ഉന്നതമേഖല

സമുദ്ര നിർപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്നതും ഉഷ്ണമേഖലയിൽ ഉൽപ്പെട്ടതുമായ പ്രദേശങ്ങളെ ഉന്നതമേഖലകൾ എന്നു പറയുന്നു. ഇത്തരം സ്ഥലങ്ങളിൽ സമീകൃത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഭൂമിശാസ്ത്രത്തിൽ ഈ പ്രദേശത്തെ ഉന്നതമേഖല (High land) എന്നു പറയുന്നു. സങ്കീർണമായ ഭൂപ്രകൃതിയാണെങ്കിലും തുല്യ അക്ഷാംശങ്ങളിലുള്ള നിംനപ്രദേശങ്ങളിലെ അത്യുഷ്ണവും ആർദ്രവുമായ കാലാവസ്ഥയെ അപേക്ഷിച്ച് തുലോം സുഖകരമായ അവസ്ഥയാണ് ഈ മേഖലയിലുള്ളത്. ഇത് വൻതോതിലുള്ള കുടിയേറ്റത്തിന് പ്രേരകമായി തീർന്നിരിക്കുന്നു. ഭൂമധ്യരേഖയിൽ നിന്ന് ധ്രുവത്തിനഭിമുഖമായി സഞ്ചരിക്കുമ്പോളെന്നപോലെ ഉയരംകൂടുംതോറും കാലാവസ്ഥയിലും സസ്യജാലങ്ങളിലും മാറ്റങ്ങൾ ദൃശ്യമാണ്. നന്നേ ഉയർന്ന ഭാഗങ്ങളിൽ അർട്ടിക് മേഖലയ്ക്കു തുല്യമായ സസ്യങ്ങളും സ്ഥിരമായി മഞ്ഞു മൂടിക്കിടക്കുന്ന സ്ഥലങ്ങളും വിരളമല്ല. ഏറ്റവും താണ ഭാഗങ്ങളിൽ മദ്ധ്യരേഖാവനങ്ങളോ മഴക്കാടുകളോ കാണുന്നതും സാധാരണമാണ്.

കിരിഫുരി ഹൈലാഡ് (ഉന്നതമേഖല) ജപ്പാൻ

സ്ഥാനം

ഉന്നതമേഖലകളായി കരുതാവുന്ന പ്രദേശങ്ങൾ ഉഷ്ണമേഖലയിലെങ്ങും ചിതറിക്കിടക്കുന്നു. നിയതമായ സ്ഥാനനിർണയം അസാദ്ധ്യമാണെന്നു തന്നെ പറയാം.[1] ഈ വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങൾ വിസ്തൃതമോ നന്നേചെറുതോ ആയിരിക്കാം. അമേരിക്കയിലെ മലനിരകളും പീഠഭൂമികളും, അവയുടെ തുടർച്ചയെന്നോണം തെക്കേ അമേരിക്കയിൽ എഴുന്നുകാണുന്ന ആൻഡീസ് ഉന്നതതടവും ഉന്നതമേഖലയിൽ പെടുന്നു. ബ്രസീലിന്റെ കിഴക്കേ പകുതിയിലും വെസ്റ്റിൻഡീസ് ദ്വീപുകളിലും ഉന്നതമേഖലയായി വിശേഷിപ്പിക്കാവുന്ന പീഠബൂമികൾ ഉണ്ട്. ആഫ്രിക്കയുടെ പൂർവ-മധ്യ ഭാഗങ്ങളിലായി വ്യാപിച്ച് എത്യോപ്യ, കെനിയ, ഉഗാണ്ട, താൻസാനിയ, റൊഡേഷ്യ, നസാലാൻഡ് എന്നീ രാജ്യങ്ങളെ ഭാഗികമായി ഉൾക്കൊള്ളുന്ന പീഠഭൂമിയും ഈ കാലാവസ്ഥയയിൽ പെടുന്നു. തെക്കു കിഴക്കൻ ഏഷ്യയിലെ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, എന്നി ദ്വീപസമൂഹങ്ങളിലും മധ്യ പസഫിക് ദ്വീപുകളിലും ഉള്ളഗിരിനിരകളെയും ഈ വിഭാഗത്തിൽ പെടുത്താവുന്നതാണ്

കാലാവസ്ഥ

മൺസൂൺ വനങ്ങൾ, മെഡിറ്ററേനിയൻ പ്രദേശം, മഴക്കാടുകൾ തുടങ്ങിയ ഇതരകാലാവസ്ഥാ വിഭാഗങ്ങളെപോലെ വർഷപാതം, താപനില തുടങ്ങിയ സൂചകാങ്കങ്ങളുടെ ശരാശരിത്തോതിന്റെ അടിസ്ഥാനത്തിൽ ഉന്നതമേഖലയിലെ കാലാവസ്ഥ നിർവചിക്കാനാവില്ല. എന്നാലും സാമാന്യമായ സ്വഭാവങ്ങൾ ഇല്ലന്നു പറഞ്ഞുകൂടാ. താപനിലയിലെ ഏറ്റകുറച്ചിലുകൾ ഉന്നതമേഖലയിൽ നന്നേ കുറവായിരിക്കും. താപനിലയെ സംബന്ധിച്ചിടത്തോളം സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം നിർണ്ണായക ഘടകമാണ്. 300 മീറ്ററിന് ശരാശരി 3.30C എന്ന ക്രമത്തിൽ താപനില താഴുന്നു. ഉയരം കൂടുംതോറും അന്തരീക്ഷമർദ്ദത്തിൽ ഉണ്ടാവുന്ന കുറവ് ശരീരം തളർത്തുന്നതിനും മൂക്കിലൂടെയുള്ള രക്തശ്രാവത്തിനും ജഠരാഗ്നിമാന്ദ്യത്തിനും കാരണമാവുന്നു. ഇൻസോമിയ എന്ന അസുഖമുണ്ടാവുന്നതും സഹജമാണ്. വായു താരതമ്യേന നേർത്തതായതിനാൽ അൾട്രാവയറ്റ് രശ്മിയുടെ തീവ്രത വർധിക്കുന്നു. തന്മൂലം മനുഷ്യരുടെ തൊലി കറുക്കാൻ കാരണമാകുന്നു. ഇതുമൂലം പകൽ ക്രമാതീതമായ ചൂടിനും രാത്രിൽ അതിശൈത്യതിനും കാരണമാകുന്നു.[2]

പ്രകൃതിവിഭാഗങ്ങൾ

ഭൂപ്രകൃതി

സസ്യജാലം

ജന്തുവർഗങ്ങൾ

ജനങ്ങൾ

വ്യവസായം

നഗരങ്ങൾ

ഉന്നതമേഖലാരോഗങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഉന്നതമേഖല&oldid=2315817" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്