (വടക്കെ അർദ്ധഗോളത്തിലെ തണുപ്പ് കാലം)
കണക്റ്റിക്കട്ട്, ഡെലാവെയർ, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, ജോർജ്ജിയ, മെയ്ൻ, മേരിലാന്റ്, മസാച്ചുസെറ്റ്സ്, ന്യൂ ഹാംപ്ഷെയർ, ന്യൂ ജേഴ്സി, ന്യൂയോർക്ക്, നോർത്ത് കരോലിന, ഒഹിയോ, പെൻസിൽവാനിയ, റോഡ് ദ്വീപ്, സൗത്ത് കരോലിന, വെർമോണ്ട്, വിർജീനിയ, വെസ്റ്റ് വിർജ്ജീനിയ
ഫ്ലോറിഡ, ഇന്ത്യാന, മിഷിഗൺ ഇവയുടെ ഭൂരിഭാഗം
കെന്റുക്കി, ടെന്നസി എന്നിവയുടെ കിഴക്ക് ഭാഗങ്ങൾ
റസ്സൽ കൗണ്ടി, അലബാമ ഫീനിക്സ് സിറ്റി ഉൾപ്പെടെ ചില സമൂഹങ്ങളെല്ലാം അനൗദ്യോഗികമായി ഉപയോഗിക്കുന്നു.