ബ്രസീൽ

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ്‌ ബ്രസീൽ
ബ്രസീൽ
ദേശീയ പതാകദേശീയ ചിഹ്നം
ദേശീയ പതാകദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം: ബ്രസീൽ ദേശിയ ഗാനം
തലസ്ഥാനംബ്രസീലിയ
രാഷ്ട്രഭാഷപോർച്ചുഗീസ്
ഗവൺമന്റ്‌
പ്രസിഡന്റ്
വൈസ് പ്രസിഡന്റ് ‌
ജനാധിപത്യം
{{{നേതാക്കന്മാർ}}}
{{{സ്വാതന്ത്ര്യം/രൂപീകരണം}}}സെപ്റ്റംബർ 7, 1822
വിസ്തീർണ്ണം
 
8,514,877 km²ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
188,078,261
22 /km² (182nd)

57 /sq mi/ച.കി.മീ

നാണയംബ്രസീലിയർ റിയൽ (BRL)
ആഭ്യന്തര ഉത്പാദനം{{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം{{{PCI}}} ({{{PCI Rank}}})
സമയ മേഖലUTC
ഇന്റർനെറ്റ്‌ സൂചിക
ടെലിഫോൺ കോഡ്‌+
{{{footnotes}}}

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ്‌ ബ്രസീൽ. (ഔദ്യോഗിക നാമം: ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീൽ). 8.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (3.2 ദശലക്ഷം ചതുരശ്ര മൈൽ),[1] 211 ദശലക്ഷത്തിലധികം ജനങ്ങളുമുള്ള ബ്രസീൽ, വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമാണ്. ഇതിന്റെ തലസ്ഥാനം ബ്രസീലിയയും ഏറ്റവും ജനസംഖ്യയുള്ള നഗരം സാവോ പോളോയുമാണ്. 26 സംസ്ഥാനങ്ങളുടെ യൂണിയനും ഫെഡറൽ ഡിസ്ട്രിക്റ്റും 5,570 മുനിസിപ്പാലിറ്റികളും ചേർന്നതാണ് ഈ ഫെഡറേഷൻ. ഔദ്യോഗിക ഭാഷയായി പോർച്ചുഗീസ് ഭാഷയുള്ള ഏറ്റവും വലിയ രാജ്യവും ഇത്തരത്തിലുള്ള അമേരിക്കയിലെ ഏക രാജ്യവുമായ ഇത്;[2][3] ലോകമെമ്പാടുമുള്ള വൻതോതിലുള്ള കുടിയേറ്റം കാരണം ഏറ്റവും ബഹു-സാംസ്കാരികവും വംശീയവുമായി വൈവിധ്യമാർന്ന രാജ്യങ്ങളിൽ ഒന്നാണ്.[4] അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഏറ്റവും കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. കിഴക്കുവശം അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട ബ്രസീലിന് ഏകദേശം 7,491 കിലോമീറ്റർ (4,655 മൈൽ) സമുദ്രതീരമുണ്ട്.[5] ഇക്വഡോറും ചിലിയുമൊഴികെയുള്ള മറ്റെല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി ബ്രസീൽ അതിർത്തി പങ്കിടുന്നു (ഉറുഗ്വേ, അർജന്റീന, പരാഗ്വേ, ബൊളീവിയ, പെറു, കൊളംബിയ, വെനെസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന) ഈ രാജ്യം ഭൂഖണ്ഡത്തിന്റെ ഭൂവിസ്തൃതിയുടെ 47.3% ഉൾക്കൊള്ളുന്നു.[6] ഇതിലെ ആമസോൺ നദീതടം വിശാലമായ ഉഷ്ണമേഖലാ വനങ്ങൾ, വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രങ്ങൾ, വിവിധതരം പാരിസ്ഥിതിക സംവിധാനങ്ങൾ, നിരവധി സംരക്ഷിത ആവാസ വ്യവസ്ഥകളിലെ വ്യാപകമായ പ്രകൃതി വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്.[7] ഈ സവിശേഷമായ പാരിസ്ഥിതിക പൈതൃകം ബ്രസീലിനെ 17 മെഗാഡൈവേഴ്‌സ് രാജ്യങ്ങളിലൊന്നായി മാറ്റുന്നുവെന്നു മാത്രമല്ല ഇവിടുത്തെ വനനശീകരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ആഗോള താൽപ്പര്യങ്ങളുടേയും ചർച്ചകളുടേയും വിഷയംകൂടിയാണിത്.

ബ്രസീൽ ഒരു പോർച്ചുഗൽ കോളനിയായിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യവും ബ്രസീലാണ്. യുറോപ്യൻ, അമേരിക്കൻ-ഇന്ത്യക്കാർ, ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ ബഹുവംശജരായ ജനങ്ങൾ ഇടകലർന്നു താമസിക്കുന്ന ഒരു രാജ്യമാണ് ബ്രസീൽ. ലോകത്തിലെ ഏറ്റവുമധികം റോമൻ കത്തോലിക്കൻ മതവിഭാഗക്കാർ അധിവസിക്കുന്നത് ഇവിടെയാണുള്ളത്.7,491 kilometers (4,655 mi)

ഭൂമിശാസ്ത്രം

ബ്രസീൽ തെക്കേ അമേരിക്കയുടെ കിഴക്കുഭാഗത്തുള്ള തീരപ്രദേശത്തിലൂടെ ഒരു പരന്ന മേഖല സ്വായത്തമാക്കുകയും അധികമായ ഭൂഖണ്ഡത്തിന്റെ ഉൾപ്രദേശം ഉൾപ്പെടുകയും ചെയ്യുന്നു, തെക്ക് ഉറുഗ്വേയോട് അതിരുകൾ പങ്കിടുന്നു.

ഇഗ്രെജ ഡി സാന്ത റിറ്റ ഡി കോസിയ


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https:https://www.search.com.vn/wiki/index.php?lang=ml&q=ബ്രസീൽ&oldid=3831295" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്