ഇൻപുട്ട് ഉപകരണങ്ങൾ

കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ കൈമാറുവാനായി ബന്ധിപ്പിക്കുന്ന നമുക്ക് പല വിവരങ്ങളും കൈമാറേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാവും, ഈ സമയം അതിനായി നാം കമ്പ്യൂട്ടറിലേക്ക് ഒരു ഡിവൈസ് (ഒരു ഇലകട്രോണിക് ഉപകരണം) ബന്ധിപ്പിച്ചാൽ അത് നിവേശന ഉപകരണം (ഇൻപുട്ട് ‌ഡിവൈസ്) ആയി മാറി. ഇന്ന് പല ആവശ്യങ്ങൾക്കായി പല നിവേശന ഉപകരണങ്ങളും ഉപയോഗിക്കുന്നു. പ്രധാനമായും അക്ഷരങ്ങൾ, ശബ്ദം, ചിത്രം, ദൃശ്യം എന്നിവ നൽകാനാണ് മുൻകാലങ്ങളിൽ ഇൻപുട്ട് ഉപകരണങ്ങൾ കൊണ്ട് ഉദ്ദേശിച്ചിരുന്നതെങ്കിലും, ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ മുന്നേറ്റം മൂലം മറ്റ് ഉപയോഗങ്ങളും ഇവ സാധ്യമാക്കുന്നുണ്ട്.

ചില നിവേശന ഉപകരണങ്ങൾ (ഇൻപുട്ട് ഉപകരണങ്ങൾ)

  • നിവേശനഫലകം അഥവാ കീബോർഡ്
  • മൗസ്
  • ശബ്ദഗ്രാഹി (മൈക്രോഫോൺ)
  • വെബ് ക്യാമറ
  • സ്കാനർ
  • ഡിജിറ്റൽ ക്യാമറ
  • ഒ.എം.ആർ
  • ഓ.സി.ആർ
  • യു.എസ്.ബി. കേബിൾ
  • ജോയ് സ്റ്റിക്ക്
  • ബാർ കോഡ് റീഡർ
  • ട്രാക്ക് ബോൾ

ഉപയോഗങ്ങൾ

കമ്പ്യൂട്ടറിലേക്ക് മീഡിയ (ചിത്രം,ദൃശ്യം, ശബ്ദം), പ്രമാണങ്ങൾ എന്നിവ ശേഖരിക്കാനും അവ സൂക്ഷിച്ചു വയ്ക്കുവാനും ഇത് ഉപയോഗിക്കുന്നു. നമുക്ക് അറിയാവുന്ന ചില വിവരങ്ങൾ, അത് ഏത് രൂപത്തിൽ ഉള്ളതായാലും കമ്പ്യൂട്ടർ മെമ്മറിയിലേക്ക് കൂടി പകർത്താനും, അങ്ങനെ അവ സുരക്ഷിതമായി സൂക്ഷിക്കാനുമാണ് ഇന്ന് "ഇൻപുട്ട്" ഉപകരണങ്ങൾ കമ്പ്യൂട്ടർ വിദഗ്ദ്ധരും കമ്പ്യൂട്ടർ ഉപയോക്താകളും ഉപയോഗിക്കുന്നത്, പി.എസ്.സി പോലുള്ള ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന പരീക്ഷകളിൽ മൂല്യ നിർണയം നടത്തുന്നത് ഒ.എം.ആർ എന്ന ഇൻപുട്ട് ഉപകരണത്തിന്റെ സഹായത്താൽ ആണ് എന്നത് ഇതിനൊരുദാഹരണം മാത്രമാണ്.

ഉപകരണങ്ങളും ഉപയോഗങ്ങളും

ഉപകരണംഉപയോഗം
കീബോർഡ്അക്ഷരം നൽകാൻ
മൗസ്വിവരങ്ങൾ തിരഞ്ഞെടുക്കാൻ
മൈക്രോ ഫോൺശബ്ദം നൽകാൻ
വെബ് ക്യാമറചിത്രം,വീഡിയോ എന്നിവ നൽകാൻ
സ്കാനർചിത്രം, എഴുത്ത് എന്നിവ സ്വീകരിക്കാൻ
ഡിജിറ്റൽ ക്യാമറചിത്രം,വീഡിയോ എന്നിവ നൽകാൻ
ഒ.എം.ആർ.മൂല്യ നിർണയത്തിനായി
ഒ.സി.ആർഅക്ഷരങ്ങൾ തിരിച്ചറിയുന്നതിന്നായി
ജോയ് സ്റ്റിക്ക്ഗെയിം കളിക്കാൻ
ബാർ കോഡ് റീഡർവില നിർണയത്തിനായി
ട്രാക്ക് ബോൾവിവരങ്ങൾ തിരഞ്ഞെടുക്കാൻ
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്