ഏഷ്യാന എയർലൈൻസ്

കൊറിയൻ എയറിൻറെ കൂടെ ദക്ഷിണ കൊറിയയിലെ പ്രധാനപ്പെട്ട രണ്ടു എയർലൈനുകളിൽ ഒന്നാണ് ഏഷ്യാന എയർലൈൻസ്. [2] സോളിലെ ഏഷ്യാന ടൌൺ ബിൽഡിംഗിലാണ് ഏഷ്യാന എയർലൈൻസിൻറെ ഹെഡ്ക്വാർട്ടർ. [3] ഗിമ്പോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എയർലൈനിൻറെ ആഭ്യന്തര ഹബ്ബും ഇഞ്ചിയോൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എയർലൈനിൻറെ അന്താരാഷ്‌ട്ര ഹബ്ബും പ്രവർത്തിക്കുന്നു. സ്റ്റാർ അലയൻസിൽ അംഗമായ ഏഷ്യാന എയർലൈൻസ് 14 ആഭ്യന്തര റൂട്ടുകളിലും ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക, ഓഷ്യാനിയ എന്നിവടങ്ങളിലെ 90 അന്താരാഷ്‌ട്ര യാത്രാ റൂട്ടുകളിലും 27 കാർഗോ റൂട്ടുകളിലും സർവീസ് നടത്തുന്നു. [4] ഡിസംബർ 2014-ലെ കണക്കനുസരിച്ചു ഏഷ്യാന എയർലൈൻസിൽ 10,183 പേർ ജോലിചെയ്യുന്നു.

Asiana Airlines
아시아나항공
Asiana Hanggong
IATA
OZ
ICAO
AAR
Callsign
ASIANA
തുടക്കം17 ഫെബ്രുവരി 1988; 36 വർഷങ്ങൾക്ക് മുമ്പ് (1988-02-17)
ഹബ്
  • Gimpo International Airport
  • Incheon International Airport
Focus cities
  • Gimhae International Airport
  • Jeju International Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംAsiana Club
വിമാനത്താവള ലോഞ്ച്Asiana Lounge
AllianceStar Alliance
ഉപകമ്പനികൾ
  • Asiana IDT
  • Air Busan
  • Air Seoul
Fleet size83
ലക്ഷ്യസ്ഥാനങ്ങൾ108
ആപ്തവാക്യം아름다운 사람들 (Korean) Beautiful People (English)
മാതൃ സ്ഥാപനംKumho Asiana Group
ആസ്ഥാനംOsoe-dong, Gangseo-gu, Seoul, South Korea
പ്രധാന വ്യക്തികൾ
  • Kim Soo-Cheon (김수천) (President & CEO)
വരുമാനംIncrease KRW\ 5,638.1 billion (2012)[1]
തൊഴിലാളികൾ10,183 (2015)
വെബ്‌സൈറ്റ്www.flyasiana.com
ഏഷ്യാന എയർലൈൻസ്
Hangul항공
Hanja航空
Revised RomanizationAsiana Hanggong
McCune–ReischauerAsiana Hanggong

ചരിത്രം

1969-ൽ സ്വകാര്യവത്കരിച്ച കൊറിയൻ എയറിനു 1988-ൽ ഏഷ്യാന എയർലൈൻസ് തുടങ്ങുന്നത് വരെ ദക്ഷിണ കൊറിയൻ വ്യോമയാന രംഗത്ത് അപ്രമാദിത്വമായിരുന്നു. [5] കുംഹോ ഏഷ്യാന ഗ്രൂപ്പ് ആണു എയർലൈൻ സ്ഥാപിച്ചത്, അപ്പോഴത്തെ പേര് സോൾ എയർ ഇന്റർനാഷണൽ എന്നായിരുന്നു. 1988 ഫെബ്രുവരി 17-നു സ്ഥാപിക്കപ്പെട്ട ഏഷ്യാനയുടെ ആദ്യ വിമാനം 1988 ഡിസംബറിൽ ബുസാനിലേക്ക് ആയിരുന്നു.

1989-ൽ ജെജു സിറ്റി, ഗ്വാൻജു, ദേഗു എന്നിവടങ്ങളിലേക്ക് ഏഷ്യാന സ്ഥിരം സർവീസുകൾ ആരംഭിച്ചു, അതേവർഷം തന്നെ ജപ്പാനിലെ സെണ്ടായിലേക്ക് അന്താരാഷ്‌ട്ര ചാർട്ടേഡ് വിമാനങ്ങളും ആരംഭിച്ചു. 1990-ൽ ടോകിയോ, നഗോയ സെണ്ടായ്, ഫുക്കൂവോക്ക എന്നിവടങ്ങളിലേക്കും ആദ്യ വിമാനങ്ങൾ സർവീസ് നടത്തി. ആ വർഷം ഏഷ്യാന എയർലൈൻസിനു 9 ബോയിംഗ് 747-400എസ് വിമാനങ്ങളും, 10 ബോയിംഗ് 767-300എസ് വിമാനങ്ങളും, 8 ബോയിംഗ് 737-400എസ് വിമാനങ്ങളും ഉണ്ടായിരുന്നു.

1988-ൽ സ്ഥാപിക്കപ്പെട്ട ഏഷ്യാന എയർലൈൻസ് വളരെ വേഗത്തിൽ തന്നെ വളർന്നു ഇന്ന് 85 വിമാനങ്ങളുള്ള ആഗോള എയർലൈനാണ്. 2012-ൽ ഏഷ്യാന എയർലൈനിനു 5.3 ബില്ല്യൺ യുഎസ് ഡോളറിൻറെ വിറ്റുവരവ് ഉണ്ടായിരുന്നു. [9]

ലക്ഷ്യസ്ഥാനങ്ങൾ

വികസിത ഏഷ്യൻ നെറ്റ്‌വർക്കിൽപ്പെട്ട ചൈന, ജപ്പാൻ, സൗത്ത്ഈസ്റ്റ് ഏഷ്യ, സെൻട്രൽ ഏഷ്യ എന്നിവ ഉൾപ്പെടെ നാലു ഭൂഖണ്ഡങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏഷ്യാന എയർലൈൻസ് സർവീസ് നടത്തുന്നു. താഷ്ക്കന്റ്, ആൽമറ്റി, സീം റീപ്, നോം പെൻ, കൊരോർ എന്നീ നഗരങ്ങളിലേക്ക് സോളിൽ നിന്നും സ്ഥിരം സർവീസ് നടത്തുന്ന ആദ്യ എയർലൈനാണ് ഏഷ്യാന. ടൂറിസ്റ്റ് സ്ഥലങ്ങളായ ബ്രൂണെ, ണ ട്രാങ്ങ്, ഖിഖിഹാർ, ഷാങ്ങ്‌ജിജേ എന്നിവടങ്ങളിലേക്ക് ഏഷ്യാന എയർലൈൻസ് സോളിൽ നിന്നും സീസൺ ചാർട്ടേഡ് വിമാന സർവീസുകൾ നടത്തുന്നു. എയർലൈനിൻറെ ഏക അനുബന്ധ കാർഗോ കമ്പനിയായ ഏഷ്യാന കാർഗോ യൂറോപ്പിലും യുഎസ്സിലും ഉൾപ്പെടെ വലിയ നെറ്റ്‌വർക്ക് ഉണ്ട്.

2013 ജൂലൈയിൽ ഇന്തോനേഷ്യയിലെ ജക്കാർത്ത, ടെൻപസർ എന്നീ നഗരങ്ങളിലേക്ക് ഏഷ്യാന സ്ഥിരം യാത്ര സർവീസ് ആരംഭിച്ചു. സോളിനും വുക്ഷിക്കും ഇടയിൽ പുതീഇയ യാത്ര റൂട്ട് തുടങ്ങാനുള്ള പദ്ധതിയും ഉണ്ട്. [6]

കോഡ്ഷെയർ ധാരണകൾ

സ്റ്റാർ അലയൻസ് അംഗങ്ങളെ കൂടാതെ മറ്റു എയർലൈനുകളുമായും ഏഷ്യാന എയർലൈൻസിനു കോഡ്ഷെയർ ധാരണകൾ ഉണ്ട്. ഏപ്രിൽ 2014-ലെ കണക്കനുസരിച്ചു അവ ഇവയാണ്: [7] എയർ അസ്താന, എയർ ബുസാൻ, എത്തിഹാദ് എയർവേസ്, ഹവായിയൻ എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവേസ്, മ്യാൻമാർ എയർവേസ് ഇന്റർനാഷണൽ, ക്വാൻട്ടസ്, ഖത്തർ എയർവേസ്, എസ്7 എയർലൈൻസ്, ഷാൻഡോങ്ങ്‌ എയർലൈൻസ്, ശ്രീലങ്കൻ എയർലൈൻസ്. [8][9]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഏഷ്യാന_എയർലൈൻസ്&oldid=3972295" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്