എക്കിഡ്ന

മുട്ടയിടുന്ന ഒരു സസ്തനിയാണ് എക്കിഡ്ന (Echidnas) (/ɪˈkɪdnə/). ഇതിനെ മുള്ളുള്ള ഉറുമ്പുതീനി (spiny anteaters) എന്നും വിളിക്കാറുണ്ട്.[1] ടാച്ചിഗ്ലോസിഡേ കുടുംബത്തിൽ മോണോട്രീം ഓർഡറിൽപ്പെടുന്നതാണിത്. നാല് സ്പീഷീസിൽപ്പെടുന്ന എക്കിഡ്നകളും പ്ലാറ്റിപ്പസും മാത്രമേ മുട്ടയിടുന്ന സസ്തനികളായിട്ടുള്ളു.[2] എക്കിഡ്ന, ഉറുമ്പുകളേയും ചിതലുകളേയും ഭക്ഷിക്കാറുണ്ടെങ്കിലും ഇവയ്ക്ക് അമേരിക്കൻ വാസിയായ യഥാർത്ഥ യഥാർത്ഥ ഉറുമ്പുതീനികളുമായി വലിയ ബന്ധമില്ല. ഇരയെ മണ്ണിൽ നിന്നും വലിച്ചെടുക്കുന്നതിനും അതേ സമയം തന്നെ അക്രമണത്തെ ചെറുക്കുന്നതിനും ശക്തമായ മുൻകാലുകൾ ഉപയോഗിക്കുന്നു. ആസ്ത്രേലിയ, ന്യൂഗിനിയ എന്നിവിടങ്ങളിലാണ് എക്കിഡ്ന പ്രധാനമായും കാണപ്പെടുന്നത്. എക്കിഡ്നയുടെ ശരാശരി ആയുസ്സ് 14-16 വർഷമാണ്. പൂർണ്ണവളർച്ചയെത്തിയ പെൺജീവിക്ക് 4.5 കിലോയും അൺജീവിക്ക് 6 കിലോയും ഭാരമുണ്ടാവും[3] ഇരുപത് മുതൽ 50 വരെ ദശലക്ഷം വർഷങ്ങൾക്ക് മുൻപ് എക്കിഡ്നകൾ പരിണമിച്ചുണ്ടായി എന്ന് കരുതപ്പെടുന്നു. ഇവയുടെ പൂർവികർ ജലജീവിതം നയിക്കാൻ കഴിവുള്ളവയായിരുന്നു എന്ന് വിശ്വസിക്കുന്നു. എന്നാൽ, എക്കിഡ്ന കരവാസിയാണ്[4]. എക്കിഡ്നയെ ജീവിക്കുന്നഫോസിൽ എന്ന് വിളിക്കാറുണ്ട്.

Echidna
Temporal range: Miocene–Holocene
PreꞒ
O
S
Short-beaked echidna
ശാസ്ത്രീയ വർഗ്ഗീകരണം e
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Mammalia
Order:Monotremata
Suborder:Tachyglossa
Gill, 1872
Family:Tachyglossidae
Gill, 1872
Species

Genus Tachyglossus
   T. aculeatus
Genus Zaglossus
   Z. attenboroughi
   Z. bruijnii
   Z. bartoni
   †Z. hacketti
   †Z. robustus
Genus †Megalibgwilia
   †M. ramsayi
   †M. robusta

പേരിന് പിന്നിൽ

ഗ്രീക്ക് കഥകളിലെ എക്കിഡ്ന (പൗരാണികശാസ്ത്രം) എന്ന സങ്കൽപത്തിൽ നിന്നാണ് എക്കിഡ്നയ്ക്ക് ഈ പേര് ലഭിച്ചത്. പകുതി ഭാഗം മനുഷ്യരൂപവും ബാക്കി പാമ്പിന്റെ രൂപവുമുള്ള കഥാപാത്രമാണ് കഥയിലെ എക്കിഡ്ന. സസ്തനിയുടേയും ഉരഗത്തിന്റേയും സവിശേഷതകൾ കാണിക്കുന്നതിനാൽ, എക്കിഡ്നയ്ക്ക് ആ പേർ ലഭിച്ചു.[5] "മുള്ളൻപന്നി എന്നതിന്റെ [[ലാറ്റിൻ] പദമായ എക്കിനസ്" എന്ന വാക്കിൽ നിന്നും ഈ വാക്ക് ഉരുത്തിരിഞ്ഞേക്കാം, കാരണം ശരീരത്തിലെ മുള്ളുകൾ പ്രത്യക്ഷപ്പെടുന്നതിന്റെ സാമ്യത കാരണം, പ്രത്യേകിച്ചും ചുരുണ്ടുപോകുമ്പോൾ ഭീഷണിപ്പെടുത്തുമ്പോൾ ഒരു പന്ത്.

വിവരണം

Spines and fur of an echidna

ഇടത്തരം വലിപ്പമുള്ള ജീവിയാണ് എക്കിഡ്ന. ഏകാന്തജീവതം ഇഷ്ടപ്പെടുന്ന സസ്തനിയാണിത്. ശരീരം രോമങ്ങൾ കൊണ്ടും മുള്ളുകൾ കൊണ്ടും മൂടിയിരിക്കുന്നു.[6] ഘടനയിൽ , തെക്കേ അമേരിക്കൻ ഉറുമ്പുതീനിയോടും ഹെഡ്ജ് ഹോഗിനോടും മുള്ളൻപന്നിയോടും സാദൃശ്യമുണ്ട്. പൊതുവേ, കറുപ്പോ തവിട്ടോ നിറത്തിൽ കാണപ്പെടുന്നു. പിങ്ക് നിറമുള്ള കണ്ണുകളും വെളുത്ത നിറമുള്ള മുള്ളുകളുമുണ്ട്[6]. നീളമുള്ളതും നേർത്തതുമായ തലയുടെ മുൻഭാഗത്താണ് മൂക്കും വായയും. പ്ലാറ്റിപ്പസിനേപ്പോലെ, എക്കിഡ്നയ്ക്കും തലയുടെ മുൻഭാഗത്തായി ഇലക്ട്രോ സംവേദകങ്ങളുണ്ട് [7]. കുറിയതും ശക്തമായതുമായ കാലുകളിൽ വലിയ നഖങ്ങൾ കാണപ്പെടുന്നു. മണ്ണിൽ കുഴികളെടുക്കുന്നതിന് സഹായിക്കത്തക്ക വിധത്തിൽ, പിൻ കാലുകളിലെ നഖങ്ങൾ നീളമുള്ളതും പിന്നിലേക്ക് വളഞ്ഞതുമാണ്.

എക്കിഡ്നയുടെ വായ ചെറുതും പല്ലുകളില്ലാത്ത താടിയോടു കൂടിയതുമാണ്. നീളമുള്ളതും ഒട്ടുന്ന സ്വഭാവത്തോടു കൂടിയതുമായ നാക്കുപയോഗിച്ച് ഇരയെ ശേഖരിക്കുന്നു. തലയുടെ വശങ്ങളിൽ തറന്നിരിക്കുന്ന ചെവികൾ മുള്ളുകൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നതിനാൽ, പുറമേക്ക് കാണുന്നില്ല[6] ശരീരതാപനില 33 °C. പ്ലാറ്റിപ്പസ് കഴിഞ്ഞാൽ, ഏറ്റവും കഹറഞ്ഞ താപനിലയുള്ള സസ്തനിയാണ് എക്കിഡ്ന.

എക്കിഡ്ന വെളളത്തിൽ നന്നായി നീന്തുന്നു; ആ എക്കിഡ്നകൾ പ്ലാറ്റിപസ് പോലുള്ള പൂർവ്വികരിൽ നിന്നുള്ളവരാണ്[8].

ആഹാരം

ഉറുമ്പുകളും ചിതലുകളുമാണ് എക്കിഡ്നയുടെ പ്രധാന ആഹാരം. മണ്ണിര, ശലഭങ്ങളുടെ ലാർവ്വ എന്നിവയും ഭക്ഷിക്കുന്നു[9]. നാക്കിലുള്ള മുള്ളുപോലുള്ള സംവിധാനമുപയോഗിച്ച് ഇരയെ പിടിിക്കുന്നു [9]. പല്ലില്ലാത്തതിനാൽ, ഇരയെ നാക്കും വായുടെ കീഴ്ഭാഗവും ഉപയോഗിച്ച് അരച്ച് ഭക്ഷിക്കുന്നു[3].

ആവാസം

ഒളിച്ചിരിക്കാനുള്ള മാളം നിർമ്മിക്കുന്ന എക്കിഡ്ന

കഠിനമായ താപനില താങ്ങാൻ എക്കിഡ്നയ്ക്ക് സാധിക്കുന്നില്ല. പൊന്തക്കാടുകളിലും വേരുകൾക്കിടയിലും മറ്റും ഇവ ഒളിച്ചു കഴിയുന്നു. അതിനാൽ, ഗുഹകളിലും പാറയിടുക്കുകളിലുമാണ് ഇവയുടെ വാസം. മുയലുകളും മറ്റും നിർമ്മിച്ച മാളങ്ങളിലും ഇവ കഴിയാറുണ്ട്[3].

പ്രത്യുൽപാദനം

ഇണചേർന്നതിന്റെ ഇരുപത്തിരണ്ടാം ദിവസം പെൺജീവി ഒരു മുട്ട അതിന്റെ ശരീരത്തിൽത്തന്നെയുള്ള ഒരു അറയിൽ നിക്ഷേപിക്കുന്നു. രണ്ട് ഗ്രാം വരെ തൂക്കവും ഒന്നര സെന്റീമീറ്റർ വരെ നീളവുമുള്ളതാണ് മുട്ട. പത്ത് ദിവസത്തിനകം മുട്ട വിരിയുന്നു. പുറത്തു വരുന്ന കുഞ്ഞിനെ പഗിൾ എന്നറിയപ്പെടുന്നു. മാതൃ ശരീരത്തിലെ അറയിൽ 45 മുതൽ 55 വരെ ദിവസങ്ങൾ കഴിയുന്ന ഈ 'ലാർവ - ഭ്രൂണ' അവസ്ഥയിലുള്ള കുഞ്ഞ്, മാതൃ ശരീരത്തിലെ പാൽ ദ്വാരങ്ങളിൽ നിന്നു ലഭിക്കുന്ന പാൽ കുടിക്കുന്നു. എക്കിഡ്‌നയിൽ മുലക്കണ്ണുകളില്ല. അമ്പത്തഞ്ച് ദിവസങ്ങൾക്ക് ശേഷം, മണ്ണിൽ ഒരു മാളമുണ്ടാക്കി അതിൽ കുഞ്ഞിനെ വളർത്തുന്നു. ഈ പ്രായമാവുമ്പോഴേക്കും കുഞ്ഞിന്റെ ശരീരത്തിൽ രോമങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കും[10][11][12][13][14] അഞ്ച് ദിവസങ്ങളുടെ ഇടവേളയിൽ മാതൃജീവി കുഞ്ഞിനെ പാലൂട്ടുന്നു. ഏഴുമാസത്തോളം പാലൂട്ടും. ഒരു വർഷത്തോളം കാലം 'പഗിൾ' മാതാവിനൊപ്പം കൂട്ടിൽക്കഴിയും. അതിനു ശേഷം കൂട് വിട്ട് പോകുന്നു[3].

ഭീഷണി

അപകടഭീഷണിയുണ്ടാവുമ്പോൾ എക്കിഡ്ന കുഴികളിൽ മറഞ്ഞിരിക്കുകയോ അതിന് സാധിച്ചില്ലെങ്കിൽ, ഒരു പന്ത് പോലെ ചുരുളുകയോ ചെയ്യുന്നു. ഇത്തിൾപന്നിയുടെ സ്വഭാവത്തിന് സമാനമാണ് ഇത്. കാട്ടുപൂച്ച, നായ്ക്കൾ, ചിലയിനം ഉടുമ്പ് തുടങ്ങിയവ എക്കിഡ്നയുടെ ശത്രുക്കളാണ്. പാമ്പാണ് ഇവയുടെ വംശനാാശത്തിന് ഒരു പ്രധാന കാരണം. മാളങ്ങളിലിറങ്ങി എക്കിഡ്നയുടെ കുഞ്ഞുങ്ങളെ പാമ്പ് പിടിച്ച് ഭക്ഷിക്കുന്നു[3].

പരിണാമം

Short-beaked echidna skeleton

ട്രയാസ്സിക് കാലത്താണ് ജീവികൾ ഓവിപാരസ് സ്വഭാവത്തിൽ നിന്നും വിവിപാരസ് ആയി മാറിയതെന്ന് കരുതുന്നു. [15] ന്യൂക്ലിയാർ ജനിതകപഠനവും ഫോസിൽ പഠനവും അടിസ്ഥാനമാക്കി, ഇക്കാര്യത്തിൽ വിഭിന്ന അഭിപ്രായമുണ്ട്. [16].

ജൈവവർഗ്ഗീകരണം

എക്കിഡ്നനകളെ മൂന്ന് ജീനസുകളായി വർഗ്ഗീകരിച്ചിരിക്കുന്നു.[17]

  • സാഗ്ലോസ്സസ്
  • താച്ചിഗ്ലോസ്സസ്
  • Megalibgwilia
In Australia, the short-beaked echidna may be found in many environments, including urban parkland, such as the shores of Lake Burley Griffin in Canberra, as depicted here.
A short-beaked echidna curled into a ball; the snout is visible on the right

അവലംബം

പുറംകണ്ണികൾ

ഗ്രന്ഥസൂചി

  • Ronald M. Nowak (1999), Walker's Mammals of the World (in ഇംഗ്ലീഷ്) (6th ed.), Baltimore: Johns Hopkins University Press, ISBN 0-8018-5789-9, LCCN 98023686
"https:https://www.search.com.vn/wiki/index.php?lang=ml&q=എക്കിഡ്ന&oldid=3808914" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്