അൽഗൊരിതം

ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ നിർദ്ധാരണത്തിന്‌ ഉപയോഗിക്കുന്ന നിശ്ചിതമായ ക്രിയകളുടെ ശ്രേണിയാണ്‌ അൽഗൊരിതം അഥവാ നി൪ദ്ധരണി. സാധാരണ ജീവിതത്തിൽ നാം ചെയ്യാറുള്ള കാര്യങ്ങൾ ചെയ്യാനാവശ്യമായ ക്രിയകളെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിക്കാം. ഉദാഹരണമായി, പാചകവിധി ഒരു അൽഗൊരിതമാണ്‌. എങ്കിലും ഗണിതം, കംപ്യുട്ടർ ശാസ്ത്രം എന്നിവയിലെ പ്രശ്നനിർദ്ധാരണരീതിയാണ്‌ സാധാരണയായി ഈ പദം കൊണ്ട് വിവക്ഷ.

അൽഗൊരിതം ചിത്രീകരിക്കാൻ ഫ്ലോചാർട്ട് ഉപയോഗിക്കാം

ഇന്ത്യൻ ഗണിതശാസ്ത്രത്തെ അറബ് ലോകത്തും അങ്ങനെ പാശ്ചാത്യലോകത്തും എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പേർഷ്യൻ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ അൽ-ഖവാരിസ്മിയുടെ പേരിൽ നിന്നാണ്‌ അൽഗൊരിതം എന്ന വാക്കിന്റെ ഉദ്ഭവം.[1] ഇതിനെ മലയാളത്തിൽ ക്രിയാക്രമം എന്നും വിശേഷിപ്പിക്കാവുന്നതാണ്.

ഗണനപരമായ സങ്കീർണ്ണത

ഒരു അൽഗൊരിതം പൂർത്തിയാകാനെടുക്കുന്ന സമയത്തിന്റെ അളവുകോലാണ്‌ അതിന്റെ ഗണനസങ്കീർണ്ണത (Computational complexity). ഗണന സങ്കീർണ്ണത കുറഞ്ഞ അൽഗൊരിതങ്ങളാണ്‌ കുറവ് സമയം കൊണ്ട് പൂർത്തിയാകുക. ഉദാഹരണമായി, സംഖ്യകളെ ഊർദ്ധ്വശ്രേണിയിൽ ക്രമീകരിക്കാനുപയോഗിക്കുന്ന അൽഗൊരിതങ്ങളാണ്‌ ബബിൾ സോർട്ട്, മെർജ് സോർട്ട് എന്നിവ. ഇവയിൽ ബബിൾ സോർട്ടിന്റെ ഗണന സങ്കീർണ്ണത ഉം മെർജ് സോർട്ടിന്റേത് ആണ്‌. ഗണനപരമായ സങ്കീർണ്ണത കുറഞ്ഞ മെർജ് സോർട്ട് ആണ്‌ കൂടുതൽ വേഗത്തിൽ സംഖ്യകളെ ക്രമീകരിക്കുക.

ഫ്ലോചാർട്ട്

അൽഗോരിതത്തിന്റെ ചിത്രരൂപത്തിലുള്ള പ്രതിനിധാനമാണ് ഫ്ലോചാർട്ട്.അൽഗൊരിതത്തിലെ ഘട്ടങ്ങളും തീരുമാനപ്രക്രിയകളും ചിത്രീകരിക്കാൻ ഫ്ലോചാർട്ട് ഉപയോഗിക്കാം. അൽഗൊരിതത്തിലെ ഘട്ടങ്ങൾ ബോക്സുകളായും ഒരു ഘട്ടത്തിൽ നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള നീക്കങ്ങൾ ശരചിഹ്നങ്ങളായുമാണ്‌ ചിത്രീകരിക്കുക. എളുപ്പത്തിൽ അൽഗൊരിതം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. എങ്കിലും സങ്കീർണ്ണമായതും ഏറെ ഘട്ടങ്ങളും തീരുമാനപ്രക്രിയകളുള്ളതുമായ അൽഗൊരിതങ്ങളെ ചിത്രീകരിക്കാൻ ഇവ അപര്യാപ്തമാണ്‌.

സ്യൂഡോകോഡ്

ഒരു പ്രത്യേക പ്രോഗ്രാമിംഗ് ഭാഷ ഉപയോഗിക്കാതെയുള്ള അൽഗൊരിതത്തിന്റെ വിശദീകരണമാണ്‌ സ്യൂഡോകോഡ്. ഇത് കം‌പ്യൂട്ടർ ഉപയോഗത്തിനല്ല - വായിക്കുന്നവർക്ക് അൽഗൊരിതം മനസ്സിലാകാനാണ്‌ ഉപയോഗിക്കുക

ഉദാഹരണം

a,b,c എന്നീ സംഖ്യകളിൽ ഏറ്റവും വലുത് ഏത് എന്ന് കണ്ടെത്താനുള്ള അൽഗൊരിതത്തിന്റെ സ്യൂഡോകോഡ്

1. b ആണ്‌ a യെക്കാൾ വലുത് എങ്കിൽ പടി  5 ലേക്ക് പോകുക2. c ആണ്‌ a യെക്കാൾ വലുത് എങ്കിൽ പടി  8 ലേക്ക് പോകുക3. a ആണ്‌ ഏറ്റവും വലുത്4. നിർത്തുക5. c ആണ്‌ b യെക്കാൾ വലുത് എങ്കിൽ പടി  8 ലേക്ക് പോകുക6. b ആണ്‌ ഏറ്റവും വലുത്7. നിർത്തുക8. c ആണ്‌ ഏറ്റവും വലുത്9. നിർത്തുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അൽഗൊരിതം&oldid=3686273" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്