മിഖായേൽ ഗോർബച്ചേവ്

ഒരു റഷ്യൻ രാഷ്ട്രീയപ്രവർത്തകനായിരുന്നു മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് (Russian: Михаи́л Серге́евич Горбачёв, റഷ്യൻ ഉച്ചാരണം: [mʲɪxɐˈil sʲɪrˈgʲeɪvʲɪtɕ gərbɐˈtɕof]; (ജീവിതകാലം : 2 മാർച്ച് 1931 - 30 ആഗസ്റ്റ് 2022)[1][2][3]. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതൽ 1991 വരെ ആ പദവി വഹിച്ചു. യു.എസ്.എസ്.ആറിന്റെ അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു‌. 1988 മുതൽ 1991-ൽ യു.എസ്.എസ്.ആർ. തകരുന്നതു വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു[4]. 1917-ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ്‌ ഗോർബച്ചേവ്. 1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഗോർബച്ചേവ് നേടിയിട്ടുണ്ട്.

മിഖായേൽ ഗോർബച്ചേവ്
Михаил Горбачёв
ഗോർബച്ചേവ് 1987-ൽ വൈറ്റ് ഹൗസ് ലൈബ്രറിയിൽ.
സോവിയറ്റ് യൂണിയൻ പ്രസിഡൻറ്
ഓഫീസിൽ
15 March 1990 – 25 December 1991[i]
Vice Presidentഗെന്നഡി യാനായേവ്[ii]
മുൻഗാമിഓഫീസ് സ്ഥാപിക്കപ്പെട്ടു
(ഭാഗികമായി സ്വയം സുപ്രീം സോവിയറ്റിന്റെ ചെയർമാനായി)
പിൻഗാമിഓഫീസ് നിർത്തലാക്കപ്പെട്ടു[iii]
General Secretary of the
Communist Party of the Soviet Union[iv]
ഓഫീസിൽ
11 March 1985 – 24 August 1991
പ്രധാനമന്ത്രിനിക്കോളായ് റിഷ്കോവ്
വാലന്റൈൻ പാവ്ലോവ്
ഇവാൻ സിലേവ്
Deputyവ്ളാഡിമിർ ഇവാഷ്കോ
മുൻഗാമികോൺസ്റ്റാന്റിൻ ഹെർനെങ്കോ
പിൻഗാമിവ്ളാഡിമിർ ഇവാഷ്കോ (acting)
Chairman of the
Supreme Soviet of the Soviet Union
ഓഫീസിൽ
25 May 1989 – 15 March 1990
Deputyഅനറ്റോലി ലുക്യാനോവ്
മുൻഗാമിHimself
(as Chairman of the Presidium of the Supreme Soviet)
പിൻഗാമിഅനറ്റോലി ലുക്യാനോവ്
Chairman of the
Presidium of the Supreme Soviet of the Soviet Union
ഓഫീസിൽ
1 October 1988 – 25 May 1989
മുൻഗാമിആന്ദ്രേ ഗ്രോമിക്കോ
പിൻഗാമിHimself
(as Chairman of the Supreme Soviet)
വ്യക്തിഗത വിവരങ്ങൾ
ജനനം(1931-03-02)2 മാർച്ച് 1931
പ്രിവൊൽനോയ്, Russian SFSR, സോവിയറ്റ് യൂണിയൻ
മരണം30 ഓഗസ്റ്റ് 2022(2022-08-30) (പ്രായം 91)
മോസ്കോ, റഷ്യ
പൗരത്വംസോവിയറ്റ് യൂണിയൻ (1991 വരെ)
റഷ്യ(1991 മുതൽ)
രാഷ്ട്രീയ കക്ഷിയൂണിയൻ ഓഫ് സോഷ്യൽ ഡെമോക്രാറ്റ്സ് (2007–2022)
മറ്റ് രാഷ്ട്രീയ
അംഗത്വം
  • സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി (1952–1991)
  • സ്വതന്ത്രൻ (1991–2000)
  • റഷ്യൻ യുണൈറ്റഡ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (2000–2001)
  • സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യ (2001–2007)
പങ്കാളി
റൈസ ടൈറ്ററെങ്കോ
(m. 1953; her death 1999)
കുട്ടികൾ1
അൽമ മേറ്റർമോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (LLB)
അവാർഡുകൾസമാധാനത്തിനുള്ള നോബൽ സമ്മാനം (1990)
ഒപ്പ്
വെബ്‌വിലാസംOfficial website
Central institution membership
  • 1980–1991: Full member, 25th, 26th, 27th, 28th Politburo
  • 1979–1980: Candidate member, 25th Politburo
  • 1978–1991: Member, 25th, 26th, 27th, 28th Secretariat
  • 1971–1991: Full member, 24th, 25th, 26th, 27th, 28th Central Committee

Other offices held
  • 2001–2004: Chairman, Social Democratic Party of Russia
  • 1985–1991: Chairman, Defense Council
  • 1970–1978: First Secretary, Stavropol Regional Committee
Leader of the Soviet Union
  • Chernenko
  • None (last holder)

സോവിയറ്റ് യൂണിയൻ ഭരണകൂടം, അതിന്റെ സോഷ്യലിസ്റ്റ് ആദർശങ്ങൾ എന്നിവയുടെ സംരക്ഷണത്തിൽ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നെങ്കിലും, 1986-ലെ ചെർണോബിൽ ദുരന്തത്തിന് ശേഷം കാര്യമായ പരിഷ്കരണത്തിൻറെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ബോധവാനായി. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിൽ നിന്ന് പിന്മാറിയ അദ്ദേഹം ആണവായുധങ്ങൾ പരിമിതപ്പെടുത്തുന്നതൊടൊപ്പം ശീതയുദ്ധം അവസാനിപ്പിക്കാനും അക്കാലത്തെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് റൊണാൾഡ് റീഗനുമായി ഉച്ചകോടിയിൽ ധാരണയായി. ആഭ്യന്തരമായി, അദ്ദേഹത്തിന്റെ ഗ്ലാസ്‌നോസ്‌റ്റ് നയം (സ്വതാര്യത) ഉയർന്ന അഭിപ്രായ സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും അനുവദിച്ചതോടൊപ്പം അദ്ദേഹത്തിന്റെ പെരെസ്ട്രോയിക്ക ("പുനർഘടന") കാര്യക്ഷമത മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സാമ്പത്തിക തീരുമാനങ്ങൾ വികേന്ദ്രീകരിക്കാനും ശ്രമിച്ചു. അദ്ദേഹത്തിന്റെ ജനാധിപത്യവൽക്കരണ നടപടികളും ജനപ്രതിനിധികളുടെ തിരഞ്ഞെടുക്കപ്പെട്ട രീതിയിലുള്ള കോൺഗ്രസ് രൂപീകരണവും ഏകകക്ഷി ഭരണകൂടത്തെ കൂടുതൽ ദുർബ്ബലപ്പെടുത്തുന്നതായിരുന്നു. 1989-1990 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനിലെ വിവിധ കിഴക്കൻ യൂറോപ്യൻ ഘടക റിപ്പബ്ലിക്കുകൾ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാത ഉപേക്ഷിച്ചപ്പോൾ ഇവിടങ്ങളിൽ സൈനികമായി ഇടപെടാൻ ഗോർബച്ചേവ് വിസമ്മതം പ്രകടിപ്പിച്ചു. ആഭ്യന്തരമായി, വളരുന്ന ദേശീയ വികാരം സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്ക് ഭീഷണിയാകവേ, 1991-ൽ മുൻനിര മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് കടുത്ത ചിന്താഗതിക്കാരുടെ നേതൃത്വത്തിൽ ഗോർബച്ചേവിനെതിരെ നടന്ന ആഗസ്ത് അട്ടിമറി വിജയിച്ചില്ല. ഈ പശ്ചാത്തലത്തിൽ ഗോർബച്ചേവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി സോവിയറ്റ് യൂണിയൻ പിരിച്ചുവിടുകയും അദ്ദേഹം രാജിവെക്കുകയും ചെയ്തു. ഓഫീസ് വിട്ടതിനുശേഷം ഗോർബച്ചേവ് ഫൗണ്ടേഷൻ ആരംഭിച്ച  അദ്ദേഹം, റഷ്യൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽസന്റേയും പിന്നീട് വ്‌ളാഡിമിർ പുട്ടിൻറേയും കടുത്ത വിമർശകനായിത്തീരുകയും, റഷ്യയിലെ സാമൂഹിക-ജനാധിപത്യ പ്രസ്ഥാനത്തിനായി പ്രചാരണം നടത്തുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ സുപ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായി പരക്കെ വിലയിരുത്തപ്പെടുന്ന ഗോർബച്ചേവിൻറെ പ്രവർത്തനങ്ങൾ പലപ്പോഴും  വിവാദപരമായിരുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയ അദ്ദേഹം, ശീതയുദ്ധം അവസാനിപ്പിക്കുന്നതിലും സോവിയറ്റ് യൂണിയനിൽ പുതിയ രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യങ്ങൾ അനുദിക്കുന്നതിലും കിഴക്കും മധ്യ യൂറോപ്പിലും  മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തെ സഹിക്കുന്നതിലും ജർമ്മനിയുടെ പുനരേകീകരണത്തിലും വഹിച്ച നിർണായക പങ്കുകളുടെ പേരിൽ പ്രശംസിക്കപ്പെട്ടു. എന്നാൽ സോവിയറ്റ് യൂണിയൻറെ പിരിച്ചുവിടൽ ത്വരിതപ്പെടുത്തിയതിൻറെ പേരിൽ റഷ്യയിലും മറ്റ് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലും പലപ്പോഴും പരിഹസിക്കപ്പെട്ട അദ്ദേഹം ഇത് റഷ്യയുടെ ആഗോള സ്വാധീനത്തിൽ ഇടിവ് വരുത്തുന്നതിനും സാമ്പത്തിക തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തതായി വിലയിരുത്തപ്പെട്ടു.

ജീവിതരേഖ

കമ്മ്യൂണിസത്തിൻ്റെ അന്തകൻ, ശീതയുദ്ധത്തിന് അന്ത്യം കുറിച്ച ഭരണതന്ത്രജ്ഞൻ, ജർമ്മനിയെ രണ്ടാക്കിയ വന്മതിൽ തകർത്ത് കിഴക്ക്-പടിഞ്ഞാറൻ ജർമ്മനികൾ തമ്മിൽ ഐക്യം ഉണ്ടാക്കിയ ഭരണാധികാരി, കിഴക്കൻ യൂറോപ്പിനെ കമ്മ്യൂണിസ്റ്റ് അടിമത്ത്വത്തിൽ നിന്ന് മോചിപ്പിച്ച പോരാളി, സോവിയറ്റ് യൂണിയൻ്റെ അവസാന പ്രസിഡൻറായി സ്ഥാനമേറ്റെടുത്ത് 5 വർഷം കൊണ്ട് സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതാക്കിയ ലോകനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ മിഖായേൽ ഗോർബച്ചേവ് 2022 ഓഗസ്റ്റ് 30ന് തൻ്റെ 91-ആം വയസിൽ ഓർമ്മയാകുമ്പോൾ മറയുന്നത് ചരിത്രപുസ്തകത്തിലെ മറ്റൊരു താൾ തന്നെയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ലോക രാഷ്ട്രീയത്തിൻ്റെ ഗതിവിതികളെ ഗോർബച്ചേവിനോളം സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് വേറേയില്ല. അത് കൊണ്ട് തന്നെ ഒരു വിഭാഗം ആളുകൾക്ക് ഏറെ പ്രിയപ്പെട്ടവൻ ആയപ്പോൾ മറ്റൊരു കൂട്ടർക്ക് ഏറെ വെറുക്കപ്പെട്ടവൻ ആകുകയായിരുന്നു.

കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിൻ പടുത്തുയർത്തിയ ഉരുക്കുകോട്ടയിൽ വിള്ളലിട്ട് സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് തന്നെ കാരണക്കാരനായ ഗോർബച്ചേവ് റഷ്യൻ പ്രസിഡൻറായിരുന്ന വ്ലാഡിമിർ പുടിനെ പോലുള്ള അതിതീവ്ര ദേശീയവാദികളാൽ ഇന്നും അപലപ്പിക്കപ്പെടുന്ന നേതാവാണ്.യു.എസ്.എസ്.ആറിൻ്റെ പതനമാണ് ഇരുപതാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഏറ്റവും വലിയ ദുരന്തമെന്നായിരുന്നു റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ്റെ അഭിപ്രായം.

വലിയൊരു പരിവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഗോർബച്ചേവ് ഭരണം ആരംഭിച്ചതെങ്കിലും അതുയർത്തി വിട്ട രാഷ്ട്രീയ കൊടുങ്കാറ്റിൽ അദ്ദേഹത്തിന് അധികാരം തന്നെ നഷ്ടപ്പെടുകയായിരുന്നു.1992-ൽ അസോസിയേറ്റ് പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് രാജ്യത്തിനും യൂറോപ്പിനും ലോകത്തിനും ആവശ്യമായ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്ന നേതാവെന്ന നിലയിലായിരുന്നു തന്നെ താൻ വിലയിരുത്തുന്നത് എന്നായിരുന്നു.

ഒരു ജീവിതം കൊണ്ട് തന്നെ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചുവൊ അതെല്ലാം ഇല്ലാതെയാവുന്ന കാഴ്ചകൾ കൂടി ജീവിതസായാഹ്നത്തിൽ ഗോർബച്ചേവിന് കാണേണ്ടിവന്നു.ഒരിക്കൽ അവസാനിപ്പിച്ച ശീതയുദ്ധം, തൻ്റെ അധികാരത്തിൻ കീഴിൽ ഊട്ടിയുറപ്പിച്ച അഭിപ്രായ സ്വാതന്ത്ര്യം, ഒരിക്കൽ സോവിയറ്റ് യൂണിയനിൽ നിന്ന് പിരിഞ്ഞ് പോയ വിവിധ ദേശീയതകളെ വീണ്ടും റഷ്യയ്ക്ക് കീഴിൽ കൂട്ടിയിണക്കണമെന്ന മുറവിളികൾ എന്നിവ ഉത്തമ ഉദാഹരണങ്ങളാണ്. യുക്രെയിൻ ആക്രമണത്തോടെ പാശ്ചാത്യ ചേരികൾ റഷ്യയ്ക്ക് എതിരായി തിരിഞ്ഞ സാഹചര്യത്തിലാണ് ഗോർബച്ചേവിൻ്റെ വിടവാങ്ങൽ.[5]

ആദ്യകാലം

ഗോർബച്ചേവും അദ്ദേഹത്തിന്റെ ഉക്രേനിയൻ മാതൃ മാതാപിതാക്കളും, 1930-കളുടെ അവസാനം എടുത്ത ചിത്രം.

സോവിയറ്റ് യൂണിയന്റെ ഘടക റിപ്പബ്ലിക്കുകളിലൊന്നായിരുന്ന റഷ്യൻ സോവിയറ്റ് ഫെഡറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിൽ 1931 മാർച്ച് 2 ന് സ്റ്റാവ്‌റോപോൾ ക്രായിലെ പ്രിവോൾനോയ് ഗ്രാമത്തിലാണ് ഗോർബച്ചേവ് ജനിച്ചത്.[6] അക്കാലത്ത്, പ്രിവോൾനോയ് റഷ്യൻ വംശജർക്കിടയിലും ഉക്രേനിയൻ വംശജർക്കിടയിലുമായി ഏതാണ്ട് തുല്യമായി വിഭജിക്കപ്പെട്ടിരുന്നു.[7] ഗോർബച്ചേവിന്റെ പിതൃ കുടുംബം നിരവധി തലമുറകൾക്ക് മുമ്പ് വൊറോനെഷിൽ നിന്ന് ഈ പ്രദേശത്തേക്ക് താമസം മാറിയ റഷ്യൻ വംശജരും അദ്ദേഹത്തിന്റെ മാതൃകുടുംബം ഉക്രേനിയൻ വംശീയ പാരമ്പര്യമുള്ള ചെർണിഹിവിൽ നിന്ന് കുടിയേറിയവരുമായിരുന്നു.[8] ജനനസമയത്ത് മാതാപിതാക്കൾ അദ്ദേഹത്തിന് വിക്ടർ എന്നാണ് പേരിട്ടതെങ്കിലും ഒരു ഓർത്തഡോക്സ് ക്രിസ്ത്യാനിയായിരുന്ന മാതാവിൻറെ നിർബന്ധപ്രകാരം ഒരു രഹസ്യ സ്നാനം നടത്തുകയും അവിടെവച്ച് മുത്തച്ഛൻ അദ്ദേഹത്തിന് മിഖായേൽ എന്ന് നാമകരണം നടത്തുകയും ചെയ്തു.[9] പിതാവ് സെർജി ആൻഡ്രേവിച്ച് ഗോർബച്ചേവുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിൻറെ മാതാവ് മരിയ പന്തലെയേവ്ന ഗോർബച്ചേവ (മുമ്പ്, ഗോപ്കലോ), കഠനി മനസ്കയും ശിക്ഷിക്കുന്ന പ്രകൃതക്കാരിയുമായിരുന്നു.[10] പരമ ദരിദ്രരായിരുന്ന അദ്ദേഹത്തിൻറെ മാതാപിതാക്കൾ കർഷകരായിരുന്നു.[11][12] 1928-ൽ[13] കൗമാരപ്രായത്തിൽ തന്നെ വിവാഹിതരായ അവർ പ്രാദേശിക പാരമ്പര്യമനുസരിച്ച്, സ്വന്തമായി ഒരു കുടിൽ പണിയുന്നതിന് മുമ്പ്, സെർജിയുടെ പിതാവിന്റെ മൺചുമരുള്ള കുടിലിലാണ് ആദ്യം താമസിച്ചിരുന്നത്.[14]

കമ്മ്യൂണിസ്റ്റ് പാർട്ടിയാൽ നിയന്ത്രിക്കപ്പെട്ടിരുന്ന ഒരു ഏകകക്ഷി രാഷ്ടമായിരുന്ന സോവിയറ്റ് യൂണിയൻ ഗോർബച്ചേവിന്റെ കുട്ടിക്കാലത്ത് ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിൻകീഴിലായിരുന്നു. തന്റെ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങൾക്ക് അനുസൃതമായി, രാജ്യത്തെ ഒരു സോഷ്യലിസ്റ്റ് സമൂഹമാക്കി മാറ്റാൻ സഹായിക്കുമെന്ന് വിശ്വസിച്ചിരുന്ന സ്റ്റാലിൻ ബഹുജന ഗ്രാമീണ കൂട്ടായ്മയുടേതായ ഒരു പദ്ധതി ആരംഭിച്ചിരുന്നു.[15] ഗോർബച്ചേവിന്റെ മാതൃ മുത്തച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും 1929-ൽ ഗ്രാമത്തിലെ ആദ്യത്തെ കോൽഖോസ് (കൂട്ടു കൃഷിയിടം) രൂപീകരിക്കാൻ സഹായിക്കുകയും അതിന്റെ ചെയർമാനായിത്തീരുകയും ചെയ്തു.[16] ഈ കൃഷിയിടം പ്രിവോൾനോയ് ഗ്രാമത്തിന് പുറത്ത് ഏകദേശം 19 കിലോമീറ്റർ (12 മൈൽ) ദൂരെയായിരുന്നു. മൂന്ന് വയസ്സുള്ളപ്പോൾ, ഗോർബച്ചേവ് മാതാപിതാക്കളുടെ വീട് വിട്ട് കൊൽഖോസിലേക്ക് മാതൃ മുത്തശ്ശിമാർക്കൊപ്പം താമസം മാറ്റി.[17]

രാജ്യം അപ്പോൾ 1930-1933-ലെ ക്ഷാമം അനുഭവിക്കുകയും, അതിൽ ഗോർബച്ചേവിന്റെ രണ്ട് പിതൃസഹോദരന്മാരും ഒരു അമ്മായിയും മരണമടയുകയും ചെയ്തു. ഇതിനെത്തുടർന്ന് മഹത്തായ ശുദ്ധീകരണം നടക്കുകയും (ഗ്രേറ്റ് പർജ് എന്ന പേരിൽ 1936-1938 കാലഘട്ടത്തിൽ സോവിയറ്റ് റഷ്യയിൽ നടന്ന വൻതോതിൽ ഉള്ള കൂട്ടക്കൊലകൾ)  അതിൽ "ജനങ്ങളുടെ ശത്രുക്കൾ" എന്ന് ഏകപക്ഷീയമായി ആരോപിക്കപ്പെട്ട വ്യക്തികളും, ട്രോട്സ്കിസം പോലെ മാർക്സിസത്തിന്റെ എതിർ വ്യാഖ്യാനങ്ങളോട് അനുഭാവം പുലർത്തുന്നവർ ഉൾപ്പെടെയുള്ളവർ, അറസ്റ്റ് ചെയ്യപ്പെടുകയും വധിക്കപ്പെട്ടില്ലെങ്കിൽ ലേബർ ക്യാമ്പുകളിൽ പാർപ്പിക്കപ്പെടുകയും ചെയ്തു. ഗോർബച്ചേവിന്റെ രണ്ട് മുത്തച്ഛന്മാരും ഇക്കാലത്ത് അറസ്റ്റിലാകുകയും (1934-ൽ അദ്ദേഹത്തിന്റെ മാതൃമുത്തച്ഛൻ, 1937-ൽ പിതൃമുത്തച്ഛൻ) മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് ഗുലാഗ് ലേബർ ക്യാമ്പുകളിൽ പാർപ്പിക്കപ്പെടുകയും ചെയ്തു. 1938 ഡിസംബറിൽ മോചിതനായ ശേഷം, ഗോർബച്ചേവിന്റെ മാതൃമുത്തച്ഛൻ രഹസ്യ പോലീസിനാൽ പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ഈ വിവരണം ഗോർബച്ചേവിനെ ബാല്യത്തിൽ ഒട്ടേറെ സ്വാധീനിക്കുകയും ചെയ്തു.

1939-ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 1941 ജൂൺ മാസത്തിൽ‌ ജർമ്മൻ സൈന്യം സോവിയറ്റ് യൂണിയനിൽ അധിനിവേശം നടത്തി. 1942-ൽ ജർമ്മൻ സൈന്യം ഏതാണ് നാലര മാസത്തോളം പ്രിവോൾനോയെ കൈവശപ്പെടുത്തി. സോവിയറ്റ് ചെമ്പടയിൽ ചേർന്ന് ഒരു മുൻനിര പോരാളിയായി മാറിയ ഗോർബച്ചേവിന്റെ പിതാവ് യുദ്ധരംഗത്ത് മരിച്ചതായി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും പിന്നീട് കുർസ്‌ക് യുദ്ധ മുന്നണിയിൽ പരിക്കേറ്റ് കുടുംബത്തിലേക്ക് മടങ്ങുകയും ചെയ്തു. യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടതിനുശേഷം, ഗോർബച്ചേവിന്റെ മാതാപിതാക്കൾക്ക് 1947-ൽ തങ്ങളുടെ രണ്ടാമത്തെ പുത്രൻ  അലക്സാണ്ടർ ജനിച്ചു. ഇവർ രണ്ടുപേരുമായിരുന്നു മാതാപിതാക്കളുടെ ആകെയുള്ള സന്താനങ്ങൾ.

ഗ്രാമത്തിലെ വിദ്യാലയം യുദ്ധസമയത്ത് കൂടുതൽ സമയവും അടഞ്ഞുകിടന്നിരുന്നെങ്കിലും 1944 ലെ ശരത്കാലത്ത് വീണ്ടും പ്രവർത്തനമാരംഭിച്ചു. ഗോർബച്ചേവ് മടങ്ങിവരാൻ ആഗ്രഹിച്ചില്ല, എന്നിരുന്നാലും അദ്ദേഹം പഠനത്തിൽ മികവ് പുലർത്തിയിരുന്നു. പരന്ന വായനാശീലമുണ്ടായിരുന്ന അദ്ദേഹം തോമസ് മെയ്ൻ റീഡിനേപ്പോലെയുളളവരുടെ പാശ്ചാത്യ നോവലുകളും ഒപ്പം വിസാരിയോൺ ബെലിൻസ്കി, അലക്സാണ്ടർ പുഷ്കിൻ, നിക്കോളായ് ഗോഗോൾ, മിഖായേൽ ലെർമോണ്ടോവ് തുടങ്ങിയവരുടെ കൃതികളും  അത്യാർത്തിയോടെ വായിച്ചു. 1946-ൽ അദ്ദേഹം സോവിയറ്റ് രാഷ്ട്രീയ യുവജന സംഘടനയായ കൊംസോമോളിൽ ചേർന്നുകൊണ്ട് പ്രാദേശിക സംഘത്തിൻറെ  നേതാവായിത്തിരുകയും, തുടർന്ന് ജില്ലയിലെ കൊംസോമോൾ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രൈമറി സ്കൂളിൽ നിന്ന് മൊളോടോവ്സ്കോയിയിലെ ഹൈസ്കൂളിലേക്ക് മാറിയ അദ്ദേഹം അവിടെ താമിസിച്ചുകൊണ്ട്; വാരാന്ത്യങ്ങളിൽ മാത്രം 19 കിലോമീറ്റർ (12 മൈൽ) വീട്ടിലേക്ക് നടന്ന് പോയിരുന്നു. വിദ്യാലയത്തിലെ നാടകസംഘത്തിലെ അംഗമെന്ന നിലയിൽ കായിക, സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്ന അദ്ദേഹം സ്‌കൂളിലെ പ്രഭാത വ്യായാമ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു. 1946 മുതൽ തുടർച്ചയായി അഞ്ച് വേനൽക്കാലങ്ങൾക്കുശേഷം, ഒരു കൂട്ടുകൃഷിയിടം പ്രവർത്തിപ്പിക്കുന്നതിൽ പിതാവിനെ സഹായിക്കാൻ വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം, ആ സമയത്ത് പിതാവുമൊത്ത് ചിലപ്പോൾ ദിവിസം 20 മണിക്കൂർ വരെ ജോലി ചെയ്തിരുന്നു. 1948-ൽ അവർ 8,000 സെന്റർ (ക്വിന്റൽ) ധാന്യങ്ങൾ വിളവെടുത്തതോടെ, ഈ നേട്ടത്തിൻറെ പേരിൽ സെർജിക്ക് ഓർഡർ ഓഫ് ലെനിനും അദ്ദേഹത്തിന്റെ പുത്രന്  ഓർഡർ ഓഫ് റെഡ് ബാനർ ഓഫ് ലേബർ പുരസ്കാരവും ലഭിച്ചു.

മരണം

ഗോർബച്ചേവ് 2022 ഓഗസ്റ്റ് 30-ന് മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ വച്ച് 91-ആം വയസ്സിൽ അന്തരിച്ചു.[18][19][20][21][22] ഗോർബച്ചേവിന്റെ അന്ത്യാഭിലാഷ പ്രകാരം അദ്ദേഹത്തിൻറെ മൃതദേഹം 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ ശവകുടീരത്തിന് സമീപം 2022 സെപ്റ്റംബർ 3ന് മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ സംസ്കരിച്ചു.[23][24]

അവലംബം

കുറിപ്പുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്