ഓറിക്സ്

വളവില്ലാതെ നീണ്ടു കുത്തനെ നിൽക്കുന്ന കൊമ്പോടുകൂടിയ മാൻ വർഗ്ഗത്തിൽ പെടുന്ന ഒരു ജീവിയാണ്‌ ഓറിക്സ്. ഇതിലെ രണ്ടോ മുന്നോ വർഗ്ഗങ്ങൾ ആഫ്രിക്കയിൽ കാണപ്പെടുന്നതാണ്‌. അറേബ്യൻ ഉപദ്വീപിൽ കാണപ്പെടുന്ന നാലാമത്തെ ഒരിനവുമുണ്ട്. "സിമിറ്റർ ഓറിക്സ്" പോലുള്ള ഓറിക്സ് വിഭാഗങ്ങൾ കൂട്ടങ്ങളായി ടെക്സാസിലും ന്യൂ മെക്സിക്കോയിലും കുറഞ്ഞ അംഗസംഖ്യയോടെ കാണപ്പെടുന്നു.

ഓറിക്സുകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Artiodactyla
Family:
Bovidae
Subfamily:
Hippotraginae
Genus:
Oryx
Species

Oryx beisa Rüppell, 1835
Oryx dammah Cretzschmar, 1827
Oryx gazella (Linnaeus, 1758)
Oryx leucoryx Pallas, 1766

വർഗ്ഗങ്ങൾ

അറേബ്യൻ ഓറിക്സ്: അറേബ്യൻ ഉപദ്വീപിലെ വനസമാനമായ ഇടങ്ങളിൽ കാണപ്പെടുന്ന ഈ ചെറു ഓറിക്സ് വർഗം 1972 മുതൽ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നു. 1982 ൽ ഒമാനിൽ ഇതിന്റെ വംശവർദ്ധനവിനായി പ്രജനനശ്രമങ്ങൾ നടത്തിയെങ്കിലും അനുകൂലഫലമല്ല കിട്ടിയത്. തുടർന്ന് ഓറിക്സിന്റെ സംഖ്യ കുറവായ ഖത്തർ ബഹ്റൈൻ,ഇസ്രയേൽ,ജോർദാൻ ,സൗദി അറേബ്യ എന്നിവിടങ്ങളിലും പ്രജനനശ്രമങ്ങൾ നടന്നു. ഇതിന്റെയെല്ലാം ഫലമായി 2003 ൽ ഇതിന്റെ മൊത്തം സംഖ്യ ഏകദേശം 886 ആണ്‌.

സിമിറ്റാർ ഓറിക്സ്: വടക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഈ ഇനം ഓറിക്സ് വംശനാശം നേരിടുന്ന മറ്റൊരിനമാണ്‌. എങ്കിലും മധ്യ നൈജറിലും ഛാഡിലും ഇതിന്റെ സംഖ്യ വർദ്ധിച്ചുവരുന്നതായി സ്ഥിരികരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കിഴക്കനാഫ്രിക്കൻ ഓറിക്സ്: ഇതും വംശനാശം നേരിടുന്ന ഒരിനമാണ്‌.

ആവാസ വ്യവസ്ഥ

മരുഭൂമിയിലോ അതിനോട് സമാനത പുലർത്തുന്ന ഭൂപ്രദേശങ്ങളിലോ ആണ്‌ ഓറിക്സുകളുടെ ആവാസം. വെള്ളമില്ലെങ്കിലും ദീർഘകാലം ഇവക്ക് ജീവിച്ചുപോകാനാവും. 600 വരെ അംഗങ്ങളുണ്ടാകാവുന്ന കൂട്ടങ്ങളായാണ്‌ ഇവ ജീവിക്കുക. ജനിച്ച ഉടനെ തന്നെ കുഞ്ഞു ഓറിക്സിന്‌ എഴുനേറ്റ് സ്വന്തം മാതൃസംഘത്തോടൊപ്പം ഓടി നീങ്ങാൻ കഴിയും. ആണിനും പെണ്ണിനും സ്ഥിരമായ കൊമ്പുകളുണ്ടാവും. വണ്ണം കുറഞ്ഞ വളവുകളില്ലാത്ത കൊമ്പുകളാണിവക്കുള്ളത്.

പക്ഷേ സിമിറ്റർ ഓറിക്സിന്‌ പിന്നിലേക്ക് വളഞ്ഞ് നിൽക്കുന്ന തരത്തിലുള്ള കൊമ്പുകളാണുള്ളത്. സിംഹത്തെ പോലും കൊല്ലാൻ കഴിയും വിധത്തിലുള്ള മൂർച്ച ഇവക്കുണ്ടാകും. അതിനാൽ ഇവയെ ചിലപ്പോൾ വാൾ മാനുകൾ (sabre antelope) എന്നും വിളിക്കുന്നു.

ദുരെ നിന്ന് നോക്കിയാൽ ഈ മൃഗത്തിന്റെ രണ്ട് കൊമ്പുകൾ ഒന്നായി തോന്നാമെന്നതിനാൽ ഇതിഹാസങ്ങളിൽ പറയുന്ന യൂണികോണിന്റെ ‍(നെറ്റിയിൽ വളർന്ന് നിൽക്കുന്ന ഒറ്റ കൊമ്പോടുകൂടിയ, വെള്ളക്കുതിരയെപ്പോലെയുള്ള ഒരു സാങ്കല്പിക ജീവി) സങ്കല്പനത്തിന്ന് അടിസ്ഥാനം ഓറിക്സാണെന്ന് വിശദീകരിക്കപ്പെടാറുണ്ട്.

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓറിക്സ്&oldid=3529309" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്