ഇമ്രെ നാഗി

1950-കളിൽ, സോവിയറ്റ് ചേരിയിൽ നിന്നു സ്വതന്ത്രമായ 'പുതുപന്ഥാവിൽ' (New-Course) ഹംഗറിയിലെ സോഷ്യലിസ്റ്റ് ഭരണത്തേയും കമ്മ്യൂണിസ്റ്റ് കക്ഷിയേയും നയിക്കാൻ ശ്രമിച്ച നേതാവായിരുന്നു ഇമ്രെ നാഗി (ജനനം: 7 ജൂൺ 1896; മരണം: 16 ജൂൺ 1958). രണ്ടു വട്ടം അദ്ദേഹം ഹംഗറിയിൽ പ്രധാനമന്ത്രിയായിരുന്നു. 1953-ൽ ആദ്യമായി അധികാരത്തിലെത്തിയ നാഗിയുടെ 'പുതുപത്ഥാവ്' സോവിയറ്റു നേതൃത്വത്തിന്റെ അപ്രീതി നേടിയതോടെ 1955 ഏപ്രിൽ മാസത്തിൽ അദ്ദേഹം അധികാരഭ്രഷ്ടനായി. 1956-ൽ ഒക്ടോബർ 23-നാരംഭിച്ച് നവംബർ 10-ന് അവസാനിച്ച ഹംഗറിയിലെ സോവിയറ്റുവിരുദ്ധ ജനമുന്നേത്തിൽ ഹ്രസ്വകാലത്തേയ്ക്ക് വീണ്ടും അധികാരത്തിലെത്തിയ അദ്ദേഹം, വാഴ്‌സ സഖ്യസേനയുടെ ഇടപെടലിൽ ആ പ്രതിക്ഷേധം അടിച്ചമർത്തപ്പെട്ടതിനെ തുടർന്ന് പിടിയിലായി.

ഇമ്രെ നാഗി
ഇമ്രെ നാഗി


ഹങ്കറിയിലെ പ്രധാനമന്ത്രി
പദവിയിൽ
4 ജൂലൈ 1953 – 18 ഏപ്രിൽ 1955
(1 വർഷം, 288 ദിവസം)
മുൻഗാമിമത്ത്യാസ് റാക്കോസി
പിൻഗാമിഅന്ദ്രേ ഹെഗേദസ്
പദവിയിൽ
24 ഒക്ടോബർ 1956 – 4 നവംബർ 1956
(0 വർഷം, 11 ദിവസം)
മുൻഗാമിഅന്ദ്രേ ഹെഗേദസ്
പിൻഗാമിജാനോസ് കാദർ

ജനനം(1896-06-07)7 ജൂൺ 1896
കാപോസ്വാർ, ഓസ്ട്രിയ-ഹങ്കറി
മരണം16 ജൂൺ 1958(1958-06-16) (പ്രായം 62)
ബുഡാപ്പെസ്റ്റ്, ഹങ്കറി ഗണരാജ്യം
രാഷ്ട്രീയകക്ഷിഹങ്കറിയിലെ കമ്മ്യൂണിസ്റ്റ് കക്ഷി,
ഹങ്കേറിയൻ തൊഴിലാളിപ്പാർട്ടി
ജീവിതപങ്കാളിമരിയാ ഇഗോട്ടോ

ആദ്യം റഷ്യയിലും തുടർന്ന് ഹംഗറിയിൽ തന്നെയും തടവിൽ കഴിഞ്ഞ ഇമ്രെ നാഗിയെ1958-ൽ, സോവിയറ്റുപക്ഷ സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിക്കൊന്നു. രഹസ്യവിചാരണക്കൊടുവിൽ വിധിച്ച വധശിക്ഷ, നടപ്പാക്കിയതിനു ശേഷമാണ് പരസ്യപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അനുസ്മരണം കമ്മ്യൂണിസ്റ്റു വ്യവസ്ഥയുടെ പതനം വരെ ഹംഗറിയിൽ നിരോധിക്കപ്പെട്ടിരുന്നു. 1956-ലെ ജനമുന്നേറ്റത്തിൽ മരിച്ച മറ്റു പലർക്കുമൊപ്പം രഹസ്യമായി സംസ്കരിക്കപ്പെട്ടിരുന്ന നാഗിയുടെ സംസ്കാരസ്ഥാനം 1989-ൽ തിരിച്ചറിയപ്പെട്ടപ്പോൾ ഹംഗറി അദ്ദേഹത്തിനു ആദരപൂർവം പുനർസംസ്കാരം നൽകി. [1]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇമ്രെ_നാഗി&oldid=1689033" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്