ആഫ്രിക്ക

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ‌ആഫ്രിക്ക

വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതുള്ള ഭൂഖണ്ഡമാണ്ആഫ്രിക്ക. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള (11.7 million sq mi) ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു.[2] 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 100 കോടിയാണ്, ഇത് ഭൂമിയിലെ ജനസംഖ്യയുടെ 14.72 ശതമാനത്തോളം വരും.

ആഫ്രിക്ക
വിസ്തീർണ്ണം30,221,532 km2 (11,668,598.7 sq mi)
ജനസംഖ്യ922,011,000[1] (2005, 2nd)
ജനസാന്ദ്രത30.51 km2 (about 80/sq mi)
DemonymAfrican
രാജ്യങ്ങൾ53 (List of countries)
Dependencies
{{{1}}}
ഭാഷകൾList of langauges
സമയമേഖലകൾUTC-1 to UTC+4
Internet TLDAfrican TLD
വലിയ നഗരങ്ങൾList of cities

വടക്ക് മദ്ധ്യധരണ്യാഴി, വടക്കുകിഴക്ക് സൂയസ് കനാൽ, ചെങ്കടൽ, തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കറും, മറ്റ് 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് .

കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻ ഉണ്ടായത് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. [3].ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ (temperate) വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണ് ആഫ്രിക്ക.[4].

ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[5]

പേരിനു പിന്നിൽ

റോമാക്കാരിൽ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നർത്ഥംവരുന്ന Africa terra എന്ന ലത്തീൻ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാർത്തെജ് ഉൾപ്പെടെയുള്ള പ്രദേശത്തെ) ആണ് റോമക്കാർ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാൽ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാൽ എന്തുകൊണ്ട് ഈ പ്രദേശങ്ങൾ ആഫ്രിക്ക ടെറാ എന്നു വിളിക്കപ്പെട്ടു എന്നതിൽ വ്യക്തതയില്ല.

ഏതായാലും പേരിന്റെ ഉൽഭവത്തിനു ഉപോൽബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യൻ, സൂര്യപ്രകാശം എന്നൊക്കെ അർത്ഥമുള്ള aprica എന്ന ലത്തീൻ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശീതവിമുക്തമായ എന്നർത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആഫ്രിക്കയുണ്ടായത്.

The African prosauropod Massospondylus.

ചരിത്രം

മെസോസോയിക് കാലത്തിന്റെ ആദ്യം ആഫ്രിക്ക മറ്റു വൻകരകളുമായിചേർന്ന് പാഞ്ജിയയുടെ ഭാഗമായിരുന്നു.[6]ബൃഹദ്ഭൂഖണ്ഡത്തിലെ തെറാപ്പോഡകൾ, സോറാപോഡുകൾ, ഓർണിത്തീഷ്യനുകൾ എന്നിവ ട്രയാസിക് കാലഘട്ടത്തിന്റെ അവസാനകാലത്തിൽ ഇവിടെ നിവസിച്ചിരുന്നു.[6] അന്ത്യ ട്രയാസിക് കാലഘട്ടത്തിലെ ഫോസിലുകൾ ആഫ്രിക്കയിൽ വ്യാപകമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉത്തരഭാഗങ്ങളിലേക്കാൾ കൂടുതൽ ദക്ഷിണഭാഗങ്ങളിലാണ് ഇവ കൂടുതലായി ലഭിച്ചത്.[6] ജുറാസിക് കാലഘട്ടത്തിൽ സൗരോപോഡുകളും ഓർണിത്തോപോഡുകളും ആഫ്രിക്കയിൽ വ്യാപകമായിരുന്നു.[6] മദ്ധ്യ മെസോസോണിക് കാലഘട്ടത്തിൽ ഏകദേശം 15–16 കോടി വർഷങ്ങൾക്ക് മുമ്പേ മഡഗാസ്കർ ആഫ്രിക്കയിൽനിന്നും വേറിട്ടു, എന്നാൽ ഇന്ത്യയുമായി ബന്ധപ്പെട്ടതിനാൽ മഡഗാസ്കർ ഗോണ്ഡ്‌വാനയുടെ ഭാഗമായി തുടർന്നു.[6]മഡഗാസ്കറിൽ നിന്നുമുള്ള ഫോസിലുകളിൽ അബെലൈസറുകൾ , ടൈടാനോസാറുകൾ എന്നിവ ഉൾപ്പെടുന്നു[6]

The African theropod Spinosaurus was the largest known carnivorous dinosaur.

പിന്നീട് ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആദ്യം ഇന്ത്യ-മഡഗാസ്കർ സംയോജിത ഭൂവിഭാഗം ഗോണ്ട്‌വാനയിൽനിന്നും വേർപെടുകയും അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തോടെ മഡഗാസ്കർ സ്വതന്ത്രദ്വീപായി മാറുകയും ചെയ്തു.[6] ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ അല്ലോസോറുകൾ, സ്പൈനോസോറുകൾ, ടൈറ്റാനോസോറുകൾ എന്നിവ ആഫ്രിക്കയിൽ വിഹരിച്ചിരുന്നു.[6]

ചരിത്രാതീതകാലം

ലൂസി എന്ന് നാമകരണം ചെയ്യപ്പെട്ട ആസ്റ്റ്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടം എത്യോപ്യയിലെഅവാഷ് താഴ്‌വരയിൽനിന്നും 1974 നവംബർ 24ന് കണ്ടെത്തിയത്

ആഫ്രിക്കയിലാണ് മനുഷ്യൻ ഉണ്ടായതെന്ന് മിക്കവാറും എല്ലാ പുരാമാനവവിജ്ഞാനപണ്ഡിതരും (Paleoanthropologist) കരുതുന്നു, [7][8] ഒരു പക്ഷേ ഏഴ് ദശലക്ഷത്തോളം വർഷം മുൻപേതന്നെ ആഫ്രിക്കയിൽ മനുഷ്യവാസമുണ്ടായിരുന്നേക്കാമെന്നതിന് ഉപോൽബലകമായ ഫോസിലുകൾ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കണ്ടെത്തിയിട്ടുണ്ട്. ആൾക്കുരങ്ങുകളുമായി സാദൃശ്യമുള്ളതും പിന്നീട് മനുഷ്യരായി പരിണമിച്ചു എന്നും കരുതപ്പെടുന്ന ആസ്ട്രലോപിഥേക്കസ് അഫാറെൻസിസ്(റേഡിയോആക്റ്റീവ് കാലപ്പഴക്കനിർണ്ണയസമ്പ്രദായമുപയോഗിച്ച് 3.9 മുതൽ 3 വരെ ദശലക്ഷം വർഷങ്ങൾക്കുമുൻപേ ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു) [9] പാരാന്ത്രോപ്പസ് ബോയ്സേയ് ( 2.3–1.4 ദശലക്ഷം വർഷം ബി.സി)[10] ഹോമോ എർഗാസ്റ്റർ (c. 19 മുതൽ –6 ലക്ഷം ബി.സി) [2] തുടങ്ങിയ നിരവധി ജീവികളുടെ ഇവിടെനിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


കാലാവസ്ഥ

ആഫ്രിക്കയുടെ നാലിൽ മൂന്ന് ഭാഗവും ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നു. തൻമുലം ഏറ്റവും ഉഷ്ണമുള്ള വൻകരയാണ് ആഫ്രിക്ക. മധ്യഭാഗത്തുകൂടി ഭൂമദ്ധ്യരേഖ കടന്നുപോകുന്നതിനാൽ വൻകരയുടെ വടക്കേപകുതി ഉത്താരാർദ്ധഗോളത്തിലും തെക്കേപകുതി ദക്ഷിണാർദ്ധഗോളത്തിലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയ്ക്കു വടക്കും തെക്കും ഒരേ കാലാവസ്ഥ പ്രകാരങ്ങൾ ആവർത്തിക്കുന്നതായി കാണാം. ഭൂമദ്ധ്യരേഖയ്ക്കു വടക്ക് ഉഷ്ണകാലമായിരിക്കുമ്പോൾ തെക്കു ശൈത്യകാലവും തെക്കു ഉഷ്ണകാലമായിരിക്കുമ്പോൾ വടക്ക് ശൈത്യകാലവും ആയിരിക്കും. . ഇക്കാരണത്താൽ ആഫ്രിക്കയിലെ കാലാവസ്ഥ ഇരട്ടിപ്പുള്ളതാണെന്ന് പറയാറുണ്ട്.

രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും

ആഫ്രിക്കയുടെ വിവിധ ഭാഗങ്ങൾ:
  മദ്ധ്യ ആഫ്രിക്ക
  കിഴക്കൻ ആഫ്രിക്ക
  തെക്കൻ ആഫ്രിക്ക
ആഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടം.
ആഫ്രിക്ക.
രാജ്യം/സ്വയംഭരണ പ്രദേശം
വിസ്തീർണ്ണം
(ച.കി.മീ)
ജനസംഖ്യ
ജനസാന്ദ്രത
ച.കീ.മീറ്ററിൽ)
തലസ്ഥാനം
കിഴക്കൻ ആഫ്രിക്ക:
ബറുണ്ടി27,8306,373,002229.0ബുജുംബരാ
കൊമോറസ്2,170614,382283.1മൊറോണി
ജിബൂട്ടി23,000472,81020.6ജിബൂട്ടി സിറ്റി
എരിട്രിയ121,3204,465,65136.8അസ്മാറ
എത്യോപ്യ1,127,12767,673,03160.0അഡിസ് അബെബ
കെനിയ582,65031,138,73553.4നയ്റോബി
മഡഗാസ്കർ587,04016,473,47728.1ആന്റനനറീവൊ
മലാവി118,48010,701,82490.3ലിലൊംഗ്വേ
മൗറീഷ്യസ്2,0401,200,206588.3പോർട്ട് ലൂയിസ്
മയോട്ടി (ഫ്രാൻസ്)374170,879456.9മാമൗഡ്സു
മൊസാംബിക്801,59019,607,51924.5മപൂട്ടോ
റീയൂണിയൻ (ഫ്രാൻസ്)2,512743,981296.2സെന്റ് ഡെനിസ്
റുവാണ്ട26,3387,398,074280.9കിഗലി
സെയ്‌ഷെൽസ്45580,098176.0വിക്ടോറിയ
സൊമാലിയ637,6577,753,31012.2മോഗഡിഷു
ടാൻസാനിയ945,08737,187,93939.3ഡൊഡോമ
ഉഗാണ്ട236,04024,699,073104.6കമ്പാല
സാംബിയ752,6149,959,03713.2ലുസാക്ക
സിംബാബ്‌വെ390,58011,376,67629.1ഹരാരേ
മധ്യ ആഫ്രിക്ക:
അംഗോള1,246,70010,593,1718.5ലുവാൻഡ
കാമറൂൺ475,44016,184,74834.0യാവുൻഡേ
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്622,9843,642,7395.8ബാൻ‌ഗുയി
ചാഡ്1,284,0008,997,2377.0ജമേന
റിപബ്ലിക് ഓഫ് കോംഗോ342,0002,958,4488.7ബ്രസാവിൽ
ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ2,345,41055,225,47823.5കിൻഷസ
ഇക്വറ്റോറിയൽ ഗിനി28,051498,14417.8മലാബോ
ഗാബോൺ267,6671,233,3534.6ലൈബ്രെവിൽ
സാവോ ടോം ആൻഡ് പ്രിൻസിപ്പെ1,001170,372170.2സാവോ ടോമേ
ഉത്തരാഫ്രിക്ക:
അൽജീരിയ2,381,74032,277,94213.6അൾജിയേഴ്സ്
ഈജിപ്റ്റ്[11]1,001,45070,712,34570.6കെയ്‌റോ
ലിബിയ1,759,5405,368,5853.1ട്രിപ്പോളി
മൊറോക്കോ446,55031,167,78369.8റാബത്
സുഡാൻ2,505,81037,090,29814.8ഖർത്തോം
ടുണീഷ്യ163,6109,815,64460.0ടുണിസ്
വെസ്റ്റേൺ സഹാറ (മൊറോക്കോ)[12]266,000256,1771.0ഏൽ അയൂൻ
യൂറോപ്യൻ ഭരണപ്രദേശങ്ങൾ:
കാനറി ദ്വീപുകൾ (സ്പെയിൻ)7,4921,694,477226.2കനാറിയ,
ടെനെറിഫ്
ക്യൂട്ട (സ്പെയിൻ)2071,5053,575.2
മഡൈറ ദ്വീപുകൾ (പോർച്ചുഗൽ)797245,000307.4ഫുൻ‌ചൽ
മെലില (സ്പെയിൻ)1266,4115,534.2
ദക്ഷിണ ആഫ്രിക്ക:
ബോട്സ്വാന600,3701,591,2322.7ഗബൊറോൺ
ലെസോത്തോ30,3552,207,95472.7മസേരു
നമീബിയ825,4181,820,9162.2വിൻ‌ഡ്വെക്ക്
ദക്ഷിണാഫ്രിക്ക1,219,91243,647,65835.8കേപ് ടൗൺ[13]
സ്വാസിലാന്റ്17,3631,123,60564.7ബബേൻ
പശ്ചിമാഫ്രിക്ക:
ബെനിൻ112,6206,787,62560.3പോർട്ടോ-നോവോ
ബർക്കിനാ ഫാസോ274,20012,603,18546.0ഔഗാദൌഗു
കേപ്പ് വേർഡ്4,033408,760101.4പ്രായിയ
ഐവറികോസ്റ്റ്322,46016,804,78452.1അബിജാൻ
ഗാംബിയ11,3001,455,842128.8ബൻ‌ജൂൽ
ഘാന239,46020,244,15484.5അക്രാ
ഗിനി245,8577,775,06531.6കൊണാക്രി
ഗിനി-ബിസൗ36,1201,345,47937.3ബിസാവു
ലൈബീരിയ111,3703,288,19829.5മൊൺ‌റോവിയ
മാലി1,240,00011,340,4809.1ബമാക്കോ
മൗറിത്താനിയ1,030,7002,828,8582.7നുവാക്ച്ചോട്ട്
നൈജർ1,267,00010,639,7448.4നിയാമേ
നൈജീരിയ923,768129,934,911140.7അബൂജ
സെന്റ് ഹെലെൻ (ബ്രിട്ടൺ)4107,31717.8ജെയിംസ്ടൌൺ
സെനഗൽ196,19010,589,57154.0ദക്കാർ
സീറാ ലിയോൺ71,7405,614,74378.3ഫ്രീടൌൺ
ടോഗോ56,7855,285,50193.1ലോമേ
ആകെ30,305,053842,326,98427.8

കുറിപ്പുകൾ:

മുൻപോട്ടുള്ള വായനയ്ക്ക്

പുറം കണ്ണികൾ

Wikisource has the text of the 1911 Encyclopædia Britannica article Africa.
പൊതു വിജ്ഞാനം

Wikimedia Atlas of Africa

ചരിത്രം
News media
യാത്ര


"https:https://www.search.com.vn/wiki/index.php?lang=ml&q=ആഫ്രിക്ക&oldid=3795220" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്