192 member states All states party to the CWC are automatically members. 4 UN member states are non-members: Egypt, Israel, North Korea and South Sudan.
രാസായുധങ്ങളുടെ നിയന്ത്രണവും നിരോധനവും ലക്ഷ്യമാക്കി നെതർലന്റ്സിലെഹേഗ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് രാസായുധ നിരോധന സംഘടന അഥവാ ഒ.പി.സി.ഡബ്ല്യു (The Organisation for the Prohibition of Chemical Weapons (OPCW)). 1997 ഏപ്രിൽ28 നാണ് ഈ സംഘടന സ്ഥാപിതമായത്. അംഗരാജ്യങ്ങളിലെ രാസായുധങ്ങളുടെ നിർമ്മാർജ്ജനം സംബന്ധിച്ച പ്രഖ്യാപനങ്ങൾക്കും, ഇതുമായി ബന്ധപ്പെട്ട സ്ഥലപരിശോധനകൾക്കും ഈ സംഘടന നേതൃത്വം നൽകിവരുന്നു.2013 ലെ സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം രാസായുധ നിരോധന സംഘടനയ്ക്ക് നൽകുകയുണ്ടായി.[4]